മുടന്തുള്ള ആളെ നോക്കി ‘പോ,ടാ ഞൊ,ണ്ടി’ എന്ന് വി,ളി,ക്കു,ന്നത് ഒരിക്കലും ഒരു തമാശയല്ല ! ഞാൻ ഒരിക്കലും അത് ചെയ്യില്ല ! ഉർവശി പറയുന്നു !

മലയാള സിനിമയുടെ അഭിമാനമാണ് നടി ഉർവശി, മലയാളത്തിലെ ഏറ്റവും പ്രഗത്ഭയായ അഭിനേത്രി ആരെന്ന ചോദ്യത്തിന് പുതുതലമുറക്ക് പോലും ഇന്ന് ഒരു ഉത്തരമേ ഉള്ളു, ഉർവശി എന്നായിരിക്കും അത്, നായികയായും വില്ലത്തിയായും സഹ കഥാപാത്രങ്ങളെയും വെള്ളിത്തിരയിൽ നിറഞ്ഞാടിയ ഉർവശി ഇപ്പോഴിതാ ഉള്ളൊഴുക്ക് എന്ന തന്റെ പുതിയ സിനിമയുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായമാണ് സിനിമ നേടുന്നത്.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ബോഡി ഷെയ്മിംഗ് തമാശകളെ കുറിച്ച് തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി. ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം, പക്ഷേ താൻ അത് ചെയ്യില്ലെന്നും, മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ലെന്നും ഉർവശി പറയുന്നു.

ഉർവശിയുടെ വാക്കുകൾ വിശദമായി, “ഹാസ്യം എന്ന വാക്കിനകത്ത് പരിഹാസം എന്ന വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവരെ കളിയാക്കി നിങ്ങൾ ചിരിപ്പിക്കുന്നതാണ് പലപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം. പക്ഷേ ഞാൻ അത് ചെയ്യില്ല. ഞാൻ ഒരു കാലത്തും അത് ചെയ്യില്ല.

ഇപ്പോൾ ഉദാഹരണം, മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോൾ ബോഡി ഷേയ്ലിംഗ് എന്ന് വിളിക്കുമ്പോൾ എനിക്ക് സന്തോഷമാണ്. ഞാൻ ഒരു ചാനലിൽ പ്രോഗ്രാമിന് ഇരിക്കുമ്പോൾ അത്തരം കോമഡികൾക്ക് ഞാൻ മാർക്ക് ഇടില്ല. അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങ് എന്നോ വിളിച്ചാൽ ഞാൻ മാർക്ക് കുറയ്ക്കും എന്ന് ആദ്യമേ പറയും.

നിങ്ങൾക്ക് കാണികളെ ചിരിപ്പിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കുമോ, ഇത് കേട്ട് കൊണ്ടിരിക്കുന്നവന്റെ മക്കൾക്ക് വിഷമം വരില്ലേ, അത് ഞാൻ അനുവദിക്കില്ല. അത്തരം ഹ്യൂമർ കുറയണം. ഞങ്ങൾക്ക് കുഴപ്പമില്ല വിളിച്ചോട്ടെ എന്ന് ചിലർ പറയും. പക്ഷേ ഞാൻ അത് ചെയ്യില്ല. മറുകണ്ണുണ്ടായിരുന്ന വളരെ ഫേമസായ ഒരു തമിഴ് നടനുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തെപ്പോലെ കണ്ണ് വച്ച് എന്നോട് അഭിനയിക്കാൻ പറഞ്ഞു. എന്റെ ഡയലോഗ് ഒക്കെ കഴിഞ്ഞപ്പോൾ എന്നെപ്പോലെ കണ്ണ് വച്ച് അഭിനയിച്ചു അല്ലേ മോളെ എന്ന അദ്ദേഹം എന്നോട് ചോദിച്ചു.

ഞാൻ പറഞ്ഞു അതെ അങ്കിൾ അവർ എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞു എന്ന് ഞാൻ പറഞ്ഞു. ഞാൻ ആഗ്രഹിച്ച ജോലിയൊന്നും ഈ കണ്ണ് കൊണ്ട് എനിക്ക് കിട്ടിയില്ല, ഡ്രൈവിംഗ് ലൈസൻസ് പോലും എനിക്ക് തരില്ലെന്ന് പറഞ്ഞു. പിന്നീട് ഈ കുറവ് എനിക്ക് സിനിമയിൽ പ്ലസ്സായി എന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ അ,ന്ന് മുഴുവൻ കരഞ്ഞു. അതിന് ശേഷം ഞാൻ മനസ്സിലാക്കി തുടങ്ങി. അവർക്ക് വിഷമം വരുന്നുണ്ട്. അപ്പോൾ അതൊന്നുമല്ല ഹ്യൂമർ എന്ന്. ഹ്യൂമർ നമ്മളെ ചിന്തിപ്പിക്കുന്നതായിരിക്കണം. കൈപ്പുള്ള ഒരു മരുന്ന് മധുരത്തിൽ പൊതിഞ്ഞ് കൊടുക്കുന്ന പോലെ എന്നാണ് ഉർവശി പറഞ്ഞത്, ഈ വാക്കുകൾക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *