
ആ കാഴ്ച എന്നെ ഞെട്ടിച്ചു, സഹികെട്ട പ്രേം നസീർ അയാളെ എടുത്തിട്ട് തല്ലുകയായിരുന്നു ! അളമുട്ടിയാൽ ചേ,രയും ക,ടി,ക്കും ! ആ സംഭവം കൊല്ലം തുളസി പറയുന്നു !
കൊല്ലം തുളസിയെ മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ്, സിനിമ രംഗത്ത് നിരവധി കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ചുട്ടുള്ള അദ്ദേഹം കൂടുതലും ചെയ്തിരിക്കുന്നത് നെഗറ്റീവ് റോളുകളാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം നടൻ പ്രേം നസീറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രേം നസീർ എന്ന നടൻ ഇന്നും ഏവരും ബഹുമാനിക്കുന്ന മലയാള സിനിമയിലെ പ്രശസ്ത നടനാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമകൂടിയാണ്. എളിമയുള്ള സ്വഭാവവും പെരുമാറ്റവും എന്നും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു.
എന്നാൽ അങ്ങനെ ഉള്ള പ്രേം നസീർ ഒരാളെ എടുത്തിട്ട് തല്ലി എന്ന് പറഞ്ഞാൽ ഒരുപക്ഷെ പലർക്കും വിശ്വാസം വരണമെന്നില്ല, എന്നാൽ ഇപ്പോൾ അറ്റത്തരമൊരു സംഭവമാണ് കൊല്ലം തുളസി പറയുന്നത്. തന്നെക്കുറിച്ചുള്ള ഗോസിപ്പുകളായിരുന്നു പ്രേം നസീറിന്റെ നിയന്ത്രണം വിടാനുള്ള കാരണമായി മാറിയത്. കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ, നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല, എന്റെ ആദ്യത്തെ കോമ്പിനേഷന്‍ സീൻ പ്രേം നസീറുമായിട്ടായിരുന്നു.
ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത് 1979 ല്‍ പുറത്തിറങ്ങിയ ‘മുഖ്യമന്ത്രി’ എന്ന സിനിമയില്‍. ആയിരുന്നു അത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ആ ചിത്രത്തിന്റെ ചിത്രീകരണം. എന്റെ കൂടെ കോര്‍പ്പറേഷനില്‍ വര്‍ക്ക് ചെയ്യുന്നൊരാളൂടെ അനിയന് അന്ന് ആ സിനിമയിൽ പ്രൊഡക്ഷന്‍ മാനേജരെ സഹായിക്കാനുണ്ടായിരുന്നു. ആളുകളെയൊക്കെ കൊണ്ട് കൊടുക്കുന്നത് അവനായിരുന്നു. പുള്ളി എന്റെ അടുത്ത് വന്ന് ചോദിച്ചു, സാറിന് സിനിമയിലൊക്കെ അഭിനയിക്കാന്‍ ആഗ്രഹമില്ലേ, വാ സിനിമയില്‍ അഭിനയിക്കാം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണെന്ന്. എനിക്ക് അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്താണൊന്നും മനസിലായില്ല. നേരത്തെ വിടാന്‍ പറ്റുമോ എന്ന് ഞാൻ അവനോട് ചോദിച്ചു. അത് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ വരാന്‍ പറ്റില്ലെന്ന് ഞാനും പറഞ്ഞു.

പിറ്റേ ദിവസം പ്രേം നസീറുമൊത്തുള്ള ഒരു രംഗത്തിൽ മന്ത്രിയായി ഇരിക്കാമെന്ന് പറഞ്ഞു, വകുപ്പോ, ഡയലോഗൊ ഒക്കെ എന്തായിരുന്നു എന്നൊന്നും ഓർമയില്ല, പക്ഷെ അങ്ങനെ ആദ്യമായി അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. പക്ഷെ പ്രേം നസീറിനെ ഞാൻ ആദ്യമായി കാണുന്നത് സെറ്റിൽ അല്ല മറിച്ച് നേരിട്ടാണ്, അതും ഒരു റിയൽ ഫൈറ്റ് നടക്കുന്ന സമയത്ത്. ഞാൻ അന്ന് കൊച്ചിൻ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന സമയം. പ്രേം നസീർ ഉൾപ്പടെ മറ്റു താരങ്ങലും പങ്കെടുത്ത ഒരു സ്റ്റാർ നൈറ്റ്.. ഞാനും പോയിരുന്നു, അന്നത്തെ പ്രശസ്ത സിനിമ മാസികക്കാരനാണ് ശങ്കരൻ നായർ. ആയാളും അന്നവിടെ എത്തിയിരുന്നു.
അങ്ങനെ അവിടെ കാണുന്നത് പരിപാടിയുടെ മുന്നിൽ തന്നെ ഒരു വലിയ അടി നടക്കുന്നു, ഡ്യൂട്ടിയിൽ ആയിരുന്ന ഞാനും അവിടേക്ക് ഓടി ചെന്നു അപ്പോൾ ഞാൻ കാണുന്നത് ഈ ശങ്കരൻ നായരെ നസീർ സാർ എടുത്തിട്ട് അടിക്കുന്ന കാഴ്ചയാണ്. സഹികെട്ട് അടിച്ചു പോയതാണ്. അദ്ദേഹത്തെക്കുറിച്ച് കുറേ ഗോസിപ്പുകള്‍ മാസികയില്‍ എഴുതി. നിന്നെ ഞാൻ നോക്കി വച്ചിരിക്കുകയായിരുന്നു എന്നും പറഞ്ഞാണ് നസീർ അയാളെ അടിക്കുന്നത്. സഹികെട്ടാല്‍ ചേരയും കടിക്കില്ലേ…. എന്നും കൊല്ലം തുളസി പറയുന്നു.
Leave a Reply