ഇത്രയൊക്കെ ചെയ്തിട്ടും സ്റ്റേഷൻ ജ്യാമത്തിൽ വിട്ടത് സഖാവായതിന്റെ പ്രിവിലേജിലാണോ ! വിമർശിച്ച് എം എൽ എ ഉമ തോമസ് !

കഴിഞ്ഞ ദിവസം നടൻ വിനായകൻ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, കഴിഞ്ഞ ദിവസം രാത്രി  7.30നാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് നടൻ വിനായകനെ പോ,ലീ,സ് അ,റ,സ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അ,റ,സ്റ്റ് ചെയ്തതെന്നും നടൻ മ,ദ്യ,ല,ഹ,രിയിലായിരുന്നുവെന്നുമാണ് പോലീസ് അറിയിച്ചത്. വിനായകനും ഭാര്യയും തമ്മില്‍ ഫ്ലാറ്റില്‍ വച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോര്‍ത്ത് പോ,ലീ,സ് തന്‍റെ ഭാഗം കേട്ടില്ലെന്നാരോപിച്ചാണ് നടന്‍ രാത്രിയോടെ സ്റ്റേഷനിലെത്തി ബഹളം വച്ചത്. പിന്നാലെ അ,റ,സ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിനായകനും ഭാര്യയും തമ്മിൽ നേരത്തെയും പല പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ഓടെ കലൂര്‍ കതൃക്കടവിലുള്ള ഫ്ലാറ്റില്‍ നിന്നു വിനായകന്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ ഭാര്യയുമായുള്ള വഴക്കിനെക്കുറിച്ച്‌ പരാതിപ്പെട്ടു. തുടര്‍ന്ന് പോ,ലീ,സ് സംഘം ഫ്ലാറ്റിലെത്തി വിവരങ്ങള്‍അന്വേഷിച്ചു. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് വിനായകനും ഭാര്യയും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളാണ് തര്‍ക്കത്തിനു കാരണണെന്ന് മനസിലാക്കിയതോടെ പ്രശ്നം പറഞ്ഞ് പരിഹരിച്ച്‌ പോലീസ് തിരികെപ്പോരുകയായിരുന്നു.

എന്നാൽ അതിന് ശേഷം അദ്ദേഹം രാത്രി  7.30ഓടെ മ,ദ്യ,പി,ച്ച്‌ സ്റ്റേഷനിലെത്തുകയായിരുന്നെന്ന് പോ,ലീ,സ് പറഞ്ഞു. സ്ത്രീകളുടെ പരാതി മാത്രമേ പോ,ലീ,സ് പരിഹരിക്കുകയുള്ളോയെന്ന് ചോദിച്ചാണ് അദ്ദേഹം സ്റ്റേഷനിലേക്കെത്തിയത്. തന്‍റെ വീട്ടില്‍ എത്തിയ വനിതാ പോലീസിനെ കാണണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ബഹളം വയ്ക്കുകയും പോ,ലീ,സി,നു നേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. വിനായകനെ ശാന്തനാക്കാന്‍ പോ,ലീ,സ് പരമാവധി ശ്രമിച്ചെങ്കിലും പക്ഷെ അതിനു  ഫലമുണ്ടായില്ല. ഇതോടെ അ,റ,സ്റ്റ് ചെയ്യുകയായിരുന്നു. ശേഷം വിനായകനെ  എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. ശേഷം ഇയാള്‍ മ,ദ്യ ല,ഹ,രി,യിലായിരുന്നെന്നും പോ,ലീ,സ് വ്യകത്മാക്കി.

എന്നാൽ ഇപ്പോൾ വിനായകനെതിരെയും പോലീസിനെതിരെയും വിമർശിച്ചുകൊണ്ട് എം എൽ എ  ഉമ തോമസും, അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ രംഗത്ത് വന്നിരിക്കുകയാണ്, ഉമാ തോമസ് പ്രതികരിച്ചത് ഇങ്ങനെ, ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷൻ ജാമ്യത്തില്‍ പറഞ്ഞുവിട്ടത് സഖാവായതിന്‍റെ പ്രിവിലേജാണോ അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ടെന്ന് ഉമ തോമസ് പറഞ്ഞു.  എന്തിന്‍റെ പേരിലായാലും വിനായകനെതിരെ നിസാര കേസെടുത്ത് ജാമ്യത്തില്‍ വിട്ടത് അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതുപോലെ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത് ഇങ്ങനെ, പൊളിടിക്കൽ കറക്ടനസ്.. സംസ്കാരം.. ഭാഷാ ശുദ്ധി.. കാരണം, വിനായകൻ സഖാവാണ്. നല്ല അസ്സൽ സഖാവ്.. എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *