വിവാഹ വാർഷിക ദിനത്തിൽ ആദിവാസികൾക്ക് സഹായവുമായി സുരേഷ് ഗോപി ! നന്മനിറഞ്ഞ മനസിന് കൈകൂപ്പി നന്ദി പറഞ്ഞ് ജനങ്ങൾ !

സുരേഷ് ഗോപി എന്ന നടൻ സിനിമയിൽ മാത്രമല്ല സൂപ്പർ ഹീറോ ജീവിതത്തിലും അദ്ദേഹമൊരു സൂപ്പർ ഹീറോ തന്നെയാണ് എന്നത് ആ പ്രവർത്തിയിലൂടെ അദ്ദേഹം തെളിയിച്ചതാണ്. സ്വന്തം അധ്വാനത്തിൽ നിന്നും അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ ഒരുപാടുണ്ട്. ഇന്നിതാ അദ്ദേഹത്തിന്റെ 33 മത് വിവാഹ വാർഷികമായിരുന്നു. ഈ ദിവസത്തിൽ അദ്ദേഹം മറ്റൊരു കാരുണ്യ പ്രവർത്തി ചെയ്ത വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.  മലക്കപ്പാറയിലുള്ള വനവാസികൾക്ക് സഹായവുമായി സുരേഷ് ഗോപി  എത്തിയിരിക്കുന്നത്.

അവിടുത്തെ വനവാസികൾക്ക് ഇനി വളരെ പെട്ടെന്ന് ആശുപത്രിയിലും മറ്റും പോകുന്നതിന് വളരെ പ്രയോജനകരമായ ഒരു ഫൈബർ ബോട്ടാണ് സമ്മാനമാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്.   ഡാമിലൂടെ സഞ്ചരിച്ച് അവർക്ക് ഇനി വളരെ വേഗം ആശുപത്രിയിലോ മറ്റോ എത്താൻ സാധിക്കും. അങ്ങനെ എത്താൻ കഴിയാത്തതിന്റെ പേരിൽ ഒരുപാട് മരണങ്ങൾ മലക്കപ്പാറയിൽ സംഭവിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം നടൻ ടിനി ടോം ആണ് ഇത് അവിടെ എത്തിച്ച് കൊടുത്തിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഈ നന്മ നിറഞ്ഞ പ്രവർത്തിക്കു കൈയ്യ്യടിക്കുകമാത്രമല്ല രാധികയും സുരേഷ് ഗോപിയും ഇതുപോലെ സന്തോഷമായിട്ട് ഇനിയും ഒരുപാട് നാൾ കഴിയട്ടെ എന്നാണ് ഏവരും ആശംസിക്കുന്നത്. ഇതിനുമുമ്പും അദ്ദേഹം ചെയ്തിട്ടുള്ള സഹായങ്ങൾ കുറിച്ച് പറഞ്ഞുകൊണ്ട് ഇതിനുമുമ്പ്  ആലപ്പി അഷറഫും  രംഗത്ത് വന്നിരുന്നു. ആ വാക്കുകൾ ഇങ്ങനെ, അകാലത്തിൽ പൊലിഞ്ഞുപോയ  ആ മനുഷ്യന്റെ പൊന്നു മോൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം എന്ന പദ്ധതിയിലൂടെയാണ്  അദ്ദേഹം അർഹമായ കൈകളിൽ സഹായങ്ങൾ എത്തിക്കുന്നത്.

അലഞ്ഞു നടക്കുന്ന ഒരുപാട് പേർക്ക് കിടപ്പാടം  നൽകിയ ആളാണ്. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരനും  അദ്ദേഹം തന്നെ.

അദ്ദേഹത്തിന്റെ ആ മനസൊന്നു ഇവിടെ ഒരു നടന്മാർക്കുമില്ല. കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും, അട്ടപ്പാടിയിലെയും അത്തരത്തിലുള്ള പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി ടോയ്‌ലറ്റുകൾ നിർമിച്ച് നൽകിയിരിരുന്നു. എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിന്‍റെ ഒരു വീതത്തിൽ നിന്നുമാണന്ന് നമ്മൾ ഓർക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *