“മകൾ വന്നതോടെ എന്റെ ലോകം മാറി” ! ടോവിനോയുടെ കുറിപ്പ് വൈറലാകുന്നു !
വളരെ പെട്ടന്ന് ചെറിയ വേഷങ്ങളിൽ നിന്ന് നായക പദവിയിലേക്ക് ചുവടുറപ്പിച്ച ആളാണ് നടൻ ടോവിനോ തോമസ്. ഇപ്പോൾ മുൻ നിര നായകന്മാരിൽ ഒരാളാണ് ടോവിനോ, കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് ഇപ്പോൾ മലയാളത്തിന്ന് പുറമെ തമിഴിലും വില്ലൻ വേഷങ്ങൾ ടോവിനോ ചെയ്തിരുന്നു. ഇപ്പോൾ തന്റെ മകളുടെ ജന്മദിനത്തിൽ ടോവിനോ പങ്കുവെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലായത്. ടോവിനോയുടെ ആദ്യത്തെ കുഞ്ഞാണ് മകൾ ഇസ. കുഞ്ഞായിരിക്കുമ്പോൾ ഉള്ള മകളുടെ ചിത്രവും അതുപോലെതന്നെ ഇപ്പോഴത്തെ ചിത്രവും കോർത്തിണക്കികൊണ്ടുള്ള ഒരു ഫോട്ടോയാണ് ടോവിനോ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നത്.
ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ എന്ന വേഷം തന്നെ അത്ഭുതപെടുത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം മകൾക്ക് ജന്മദിന ആശംസകൾ അറിയിച്ചത്. നിമിഷനേരംകൊണ്ടാണ് കുറിപ്പും ഒപ്പം ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായത്, ഒപ്പം എല്ലാവരും മകൾക്ക് ജന്മദിന ആശംസകളും അരിച്ചിരുന്നു. താരങ്ങളായ വിനയ് ഫോര്‍ട്ട്,അനുശ്രീ ,നേഹ അയ്യര്‍,കൈലാസ് മേനോന്‍,രമേശ് പിഷാരടി തുടങ്ങിയവര്‍ ഇസയക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരുന്നു.
‘കള’ യാണ് ടോവിനോയുടെ പുതിയ ചിത്രം, ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചത്രീകരിക്കുന്നതിനടയിൽ ടൊവിനോയ്ക്ക് ചില പരിക്കുകൾ പറ്റിയത് വലിയ വാർത്തയായിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രംകൂടിയാണ് ‘കള’. ഒരു നടൻ എന്നതിലുപരി നല്ല മനസുള്ള ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ടോവിനോ പ്രളയകാലത്ത് താരം ചെയ്ത പ്രവർത്തങ്ങൾ എല്ലാം തന്നെ താരത്തിന് പ്രശംസ നേടി കൊടുത്തിരുന്നു. ഇത് സർക്കാർ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഈയിടെ ആണ് ഇസക്ക് ഒരു കുഞ്ഞനിയൻ ജനിച്ചിരുന്നു..
അച്ഛനോടൊപ്പമുള്ള ടോവിനോയുടെ ജിം ചിത്രം സമൂഹ മാധ്യങ്ങളിൽ തരംഗമായിരുന്നു. ടോവിനോയുടെ ജിം ബോഡിക്ക് മലയാളത്തിൽ നിരവധി ആരധകരുണ്ട്. സിനിമയിലെത്തിയതിന് ശേഷമായിരുന്നു ടൊവിനോയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പ്ലസ് വണ്ണില്‍ പഠിക്കുന്നതിനിടയിലായിരുന്നു ടൊവിനോ ലിഡിയയുമായി പ്രണയത്തിലായത്. മലയാളം ക്ലാസിലെ പരിചയം പിന്നീട് പ്രണയമായി വഴിമാറുകയായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞതിന് ശേഷമായിരുന്നു ലിഡിയ തിരിച്ച് ഇഷ്ടമാണന്ന് പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു.
വിവാഹ ശേഷം ലൊക്കേഷനുകളിലെല്ലാം മിക്കപ്പോഴും ലിഡിയയും കൂടെയുണ്ടാവാറുണ്ട്. ഇസ വളര്‍ന്ന് സ്‌കൂളില്‍ പോവാറുന്നത് വരെ ഇങ്ങനെ നാടോടികളായി പോവാമെന്നായിരുന്നു താരം പറഞ്ഞത്. ആകെ ഉണ്ടായിരുന്ന തന്റെ ജോലി ഉപേക്ഷിച്ച് സിനിമ മോഹം തലക്ക് പിടിച്ച് കറങ്ങിയപ്പോൾ പൂർണ പിന്തുണയാണ് ഭാര്യ ലിഡിയ ടോവിനോയ്ക്ക് നൽകിയിരുന്നത്. അത് ഇപ്പോഴും തുടരുന്നു അവൾ ആണെന്റെ ശക്തിയും ധൈര്യവും സപ്പോർട്ടുമെല്ലാം യെന്ന് ടോവിനോ പറയുന്നത്.
Leave a Reply