
മലയാള സിനിമയിലെ പുരുഷാധിപത്യം മാറില്ല ! ഇനി മഞ്ജു വാര്യർക്ക് മാത്രമേ അത് സാധിക്കു ! മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടുന്ന പരിഗണന ഇവിടെ മറ്റാർക്കും കിട്ടുന്നില്ല ! കൊല്ലം തുളസി പറയുന്നു !
വില്ലനായും സഹ നടനായും നിരവധി കഥാപാത്രങ്ങൾ മലയാളത്തിൽ മികച്ചതാക്കിയ നടനാണ് കൊല്ലം തുളസി. അദ്ദേഹം നടത്തിയ പല തുറന്ന് പറച്ചിലുകളും അടുത്തിടെ ഏറെ ചർച്ച ചെയ്യപെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയിലെ ആണാധിപത്യം മാറില്ലെന്ന് പറയുകയാണ് തുളസി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. എല്ലാ മേഖലയിലും ഇത് തന്നെയാണ് നടക്കുന്നത്. സിനിമയിൽ നടന്മാർക്ക് കിട്ടുന്ന അതെ പ്രാധാന്യം നായികമാർക്ക് ലഭിക്കുന്നുണ്ടോ. സിനിമ രംഗത്ത് ഈ തുല്യത ഉറപ്പ് വരുത്തേണ്ടത് ഒരു നിർമാതാവിന്റെ കടമ ആണെന്നും തുളസി പറയുന്നു.
പ്രകൃതി സ്ത്രീയെയും പുരുഷനെയും നിർമിച്ചിരിക്കുന്നത് രണ്ട് രീതിയിലാണ്. പുരുഷന് പുരുഷന്റേതായ ഒരു ജീവിതക്രമമുണ്ട്. അവരുടെ ജീവിതത്തിൽ ഒന്നിനും മാറ്റം ഉണ്ടാകുന്നില്ല, എന്നാൽ സ്ത്രീയ്ക്ക് അതില്ല. ഒരു സുന്ദരിയായ പെണ്ണ് വിവാഹം കഴിച്ചു. ശേഷം അവൾ ഗർഭിണിയായി. അപ്പോൾ ശരീരം മാറും. അത് പ്രസവിച്ച് കഴിഞ്ഞാൽ കുറച്ച് കൂടി ശരീരപ്രകൃതി മാറി. പിന്നെ വളരും തോറും ഉത്തരവാദിത്വങ്ങൾ കൂടും. കുഞ്ഞിനെ നോക്കണം. പ്രകൃതി തന്നെ രണ്ട് പേരെയും രണ്ട് ധ്രുവത്തിലാണ് വളർത്തിയത്. അതുകൊണ്ട് തന്നെ തുല്യനീതി കിട്ടാൻ സാധ്യത കുറവാണ്. ഏത് മേഖലയിലാണ് അത് കിട്ടിയിട്ടുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നു. സ്ത്രീകളെ മുഖ്യധാരയിലേക്ക് പ്രാപ്ത്തരാക്കി എടുക്കുന്നില്ല. മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടുന്ന പരിഗണന ഇവിടെ വേറെ ആർക്കും കിട്ടില്ല. അതിന് അസൂയ പെട്ടിട്ട് കാര്യമില്ല.

മഞ്ജു വാര്യർ ഇന്ന് ഒരുന നിർമാതാവാണ്. അതുപോലെ മറ്റു നായികമാരും സിനിമകൾ നിർമിച്ച് പ്രാധാന്യമുള്ള കഥകൾ ചെയ്ത് ഹിറ്റാക്കട്ടെ. ഇവിടിപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ പത്ത് പടം പൊട്ടിയാലും അവർക്ക് ഒന്നുമില്ല. നടിമാർ അങ്ങനെയുള്ള സിനിമകൾ ചെയ്ത് ജനങ്ങൾക്ക് മുന്നിലേക്ക് കൊടുക്കട്ടെ.പ്രേക്ഷകർ അത് സ്വീകരിക്കട്ടെ. വനിതാ സംഘടനകൾ വരുന്നത് നല്ലതാണ്. ഇ.കെ നയനാർ പണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്, സ്ത്രീകൾ ഉള്ളിടത്തത് പീഡനം നടക്കുമെന്ന്. അത് ഉള്ള കാര്യമാണ്. ലോകത്ത് നടക്കുന്ന പ്രക്രിയ ആണ്. സിനിമ രംഗത്തുമുണ്ട് അത്. മാറ്റങ്ങൾ നല്ലതാണ്’, കൊല്ലം തുളസി പറയുന്നു.
അതുപോലെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തനറെ തന്നെ മൂത്രം കുടിക്കുന്നതും അതുപോലെ മൂത്രം ഉപയോഗിച്ച് മുഖം കഴുകുകയും, കണ്ണിൽ എഴുതുകയും, ഗാർഗിളിങ് ചെയ്യുക. അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് നമ്മുടെ മൂത്രം. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുറാനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി ഇതെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശേഷം മതങ്ങളെ കൂട്ടുപിടിച്ചതിന് മാപ്പ് പറയുകയും ചെയ്തിരുന്നു.
Leave a Reply