
ബാലയ്ക്ക് 240 കോടിയൊക്കെ ഉണ്ടാവും, പക്ഷെ….! അതെപ്പോഴും മനസ്സിൽ ഒരു നോവായി കിടക്കും ! ചെയ്തത് തെറ്റാണെന്ന് മാത്രമേ ഞാൻ പറയു ! ടിനി ടോം !
മലയാള സിനിമ രംഗത്ത് അന്യ ഭാഷാ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ആളാണ് നടൻ ബാല. അടുത്തിടെയായി നിരവധി വിവാദങ്ങൾ ബാലക്ക് നേരിടേണ്ടി വന്നിരുന്നു. ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ഉണ്ണി മുകുന്ദൻ തന്നില്ല എന്നാണ് ബാല ആരോപിച്ചത്. പ്രശ്നത്തിൽ പലരും നടനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഇവർ ഇരുവരുടെയും അടുത്ത സുഹൃത്തായ നടൻ ടിനി ടോം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ടിനിയുടെ വാക്കുകൾ ഇങ്ങനെ, ഉണ്ണി മുകുന്ദനെതിരെ ബാല രംഗത്ത് എത്തിയപ്പോള്‍ തന്നെ ടിനി ഉണ്ണിയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് വിളിച്ച് പേഴ്സണലി പറയാമായിരുന്നല്ലോ എന്നാണ് ടിനി ടോം പറയുന്നത്.
ആ സമയത്ത് ഞാൻ ഉണ്ണിയെ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ആ ഫോട്ടോ പങ്കുവെച്ചത്. ഉണ്ണി ബാലയ്ക്ക് വേണ്ടത് കൊടുത്ത ആളാണ്. ബാലയ്ക്ക് 240 കോടിയൊക്കെ ഉണ്ടാവും. പക്ഷെ അയാൾ മലയാള സിനിമയിൽ രണ്ടു മൂന്ന് വര്‍ഷം ഇടവേള പോലെ ആയിരുന്നു. ആ ഗ്യാപ്പ് മാറ്റിയെടുക്കാനാണ് ഉണ്ണി അയാൾക്ക് ‘ഷഫീക്കിന്റെ സന്തോഷം’ കൊടുത്തത്. പിന്നെ നമ്മളൊക്കെ സുഹൃത്തുക്കളാണ്.

അപ്പോൾ നമ്മൾ തമ്മിൽ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ അത് അപ്പോൾ തന്നെ ഫോണില്‍ വിളിച്ച് പേഴ്സണലി പറയാമല്ലോ. അല്ലാതെ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നതല്ലല്ലോ ശരി. അതിന് മാത്രമാണ് താന്‍ എതിര്. ഒന്നില്ലെങ്കില്‍ തന്നെ വിളിച്ച് പറഞ്ഞിട്ട് ‘അമ്മ’ സംഘടന വഴി അങ്ങനെ തീര്‍ക്കാവുന്ന പ്രശ്നമായിരുന്നു. അങ്ങനെ വേറെ വഴികള്‍ ഉണ്ടായിരുന്നു.
ബന്ധങ്ങൾ തകർക്കാൻ എളുപ്പമാണ്. അതുപോലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പാട്. അത് മനസ്സില്‍ മുറിവായി കിടക്കും. അവനെ തിരിച്ചു കൊണ്ടുവരാന്‍ തങ്ങള്‍ എല്ലാ സപ്പോര്‍ട്ടും ഉണ്ടായിരുന്നു. താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബാലയെ ബാധിക്കുന്ന മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതില്‍ തങ്ങളുടെ എല്ലാം പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന്. അങ്ങനെ നിന്നിട്ടും അതില്‍ വിള്ളല്‍ വന്നപ്പോള്‍ വിഷമമായി എന്നും ടിനി ടോം പറയുന്നു. കഴിഞ്ഞ ദിവസം ബാല പറഞ്ഞിരുന്നു, തനിക്ക് ഉണ്ണിയുമായി യാതൊരു പ്രശ്നവുമില്ല, ഒരുമിച്ച് സിനിമ വന്നാൽ അത് തീർച്ചയായും ചെയ്യുമെന്ന്…
Leave a Reply