
മൂ,ത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു ! രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂ,ത്രം കുടിക്കും ! വീണ്ടും തുറന്ന് പറച്ചിലുമായി കൊല്ലം തുളസി !
കൊല്ലം തുളസി ഇപ്പോൾ എങ്ങും എവിടെയും ഒരു സംസാര വിഷമായി മാറിക്കഴിഞ്ഞു, അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ ചില തുറന്ന് പറച്ചിലുകളാണ്. ഇപ്പോഴത്തെ പല പുതുമുഖ താരങ്ങളെയും വിമർശിച്ചും അഭിനന്ദിച്ചും രംഗത്ത് വന്നതും ഏറെ വാർത്തയായിരുന്നു. പ്രണവിന്റെ അഭിനയം അത്ര പോരാ എന്നും മോഹൻലാലും സുചിത്രയും നിർബന്ധിച്ച് വിടുന്നത് പോലെ തോന്നിയെന്നും, തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെ തോന്നിയെന്നും തുളസി പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.
കൂടാതെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കൊണ്ട് നേരത്തെ പറഞ്ഞ കാര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. യൂറിൻ തെറാപ്പി ആണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറയുന്നു. താൻ തൻ്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും തുളസി വളരെ ആത്മവിശ്വാസത്തോടെ തുറന്ന് പറയുന്നു. ഇപ്പോഴിതാ വീണ്ടും യൂറിന്‍ തെറാപ്പിയുടെ ഗുണങ്ങൾ പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.
വിസമയകരമായ മാറ്റമാണ് തനിക്ക് ഉണ്ടായത്. ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂ,ത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും രോഗങ്ങള്‍ കുറഞ്ഞുവെന്നും തുളസി പറയുന്നു. മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂ,ത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്.

അത്തരത്തിൽ ഞാൻ ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി കൊല്ലം തുളസി പറഞ്ഞു. ഈ അറിവ് തന്റെ സുഹൃത്ത് വഴി ലഭിച്ച ഒരു പുസ്തകത്തിൽ നിന്നുമാണ് ഈ യൂറിൻ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്നും എന്നാൽ ആദ്യം തനിക്കും ഇത് കേട്ടപ്പോൾ എല്ലാവരെപോലെയും പല അവഗണനയും തോന്നിയിരുന്നു എന്നും തനിക്ക് മടിയുണ്ടായിരുന്നുവെന്നും, എന്നാൽ പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയതോടെ വളരെ വലിയ മാറ്റമാണ് എനിക്ക് ഉണ്ടായത് എന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ അദ്ദേഹം ഇതുകാരണം വലിയ വിവാദത്തിൽ പെടുകയും ചെയ്തിരുന്നു.. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് നമ്മുടെ മൂത്രം. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുറാനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി ഇതെ അഭിമുഖത്തിൽ പറയുകയുണ്ടായി, അതിനു ശേഷം തുളസിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. വ്യക്തിപരമായ അഭിപ്രായം പറയുമ്പോൾ അതിൽ മതത്തെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം നടത്തി എന്ന് ആരോപിച്ചാണ് നടനെതിരെ നിരവധി പേര് രംഗത്ത് വന്നത്. ഇതോടെ തൻ്റെ പ്രസ്താവനയിൽ തുളസി മാപ്പ് പറഞ്ഞുകൊണ്ട് വീണ്ടും രംഗത്തുവന്നു. ഖുർആനിൽ അങ്ങനെയൊരു പരാമർശം ഇല്ലെന്നും താൻ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി പറയുകയായിരുന്നു.
Leave a Reply