‘ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അവിടെ നിന്നും എങ്ങനെ രക്ഷപെടാം എന്നായിരുന്നു എന്റെ ചിന്ത’ ഉർവശി തുറന്ന് പറയുന്നു !
മലയാള സിനിമയിൽ നടി ഉർവശിയുടെ സ്ഥാനം വളരെ വലുതാണ് കാരണം മനോഹരമായ അനേകം ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിരുന്നു, ഇപ്പോഴും ഉർവശി ശക്തമായ മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴിലും നടി വളരെ സജീവമാണ്. ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലെ തുടക്ക കാലത്തെ ചില ഓർമ്മകൾ തുറന്ന് പറയുകയാണ് ഉർവശി. തന്റെ ആദ്യ ചിത്രത്തിന് തന്നെ അഹങ്കാരി എന്ന പേര് ലഭിച്ചിരുന്നു.
തനറെ ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിൽ നിന്നും എങ്ങനെ രക്ഷപെടാം എന്നായിരുന്നു എന്റെ അന്നത്തെ ചിന്ത. ആ ചിത്രത്തിലെ അഭിനയത്തിന് ശേഷം എനിക്ക് ആദ്യം കിട്ടിയത് വിമർശനം ആയിരുന്നു, അതും ഞാൻ അഹങ്കാരി എന്ന പേര്. അതിനു കാരണം ആ ചിത്രത്തിൽ ഒരു വൈദ്യരുടെ വേഷം ചെയ്തിരുന്നത് ഒരു ഫ്രീലാന്‍സറായിരുന്നു. ഫയല്‍വാന്‍ ഗംഗനാഥന്‍ എന്നോ മറ്റോ ആണ് അദ്ദേഹത്തിന്റെ പേര്.
അദ്ദേഹം പൊതുവെ ഒരു അഹങ്കാരിയാണ്, ആരു പറഞ്ഞാലും ഒന്നും കേൾക്കില്ല പുള്ളിക്ക് തന്റേതായ തീരുമാനങ്ങളാണ് എല്ലാത്തിനും, സംവിധായകൻ പോലും അയാളെ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും അതായിരുന്നു അവസ്ഥ. ഒരു നാട്ടിൽ പുറത്തിയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഷൂട്ടിംഗ് സമയത്ത് രാത്രി ഏഴ് മണിയായിക്കഴിഞ്ഞാല്‍ ഞാന്‍ ഭക്ഷണം കഴിച്ച് ഏതെങ്കിലും വീട്ടില്‍ പോയിക്കിടന്ന് ഉറങ്ങുമായിരുന്നു.
പക്ഷേ ഷൂട്ടിങ് സാധാരണ ഒരു പത്ത് പതിനൊന്ന് മണിവരെ തുടരുമായിരുന്നു, ആ ചിത്രത്തിൽ ഒരു ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ ഏകദേശം 21 ദിവസമാണ് എടുത്തത്. കാരണം മറ്റൊന്നുമല്ല. ഞാന്‍ സാധരണ എന്റെ വീട്ടിലെ ശീലം വെച്ച് ഒരു ഏഴുമണിയാകുമ്ബോള്‍ ഭക്ഷണം ഒക്കെ കഴിഞ്ഞ് കിടന്ന് ഉറങ്ങും. ഉറക്കത്തില്‍ വിളിച്ചാല്‍ ഞാന്‍ കരയുമായിരുന്നു,’ ഈ കാരണം കൊണ്ട് അവർ എന്നെകൊണ്ട് ഒരുപാട് വലഞ്ഞു കാണണം എന്നും ഇതൊക്കെക്കൊണ്ടാണ് അന്നെനിക്ക് അഹങ്കാരി എന്ന പേര് ലഭിക്കാൻ കാരമായത് എന്നും ഉര്‍വശി പറയുന്നു. കൂടാതെ ഇതിന്റെ പിന്നിൽ ആ ഫ്രീലാന്‍സറായിരിക്കും എന്നും ഏറെ രസകരമായി ഉർവശി പറയുന്നു….
മലയാളത്തിലുപരി തമിഴിലാണ് ഇപ്പോൾ ഉർവശി കൂടുതൽ തിളങ്ങി നിൽക്കുന്നത്. സിനിമാ പ്രേമികളും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരം വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. പുത്തം പുത്തുകാലൈ, സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നിവയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെ തനറെ വീടും പരിസരവും പരിചയപെടുത്തികൊണ്ടുള്ള നടിയുടെ വീഡിയോ വൈറലായിരുന്നു. ഭർത്താവും മകനുമൊപ്പം അവിടെ വളരെ സന്തോഷകരമായ ജീവിതമാണ് നടിയുടേത്…..
Leave a Reply