
ജിഷിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മൗനം പാലിച്ച് വരദ ! ഒന്നിച്ചുള്ള ചിത്രങ്ങളും കാണുന്നില്ല ! വരദയും ജിഷിനും ഡിവോഴ്സായോ !! ആരാധകരുടെ ചർച്ചകൾ !
സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നടി വരദയും ഭർത്താവ് ജിഷിനും. വരദ സിനിമയിൽ നിന്നുമാണ് സീരിയൽ രംഗത്തേക്ക് വന്നത്, ഇപ്പോൾ മിനിസ്ക്രീൻ രംഗത്ത് വളരെ തിരക്കുള്ള താരങ്ങളാണ് ഇരുവരും. ജിഷിൻ കൂടുതലും വില്ലൻ വേഷങ്ങളാണ് സീരിയലുകളിൽ ചെയ്യുന്നത്. അമല എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിച്ച ഇവർ ഇഷ്ടത്തിലാകുകയും ശേഷം വിവാഹിതരാകുകയുമായിരുന്നു. 2014ലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായിരുന്നു.
അടുത്തിടെ വരദയും യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ഹോം ടൂര്‍ വീഡിയോയും മോണിംഗ് റൂട്ടീന്‍ വീഡിയോയുമൊക്കെ പങ്കുവെച്ചെത്തിയിരിക്കുകയാണ് വരദ. വീഡിയോയിലൊന്നും ജിഷിനെ കാണുന്നില്ലല്ലോയെന്നാണ് കമന്റുകള്‍. തുടക്കം മുതലേ എല്ലാവരും ജിഷിനെയാണ് തിരയുന്നത്. വരദ വിഡിയോയിൽ മുഴുനീളം തന്റെ മകനെ കുറിച്ചും വീട്ടുകാരെ കുറിച്ചുമാണ് പറയുന്നത്. എന്റെ തുടക്കവും ബാക്ക് ബോണുമെല്ലാം വീട്ടുകാരാണ്. അതുകൊണ്ട് ആദ്യം തന്നെ വീട് കാണിക്കാമെന്ന് പറഞ്ഞായിരുന്നു വരദ ഹോം ടൂര്‍ ചെയ്തത്. നടിയുടെ വിഡിയോകൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എങ്കിലും ചോദ്യങ്ങൾ കൊണ്ട് നിറയുകയാണ് യുട്യൂബ് വീഡിയോകളുടെ കമന്റ് ബോക്സ്.

എന്നാൽ വീഡിയോയുടെ മുഴുവൻ കമന്റുകളായും ജിഷിൻ എവിടെ എന്ന ചോദ്യമാണ്, ജിഷിനെ എന്താണ് കാണിക്കാത്തത്, നിങ്ങൾ ഒരുമിച്ചുള്ള വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു എന്നും, ചേട്ടനെന്താണ് സ്റ്റാര്‍ മാജിക്കില്‍ വരാത്തതെന്നും ചോദ്യങ്ങളുണ്ടായിരുന്നു. ഇവര്‍ ഡിവോഴ്സായെന്ന് കേള്‍ക്കുന്നുവെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. അവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നത്, വരദയുടെ ഇന്‍സ്റ്റഗ്രാമില്‍ ജിഷിന്റെ ചിത്രങ്ങളൊന്നുമില്ലെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
ഹാപ്പി ആണെന്ന് ആരെയോ കാണിക്കാനുള്ള ശ്രമമായി ഈ വിഡിയോ കണ്ടപ്പോൾ തോന്നി എന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു. പുതിയ ചാനലല്ലേ, അപ്പോള്‍ ജിഷിനെ പ്രതീക്ഷിച്ചു, എന്തോ സ്പെല്ലിംഗ് മിസ്റ്റേക്കുണ്ട്. ജിഷിനെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങള്‍ വന്നിട്ടും പ്രതികരിക്കുന്നില്ല. ഇവര്‍ ശരിക്കും പിരിഞ്ഞോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. അതുമാത്രമല്ല ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും മാറ്റിയതും ഈ കൂട്ടരുടെ സംശയം വർധിപ്പിക്കാൻ കാരണമായി. ഏതായാലും വരദ ഇപ്പോഴും ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മൗനം തുടരുകയാണ്….
Leave a Reply