മികച്ച നടിക്കുള്ള സംസ്ഥാന അവാർഡിന് അർഹയായി നടി ഉർവശി ! ഇത് നടിയുടെ ആറാമത് പുരസ്‌കാരം ! അർഹിക്കുന്ന പുരസ്കാരമെന്ന് ആരാധകർ !

മലയാള സിനിമയുടെ അഭിമാനമാണ് നടി ഉർവശി. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ഉർവശി തന്റെ മികച്ച പ്രകടനം കൊണ്ട് അന്‍പത്തിനാലാമത് കേരള സംസ്ഥാന മികച്ച നടുക്കുള്ള പുരസ്‌കാരം ഉർവശി സ്വന്തമാക്കി. ഉള്ളൊഴുക്ക് എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് ഉർവശി ഈ പുരസ്‌കാരത്തിന് അർഹയായത്. ഉള്ളൊഴുക്കിലെ പാ‍ർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായി ഉർവശി എത്തിയപ്പോൾ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉർവശി വിസ്മയിപ്പിക്കുകയായിരുന്നു.

കഥാപാത്രത്തിൽ മിന്നിമറയുന്ന ചെറിയ ഭാവ വ്യസ്ത്യസങ്ങൾ പോലും നമ്മെ ആഴത്തിൽ സ്പർശിക്കുന്നവയായിരുന്നു വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അർഥ​ഗർഭമായ ശാന്തതയുമൊക്കെ ലീലാമ്മയിൽ മിന്നി മറ‍ഞ്ഞപ്പോൾ ഉർവശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും ഉറപ്പിച്ചവരായിരുന്നു മലയാളികൾ. ആ കരുതലുകളുടെ ഉറപ്പ് കൂടിയായിരുന്നു ഉർവശിയുടെ മികച്ച നടിക്കുള്ള ഈ പുരസ്കാരനേട്ടം.

ഇതുകൂടെ ചേർത്ത് ആറാമത് പുരസ്‌കാരമാണ് ഉർവശിക്ക് ലഭിക്കുന്നത്, ള്ളൊഴുക്കിന് മുമ്പ് അഞ്ച് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. 1989 ൽ മഴവിൽക്കാവടി, വർത്തമാന കാലം എന്നീ ചിത്രങ്ങളിലൂടെയും 1990 ൽ തലയിണ മന്ത്രത്തിലൂടെയും 1991 കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളിലൂടെയും 1995 കഴകത്തിലൂടെയും 2006 മധുചന്ദ്രലേഖയിലൂടെയുമാണ് ഉർവശി അവാർഡ് നേടിയത്. 2006-ൽ മികച്ച സഹനടിക്കുള്ള അവാർഡും അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചിട്ടുണ്ട്. മലയാളികളുടെ ഇഷ്ട നടിക്ക് ആശംസകൾ അറിയിക്കുകയാണ് മലയാളികൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *