
‘അപ്പുറത്ത് പൈപ്പുണ്ടാകും അവിടെ എങ്ങാനും പോയി കഴുക്’ ! അപമാനത്തിൽ നിന്നും ഇന്ന് ഏഷ്യയിലെ ഏറ്റവും മികച്ച നടൻ ! ടോവിനോക്ക് ആശംസകൾ നേർന്ന് സിനിമ ലോകം !
മലയാള സിനിമയുടെ മുൻ നിരയിലേക്ക് വളരെ അപ്രതീക്ഷിതമായി കടന്നു വന്ന നടനാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യത്തിന്റെ പേരിൽ നായകനിരയിലേക് എത്തപ്പെട്ട ആളല്ല ടോവിനോ, ഒരു നടൻ ആകണം എന്ന് ആഗ്രഹിച്ച് ഉറപ്പിച്ച് ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് കഷ്ടപാടുകളൂം ബുദ്ധിമുട്ടുകളും നേരിട്ട് ഇന്ന് ടോവിനോ എന്ന വിലപിടിപ്പുള്ള ഒരു ബ്രാൻഡായി മാറാൻ കഴിഞ്ഞെങ്കിൽ അതിന് പിന്നിൽ ഒരുപാട് അവഗണനകളുടെയും കഥകൾ പറയാനുണ്ട്.
ഇന്നിതാ തന്റെ കരിയറിന്റെ വലിയൊരു നേട്ടത്തിൽ എത്തി നിൽക്കുകയാണ് ടോവിനോ. മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റീമിയസ് അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇപ്പോൾ ടോവിനോ. നെതര്‍ലൻഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയത്. ജൂഡ് ആന്തണി ജോസഫിന്റെ ‘2018’ എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്ബോഴും ഉയരുന്നതിലാണ് കേരളത്തിൻ്റെ മഹത്വമെന്ന് ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018ല്‍ അപ്രതീക്ഷിതമായി പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീണുതുടങ്ങി. എന്നാല്‍ പിന്നീട് ലോകം കണ്ടത് കേരളീയര്‍ എന്താണെന്ന്. എന്നെ മികച്ച ഏഷ്യൻ നടനായി തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡിന് നന്ദി. അത് എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കും, 2018 എന്ന സിനിമയിലെ എൻ്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ അവാര്‍ഡിൻ്റെ പ്രത്യേകത. ഈ പുരസ്കാരം കേരളത്തിനാണ്. എന്നും ടോവിനോ കുറിച്ചു.

നിരവധി പേരാണ് നടനെ ആശംസകൾ അറിയിച്ച് എത്തുന്നത്. അതുമാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനയാമായി ഇപ്പോൾ 2018 എന്ന ചിത്രം വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എൻട്രിയായി തിരഞ്ഞെടുത്തിരിക്കുകയാണ്. ഗുരു, ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട് എന്നിവയ്ക്ക് ശേഷം ഓസ്കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് 2018.
ടോവിനോ ഇപ്പോൾ വലിയ തിളക്കത്തിൽ നിൽക്കുമ്പോൾ ഇതിനു മുമ്പ് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് നേരിടേണ്ടി വന്ന ഒരു അപമാനത്തെ കുറിച്ചാണ് ടോവിനോ തുറന്ന് പറയുന്നത്. മേക്കപ്പ് ചെയ്യുമ്പോഴാണ് ഞാൻ ഒരു നടനാണ് എന്ന തോന്നൽ വന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോൾ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം ഞാൻ ഒരു നടനാണ് എന്ന തോന്നൽ എന്റെ ഉള്ളിൽ വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാൻ ചെന്നപ്പോൾ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു.
അന്ന് ഞാൻ ഒന്നുമല്ല, അതുകൊണ്ടായിരിക്കാം ചിലപ്പോൾ അയാൾക്ക് ഞാൻ വെറ്റ് വൈപ്പ്സ് ചോദിച്ചത് അത്രങ്ങോട്ട് ഇഷ്ടപ്പെടാതിരുന്നത്. അയാൾ എന്നോട് മറുപടിയായി പറഞ്ഞത്, പുറത്ത് പൈപ്പ് ഉണ്ട് അവിടെ എങ്ങാനും പോയി കഴുകാനാണ്. അതൊക്കെ എന്നിൽ വലിയ വാശികളും സ്വപ്നങ്ങളും നിറക്കാൻ സഹായിച്ചു എന്നും ടോവിനോ പറയുന്നു.
Leave a Reply