മിന്നൽ മുരളിയേക്കാളും വലിയ സൂപ്പർ ഹീറോ അയ്യപ്പൻ തന്നെയാണ് എന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ ടോവിനോയുമായി മത്സരിച്ചിരുന്നോ ! ചർച്ചയായി നടന്റെ വാക്കുകൾ

ഇന്ന് മലയാള സിനിമയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന രണ്ടു നടന്മാരാണ് ടോവിനോയും ഉണ്ണി മുകുന്ദനും. ഇരുവരും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായവരാണ്, ഇരുവരും സ്വന്തം കഴിവുകൊണ്ട് സിനിമയിൽ പിടിച്ചുകയറിയവരുമാണ്. എന്നാൽ ഉണ്ണി മുകുന്ദന് ടോവിനോയുമായി ഒരു മത്സരം ഉണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച. അതിനു കാരണം അടുത്തിടെ ഉണ്ണിയും തന്റെ മുൻ മാനേജരായിരുന്ന വിപിനുമായുള്ള പ്രശ്ങ്ങൾക്കിടയിൽ വിപിൻ പറഞ്ഞിരുന്ന ചില വാക്കുകളാണ് എല്ലാത്തിന്റെയും തുടക്കം, ടോവിനോയുടെ നരിവേട്ട എന്ന സിനിമ നല്ലതാണെന്ന് പറഞ്ഞ് താൻ പോസ്റ്റ് ഇട്ടതിന്റെ വ്യക്തി വൈരാഗ്യമാണ് ഉണ്ണി തന്നെ തല്ലി തീർത്തത് എന്നാണ് വിപിൻ ആരോപിച്ചത്.

ഇത് തികച്ചും തെറ്റായ ആരോപണം ആണെന്നും താനും ടോവിനോയും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി വാദിച്ചിരുന്നു, എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ഉണ്ണി മുകുന്ദന്റെ ആദ്യ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം ഉണ്ണി നൽകിയ ഒരു അഭിമുഖത്തിൽ ടോവിനോയുടെ ചിത്രം മിന്നൽ മുരളിയെ താരതമ്യം ചെയ്ത് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്,

ഉണ്ണിയുടെ ആ വാക്കുകൾ ഇങ്ങനെ, നിവിന്റെ സിനിമകൾ എനിക്ക് ഇഷ്ടമാണ്. അവനെപ്പോലെയൊക്കെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. നിവിൻ‌ മാത്രമല്ല മറ്റുള്ള നടന്മാരെയും ഞാൻ ശ്രദ്ധിക്കാറുണ്ട്. നിലവിൽ ഇപ്പോൾ ഞാൻ തന്നെയാണ് വലിയവൻ. അയ്യപ്പനെക്കാൾ വലിയ സൂപ്പർ ഹീറോ സൗത്തിലോ നോർത്തിലോ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. തൽക്കാലം ഞാനാണ്. എന്റെ സ്ട്രങ്ത് ഫാമിലി ഓഡിയൻസാണ്. മിന്നൽ മുരളയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ. ആ സിനിമയിൽ ഞാൻ ചെയ്തത് പോലെ അയ്യപ്പനായിട്ട് വേറെ ആർക്കും അത് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല എന്നും ഉണ്ണി അന്ന് പറഞ്ഞിരുന്നു.

ഏറെ പ്രതിസന്ധികൾ തരണം തമിഴ് സിനിമയിൽ തുടക്കം കുറിച്ച് മലയാളത്തിലേക്ക് കടന്ന് വന്ന ഉണ്ണി മുകുന്ദൻ തുടക്ക കാലത്ത് നായകനായും സഹനായകനായും എത്തി. 2012 ൽ പുറത്തിറങ്ങിയ മല്ലു സിംഗ് ആണ് കരിയറിലെ ആദ്യത്തെ സൂപ്പർ ഹിറ്റ്. പൃഥ്വിരാജിന് ശേഷം വരുന്ന മികച്ച സ്ക്രീൻ പ്രസൻസുള്ള യുവനടനായി ഉണ്ണി മുകുന്ദൻ വിലയിരുത്തപ്പെട്ടു. മറ്റൊരു യൂത്ത് ഐക്കണിനെ കിട്ടിയെന്ന് അന്ന് സിനിമാ ലോകം പറഞ്ഞു. എന്നാൽ പിന്നീടിങ്ങോട്ട് മല്ലു സിംഗ് പോലൊരു സിനിമ ഉണ്ണിക്ക് കിട്ടിയില്ല, ശേഷം മേപ്പടിയാൻ, മാളികപ്പുറം, മാർക്കോ ഇത് മൂന്നും ഉണ്ണിയുടെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളാണ്. ടോവിനോയും സഹനടനായി സിനിമയിൽ എത്തി ഗപ്പി എന്ന സിനിമയോടെ ശ്രദ്ധിക്കപ്പെട്ടു, ശേഷം മിന്നൽ മുരളി, തല്ലുമാല, എ ആർ എം, നരിവേട്ട പോലുള്ള സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ആളുകൂടിയാണ് ടോവിനോ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *