സച്ചിൻ ബൂസ്റ്റ് കുടിച്ചാണോ ഈ നിലയിൽ എത്തിയത്, ഞാൻ ഒരു പാവം വലം പിരി ശംഖിന്റെ പരസ്യം ചെയ്‌തെപ്പോഴേക്കും എല്ലാവരും കൂടി എന്റെ തലയിലേക്ക് കയറി !

മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു അഭിനേത്രി ആയിരുന്നു നടിയും പ്രശസ്ത നർത്തകിയുമായ ഊർമിള ഉണ്ണി. 1992 ലെ സർഗം എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്ത് പ്രശസ്തയായത്. ഇപ്പോൾ താൻ മനപ്പൂർവം സിനിമയിൽ നിന്നും വിട്ടുനിൽക്കുക അല്ല, യേനെ ആരും വിളിക്കാത്തത് ആണെന്നും ഊർമിള പറയുന്നു. ഇപ്പോഴിതാ നടി തന്റെ ചില വിശേഷങ്ങൾ പങ്കുവെക്കുകയാണ്. പുസ്തകങ്ങൾ ഒരുപാട് വായിച്ചിരുന്നു ഇപ്പോൾ കുറവാണ്. അത്യാവിശം ഏതുതുമുണ്ട്.

ഇത് കൂടാതെ ആടിത്തിടെ ബിസിനെസ്സ് രംഗത്തേക്കും നടി ഇറങ്ങുകയുണ്ടായി. വശ്യഗന്ധി എന്ന പേരിൽ ഒരു പെർഫ്യൂം ആണ് ഊർമ്മിള ഇറക്കിയിരിക്കുന്നത്. എന്നാൽ ഇത് താൻ ഒരിക്കലും ഒരു വരുമാന മാർഗത്തിന് വേണ്ടി ചെയ്തതല്ല, അതുകൊണ്ട് തന്നെ മറ്റുകടകളിൽ ഒന്നും ഇത് ലഭിക്കില്ല. അതിലെല്ലാം ഉപരി ഇത് അങ്ങനെ അധികമാരും ഉപയോഗിക്കുന്നത് തനിക്ക് ഇഷ്ടമല്ല, ആ കാര്യത്തിൽ പോസീസീവ് ആണെന്നും നടി പറയുന്നു.

പഴയ അഭിനേതാക്കൾക്ക് ഒരുപാട് പേർക്ക് ഇപ്പോൾ അവസരം ഇല്ല, ഇന്നസെന്റേട്ടൻ, വിജയരാഘവൻ, ജനാർദ്ദനൻ അവർക്ക് പോലും സിനിമകൾ ഇല്ല. പിന്നെയാണോ എനിക്ക്. എങ്കിലും ന്യൂ ജെൻ സിനിമകൾ ഞാൻ ഏറെ ആസ്വദിക്കുന്ന ആളാണ് എന്നും നടി പറയുന്നു. അതുപോലെ താൻ വലംപിരി ശംഖിന്റെ പരസ്യം ചെയ്തത് തന്നെ ഒരുപാട് പേര് കളിയാക്കി ട്രോൾ ഇറക്കിയതൊക്കെ കണ്ടിരുന്നു എന്നും ഊർമിള പറയുന്നു.

വലം പിരി ശംഖിനെ കുറിച്ച് അറിയാത്തവരാണ് അങ്ങനെ ഒക്കെ ചെയ്യുന്നത്. എന്റെ വീട്ടിൽ ഉണ്ട് കേട്ടോ, കുറെ പഴക്കമുള്ള വലം പിരി. അമ്മൂമ്മയുടെ കൈയ്യിൽ നിന്നും കിട്ടിയത്, വെള്ളി കെട്ടിച്ചു വച്ചിട്ടുണ്ട്. അതിനു ശേഷമാണു ഞാൻ ആ പരസ്യം ചെയ്യുന്നതും നടി പറയുന്നു. എനിക്ക് വിശ്വാസമുള്ള കാര്യമായത്കൊണ്ടാണ് ഞാൻ അത് പരസ്യം ചെയ്തത്, സച്ചിൻ ബൂസ്റ്റിന്റെ പരസ്യം ചെയ്യുന്നുണ്ടല്ലോ. അയാൾ ബൂസ്റ്റ്  കുടിച്ചിട്ടാണോ ക്രിക്കറ്റിൽ വലിയ ആളായത്. ഞാൻ ഒരു പാവം വലം പിരി ശംഖിന്റെ പരസ്യം ചെയ്‌തെപ്പോഴേക്കും എല്ലാവരും കൂടി എന്റെ തലയിലേക്ക് കയറി. അതിന്റെ നല്ല വശവും, ചീത്ത വശവും ഒന്നും ഞാൻ ചിന്തിച്ചില്ല. എന്റെ വീട്ടിലും ഉണ്ട്, നമ്മൾ പൂജിച്ചിട്ടുണ്ട്. അപ്പോൾ ഇതിന്റെ പരസ്യം വന്നു ചെയ്തു അത്രമാത്രം.

അതുപോലെ ഒരുസമയത്ത് ഏറ്റവും കൂടുതൽ  ഉദ്‌ഘാടങ്ങൾ ചെയ്തിരുന്ന നടി ഞാനായിരുന്നു എന്നും ഊർമിള പറയുന്നു. മമ്മൂട്ടിയെക്കാളും മോഹൻലാലിനേക്കാളും, ഹണിയെക്കാളും കൂടുതൽ ഉദ്‌ഘാടനം ചെയ്തിട്ടുള്ള ആളാണ് ഞാൻ.  അതിനുകാരണം അവർക്കൊക്കെ അവരുടെ പണി ഉണ്ട്. എനിക്ക് പണി ഇല്ല, ഷൂട്ടിങ് ഇല്ല, അതുകൊണ്ട് ഞാൻ അതിന്റെ നിലയ്ക്ക് നീങ്ങി. പരസ്യ ചിത്രങ്ങൾ ചെയ്യുമ്പോൾ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *