നിങ്ങൾ അദ്ദേഹത്തിന് ഒന്നും ചെയ്യേണ്ട, പക്ഷെ നിന്ദിക്കരുത് ! തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എത്രയോ ജീവനുകളും ജീവിതങ്ങളുമാണ് അദ്ദേഹം തിരികെ നൽകുന്നത് ! ടിനി ടോമിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

സുരേഷ് ഗോപി എന്ന നടൻ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു മനുഷ്യൻ കൂടിയാണ്,  മറ്റുള്ളവർ തന്റെ പോക്കറ്റിൽ തൊടാതെ ഉപദേശിക്കുമ്പോൾ, സ്വന്തം അധ്വാനത്തിന്റെ ഒരു വീതത്തിൽ നിന്നും ഒരു മടിയും കൂടാതെ എത്രയോ മറ്റുള്ളവന്റെ സഹായിക്കാൻ അദ്ദേഹം കാണിക്കുന്ന ആ മനസ് അത് വളരെ വലുതാണ്. അടുത്തറിയാവുന്ന ഒരുപാട് പേര് അത് നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളവർ ആണ്, പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി ഒരുപാട് വിമർശങ്ങൾ അനാവിശ്യമായി അദ്ദേഹം നേരിടുന്നുണ്ട്. ഇപ്പോഴിതാ നടൻ ടിനി ടോം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ടിനി ടോമിന്റെ വാക്കുകൾ, ഞാൻ സുരേഷ് ചേട്ടന്റെ കൂടെ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലരും എന്നോട് ചോദിക്കാറുണ്ട്, നീ എന്താ സങ്കി ആണോ, ചാണകമാണോ.. എന്നൊക്കെ, ചാണകത്തെ വെളിപ്പിക്കാൻ നോക്കാനാണോ ഞാൻ ഈ വിഡിയോ ചെയ്യുന്നത് എന്നും പലരും ചോദിക്കുന്നു, ഞാൻ നിങ്ങളോട് ചോദിക്കുകയാണ് ആരാണ് ഈ ചാണകം.. നിങ്ങൾക്ക് എന്തറിയാം ആ മനുഷ്യനെ കുറിച്ച്. ഞാൻ അദ്ദേഹത്തെ ആരാധിച്ച് തുടങ്ങിയത് ആ നിമിഷം മുതലാണ്, എന്റെ അനുഭവത്തിൽ നിന്നുമാണ് ഞാൻ അദ്ദേഹത്തെ ആരാധിച്ചു തുടങ്ങിയത്.

നടൻ സ്പടികം ജോർജ് ഇന്ന് ജീവനോടെ ഇരിക്കുന്നത് സുരേഷ് ഏട്ടൻ ഉള്ളത് കൊണ്ടാണ്. ഞാൻ ഒരു പള്ളിയിൽ ധ്യാനത്തിന് പോയപ്പോൾ എന്നോട് അവിടെ ഉള്ള ഒരാളാണ് പറഞ്ഞത് നിങ്ങളിൽ പെട്ട ഒരു നടൻ ഇവിടെ അടുത്ത് വാടക വീട്ടിൽ വളരെ കഷ്ടപെടുന്നുണ്ട് എന്ന്.. അങ്ങനെ ഞാൻ അവിടെ ചെന്നപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ്, അദ്ദേഹത്തിന് കിഡ്‌നി തകരാറിലാണ്, അത് മാറ്റിവെക്കണം, ഭാര്യക്ക് കാൻസറും. അങ്ങനെ ഞാൻ ഇത് പല നടന്മാരെ അറിയിച്ചെങ്കിലും സഹായിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പക്ഷെ ഈ കാര്യം സുരേഷ് ചേട്ടനോട് പറഞ്ഞാപ്പോൾ എന്റെ നമ്പർ വാങ്ങി വിളിക്കാം എന്ന് പറഞ്ഞു.

ഞാൻ കരുതി ഇതും ഒരു ഒഴിവാക്കൽ ആണെന്ന്, പക്ഷെ അതിന്റെ എല്ലാം പ്രോസീജിയറും വേഗത്തിലാക്കിയത് സുരേഷേട്ടാനാണ്. ഓര്‍ഗന്‍ ട്രാന്‍സ്ഫ്ലേഷന്‍ ഡോണെഷനോക്കെ ഒരുപാടു നിയമവശങ്ങളുണ്ട്. അത് വേഗത്തില്‍ ചെയതത് സുരേഷേട്ടനാണ്. മറ്റുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല, പക്ഷെ സുരേഷേട്ടനാണ് അതിനു മുന്‍കൈ എടുത്തത്. സുരേഷേട്ടന്‍ കാരണമാണ് സ്ഫടികം ജോര്‍ജ്ജേട്ടന്‍ ഇന്ന് ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഇരിക്കുന്നത്. അതിൽ ഏറ്റവും വലിയ കാര്യം ഈ പണം അദ്ദേഹം തന്റെ വരുമാനത്തിൽ നിന്നും എടുത്തതാണ്. അന്ന് അദ്ദേഹം കോടിശ്വരൻ എന്ന പരിപാടിയുടെ അവതാരകൻ ആണ്, അതിന്റെ പ്രതിഫലത്തിൽ നിന്നുമാണ് ആ മനുഷ്യൻ ഇത് ചെയ്തത്.

അങ്ങനെ എത്രയോപേർക്ക്  അദ്ദേഹം വീട് വെച്ച് കൊടുത്തു, മറ്റു ഒരുപാട് സഹായങ്ങൾ ഇന്നും ചെയ്തുകൊണ്ട് ഇരിക്കുന്നത്. അത് ഒരിക്കലൂം ജാതിയോ മതമോ, രാഷ്ട്രീയമോ ഒന്നും  നോക്കിയല്ല. മനുഷ്വത്വം അതിന്റെ പേരിൽ മാത്രം. അദ്ദേഹത്തിന് തിരിച്ച് നമുക്ക് ഒന്നും ചെയ്ത് കൊടുക്കാൻ കഴിയില്ല, പക്ഷെ നിന്ദിക്കാതെ എങ്കിലും ഇരുന്നുകൂടെ, നമ്മൾ മനുഷ്യർ അല്ലെ നാളെ ഏതൊക്കെ അവസ്ഥയിൽ കൂടി കടന്ന് പോകും എന്ന് പറയാൻ കഴിയുമോ, അപ്പോൾ ഇതുപോലെ മനസുള്ള ആരെങ്കിലും വേണ്ടേ നമ്മളെയും സഹായിക്കാൻ… എന്നും ടിനി ടോം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *