‘തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്ന പോലെ തോന്നുന്നു ! താര പുത്രമാരെ കുറിച്ച് കൊല്ലം തുളസി പറയുന്നു !

മലയാള സിനിമ രംഗത്തെ ശക്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടനാണ് കൊല്ലം തുളസി. വില്ലനായും സ്വഭാവ നടനായും അദ്ദേഹം ഒരുപാട് ചിത്രങ്ങൾ ചെയ്തിരിന്നു. ഇപ്പോഴിതാ അദ്ദേഹം മലയാളത്തിലെ താരപുത്രന്മാരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തലമുറകളായി മലയാള സിനിമ കൈമാറി പോകുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, പ്രണവ് ,മോഹൻലാൽ, കാളിദാസ് ജയറാം, ഫഹദ് ഫാസിൽ, ഗോകുൽ സുരേഷ്, അർജുൻ അശോകൻ അങ്ങനെ നീളുന്നു താര നിര…

ഇവരെ കുറിച്ച് കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ, പ്രണവിന്റെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാൽ ജയറാമിന്റെ മകൻ കാളിദാസിനെ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരില്‍ എല്ലാം എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദിനെ തോന്നിയിട്ടുള്ളത്.

പിന്നെ ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകന്‍ ആണെന്നുള്ള കാര്യം തെളിയിച്ചു. വളരെ  കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. ഇനിയും  മമ്മൂട്ടിയുടെ തലത്തിലേക്ക് വളരാൻ  കിടക്കുന്നേയുള്ളൂ. പിന്നെ പ്രണവിനെ കാണുമ്പോള്‍ സത്യം പറഞ്ഞാൽ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്. അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ് എന്നാണ് നമുക്ക് തോന്നുന്നത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നുന്നുണ്ട്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും. പക്ഷെ സമയമെടുക്കും.

എനിക്ക് തോന്നുന്നത് ഈ മക്കളൊക്കെ വളര്‍ന്നു വരണമെങ്കില്‍ ആദ്യം ഈ  അച്ഛന്മാര്‍ ഒന്ന്  ഒതുങ്ങണം. സുരേഷ് ഗോപിയടക്കം എല്ലാവരും. അച്ഛനും മകനുമൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹം കാണില്ലേ. അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛന്‍ ആഗ്രഹിക്കുക, സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാര്‍ത്ഥിക്കും,  അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതും.

അല്ലാതെ ഗുരുത്വം ഇല്ലാതെ പോയവരെല്ലാം രെക്ഷപെടാതെയും പോയിട്ടുണ്ട്. ഫാസിലിന്റെ മകൻ വളരെ മിടുക്കനാണ് അതുപോലെ തന്നെ വളറെ ബഹുമാനവും ഗുരുത്വവും ഉണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എങ്കിലും ആ ബഹുമാനം അത് പറയാതിരിക്കാൻ കഴിയില്ല. അതുപോലെയാണ് ഥ്വിരാജിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാം. രാജുവും വളരെ ബഹുമാനം ഉള്ള നടനാണ്, ആയാലും ഇനിയും ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം  പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *