
അവർ എന്റെ അച്ഛന്റെ രണ്ടാം ഭാര്യ മാത്രമാണ് ! ഒരിക്കലും എന്റെ അമ്മ ആകുന്നില്ല ! ആ പ്രസ്താവന തിരുത്തി വരലക്ഷ്മി ശരത് കുമാർ !
മലയാളികൾക്കും ഏറെ പരിചിതയായ അഭിനേത്രിയാണ് രാധിക. ഒരു സമയത്ത് സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് രാധിക. സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ രാധിക ഇന്നും അഭിനയ രംഗത്ത് സജീവമാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങൾ ചെയ്ത് തുടങ്ങിയ രാധിക കൂടുതലും അത്തരം വേഷങ്ങളിലാണ് തിളങ്ങിയത്. 1978 ൽ പുറത്തിറങ്ങിയ ‘കിഴക്കേ പോകും റെയിൽ’ എന്ന തമിഴ് ചിത്രമായിരുന്നു രാധികയുടെ ആദ്യ സിനിമ. തമിഴിൽ മാത്രം ഏകദേശം 160 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നു, കൂടാതെ തെലുങ്കിലും കന്നടയിലും മലയാളത്തിലും, ബോളിവുഡിലും സജീവമായിരുന്നു രാധിക…. മലയാളത്തിൽ അവസാനമായി മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രമാണ് ചെയ്തിരുന്നത്.
മൂന്ന് വിവാഹം ചെയ്ത രാധിക മൂന്നാമതായി വിവാഹം കഴിച്ചത് നടൻ ശരത് കുമാറിനെയാണ്. ആ ബന്ധത്തിൽ അവർക്ക് ഒരു മകൻ കൂടിയുണ്ട്. പേര് രാഹുൽ എന്നാണ്.. എന്നാൽ ശരത് കുമാറിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് അവർ രണ്ടു വിവാഹങ്ങൾ കഴിച്ചിരുന്നു, ആദ്യത്തേത് 1985 ൽ മലയാളത്തിൽ നിരവധി ശക്തമായ കഥാപത്രങ്ങൾ ചെയ്ത പ്രതാപ് പോത്തൻ ആയിരുന്നു, പക്ഷെ ആ വിവാഹ ബന്ധം അതികം നീണ്ടുനിന്നില്ല. വെറും ഒരുവർഷം മാത്രമായിരുന്നു ആ വിവാഹ ജീവിതത്തിനു ആയുസുണ്ടായിരുന്നത്.

അതിനു ശേഷം 1990 ൽ അവർ റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടിഷുകാരനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ പിറന്നു എങ്കിൽ കൂടിയും ആ വിവാഹ ജീവിതവും വെറും 2 വർഷം മാത്രം ആണ് നീണ്ടു നിന്നത്. മകൾ രാധികയോടൊപ്പമാണ് ഉള്ളത് മകളുടെ പേര് ‘റയാനി’ എന്നാണ്. ശരത് കുമാറിന്റെയും ഇത് രണ്ടാം വിവാഹം ആയിരുന്നു, ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ടു മക്കൾ ഉണ്ട്, വരലക്ഷ്മി ശരത് കുമാറും, പൂജ ശരത് കുമാറും. വരലക്ഷ്മി ഇപ്പോൾ സിനിമ രംഗത്ത് ഏറെ തിരക്കുള്ള അഭിനേത്രിയാണ്.
കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി വരലക്ഷ്മി മലയാളത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ രാധികയുടെ മകൾ റയാനിയുടെ ഒരു പ്രസ്താവന തിരുത്തിയ വരലക്ഷ്മിയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നാല് മക്കളുള്ള അനുഗ്രഹിക്കപ്പെട്ടവളാണ് തന്റെ അമ്മയെന്ന് രാധികയുടെ മകള് റയാനെ ഒരു പ്രസ്താവന പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു അഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞത്, രാധിക ഒരിക്കലും തന്റെ അമ്മ അല്ല, അങ്ങനെ ആകില്ല, അവർ എന്റെ അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയാണ്.
അവർ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, എല്ലാവര്ക്കും ഒരേയൊരു അമ്മ മാത്രമേ ഉണ്ടാവുകയുള്ളു, രാധികയോട് വെറുപ്പോ വിരോധമോ ഒന്നുമില്ല, പക്ഷെ ഒരിക്കലും തന്റെ അമ്മയുടെ സ്ഥാനത്ത് അവരെ കാണില്ല എന്നും വരലക്ഷ്മി തുറന്നു പറഞ്ഞു..
Leave a Reply