
എന്റെ നായികമാരിൽ ഒരല്പം ഇഷ്ടക്കൂടുതൽ ശോഭനയോടാണ്, അതിനൊരു കാരണമുണ്ട് ! ദൈവം അനുഗ്രഹിച്ച ജോഡികളിലാണ് ഞങ്ങളെന്ന് മോഹൻലാൽ
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം മലയാളികൾ ഒന്നാകെ മോഹൻലാലിൻറെ സിനിമ ഹൃദയത്തിലേറ്റിയിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത് രഞ്ജിത് എം നിർമ്മിച്ച ചിത്രം ‘തുടരും’ ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. അതിൽ എടുത്തുപറയേണ്ടത് മോഹൻലാൽ ശോഭന കൂട്ടുകെട്ട് തന്നെയാണ്. ഇരുവരും ചേർന്ന് ഇതുവരെ അഭിനയിച്ചത് 55 സിനിമകൾ. ഇപ്പോഴിതാ നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിച്ചിരിക്കുന്നത്.
ഇപ്പോഴിതാ മോഹൻലാൽ ശോഭനയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ഒരു അഭിമുഖത്തിൽ മഞ്ജു വാര്യരെയാണോ അതോ ശോഭനയെയാണോ ലാലേട്ടന് ഏറ്റവുമിഷ്ടം എന്ന ഒരു ചോദ്യം ചോദിച്ചിരുന്നു. അതിനു അദ്ദേഹത്തിന്റെ ഉത്തരം, ശോഭന എന്നായിരുന്നു, കാരണം ശോഭന എനിക്കൊപ്പം ഏകദേശം അമ്പത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. അതുപോലെ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ് എന്നതായിരുന്നു..

അതുപോലെ തന്നെ ശോഭന മുമ്പൊരിക്കൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞിരുന്നതിങ്ങനെ, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്, ഇമോഷണല്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കണ്ണില്‍ ഗ്ലിസറിനിടുമല്ലോ, കെട്ടിപ്പിടിക്കുമ്പോള്‍ ലാലുവിന്റെ ഷര്‍ട്ടില്‍ അത് പതിയും. അപ്പോള്‍, എപ്പോഴും പറയും നിന്റെ മൂക്കിള എന്റെ ദേഹത്ത് ആക്കരുത് എന്ന്. അത് മൂക്കിളയല്ല, ഗ്ലിസറിനാണ് ലാലു എന്ന് എത്ര പറഞ്ഞാലും ലാലു കേള്‍ക്കില്ല. നാല്‍പത് വര്‍ഷമായി അത് തന്നെ പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്’ എന്നും ശോഭന പറയുന്നു.
ഈ ഹിറ്റ് ജോഡികൾ ഇപ്പോൾ വീണ്ടും വിസ്മയം തീർത്തിരിക്കുകയാണ്. മോഹൻലാലും ശോഭനയും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഹിറ്റ് ജോഡികളാണ്. ഇരുവരും ചേർന്ന് അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ. നൂറിലേറെ നായികമാർക്കൊപ്പം അഭിനയിച്ചിട്ടുള്ള മോഹൻലാൽ അവരിൽ തന്റെ ഏറ്റവും പ്രിയപ്പെട്ടത് ശോഭനയെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി വേഷമിട്ട ശോഭനയ്ക്കു ഇപ്പോഴും മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ആദ്യ സിനിമയുടെ ആവേശവും ആഗ്ലാദവുമാണ്. തുടരും ഇപ്പോൾ മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുന്നു.
Leave a Reply