
‘ഇവളൊക്കെ ഇതുതന്നെ അനുഭവിക്കണം എന്ന് പറയുന്നവരോട്’…! നടി ഉമാ നായരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
കഴിഞ്ഞ രണ്ടു ദിവസമായി നടി ഐഷ്വര്യ സമൂഹ മാധ്യമങ്ങളിൽ ഒരു വലിയ ചർച്ചാ വിഷയമായി മാറുകയായിരുന്നു. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഐശ്വര്യ. പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. തന്റെ പതിനെട്ടാം വയസിൽ തന്നെ ചില കാരണങ്ങൾ കൊണ്ട് അമ്മയെ ഉപേക്ഷിച്ച് അമ്മുമ്മക്കൊപ്പം വീട് വിട്ടിറങ്ങി.
ശേഷം ഒരു അന്യ മതസ്ഥനുമായി പ്രണയ വിവാഹം, കുഞ്ഞിന്റെ ജനനം, മൂന്ന് വർഷങ്ങൾക്ക് ശേഷം വിവാഹ മോചനം, കഴിഞ്ഞ ദിവസം ഐഷ്വര്യ അവരുടെ ഇപ്പോഴത്തെ ചില അവസ്ഥകൾ തുറന്ന് പറഞ്ഞിരുന്നു… അവരുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോൾ ഒറ്റക്കാണ്, മകളുടെ വിവാഹം കഴിഞ്ഞു, എനിക്ക് ഇപ്പോൾ ഒരു ജോലി ഇല്ലാത്തതിനാൽ ആകെ കഷ്ടത്തിലാണ്, തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഞാൻ ജീവിക്കുന്നത്. സാമ്പത്തികമായി ഒന്നുമില്ല. കടങ്ങളില്ല. ജീവിതം ആകെ പ്രതിസന്ധിയിലാണ്. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും എന്നും ഐശ്വര്യ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഐഷ്വര്യയുടെ വാക്കുകൾ പങ്കുവെച്ചുകൊണ്ട് സിനിമ സീരിയൽ താരം നടി ഉമ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഉമ്മയുടെ വാക്കുകൾ ഇങ്ങനെ, ഈ പോസ്റ്റ് റീ പോസ്റ്റ് ചെയുന്നത് മറ്റൊന്നും കൊണ്ടല്ല, കലാകാരന്മാരെ കുറിച്ച്.. ചിലരെങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട്. ആഡംബരം മാത്രമേ ഈ കൂട്ടര്‍ക്കു പറ്റു, അതില്ലാതെ വന്നാല്‍ തീര്‍ന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാന്‍ സാധിക്കുന്നവര്‍ ഈ കൂട്ടരിലും ഉണ്ട്’ എന്നാണ് ഉമ നായര്‍ പറയുന്നത്.

പിന്നെ ഈ വാർത്ത കണ്ടിട്ട് ‘ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന്’ പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവരോട് ഒന്ന് മാത്രം പറയുന്നു.. ‘അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്.. പലര്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു പ്രചോദനം ആകണമെന്ന് എനിക്ക് തോന്നി’ ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്നേഹവും ആരാധനയും കൂടി..’ എന്നും ഉമ പറയുന്നു. ഐഷ്വര്യയുടെ ഇപ്പോഴത്തെ അവസ്ഥയും അതുപോലെ അവർ തുറന്ന് പറഞ്ഞ കാര്യങ്ങളും വളരെ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. അവരെപ്പോലെ ഇത്രയും വലിയ ഒരു നടിയും. അതുപോലെ പ്രശസ്ത നടിയായ ലക്ഷ്മിയുടെ മകളും കൂടിയായ നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായല്ലോ എന്നാണ് ആരാധകരുടെ വിഷമം.
മലയാത്തിൽ മോഹൻലാലിനൊപ്പം നായികയായി മൂന്ന് ചിത്രങ്ങളും അതുപോലെ സുരേഷ് ഗോപി, മമ്മൂട്ടി, ജയറാം എന്നിവരുടെ ഭാഗ്യ നായിക കൂടി ആയിരുന്നു ഐഷ്വര്യ. മോഹന്‍ലാലിനൊപ്പമുള്ള, ബട്ടർഫ്ളൈസ്, നരസിംഹം, പ്രജ.. ഇതിൽ ആദ്യത്തെ രണ്ടു ചിത്രങ്ങളും, അതുപോലെ സുരേഷ് ഗോപിക്ക് ഒപ്പമുള്ള സത്യമേവജയതേ എന്ന ചിത്രവും ജയറാമിനൊപ്പമുള്ള ഷാർജാ ടു ഷാർജാ ചിത്രവും വിജയിച്ച ചിത്രങ്ങൾ ആയിരുന്നു.
Leave a Reply