
വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ നമ്മൾ ആദ്യം ഓർക്കേണ്ടത് ഉമ്മൻ ചാണ്ടിയെയാണ് ! ‘നിങ്ങള്‍ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്കുള്ളതാണ് ‘ വി ഡി സതീശന് !
കേരളത്തിന് അഭിമാനമായി വിഴിഞ്ഞം തുറമുഖം നാളെ ഔദ്യോഗികമായി നാളെ ഉത്ഘാടനം ചെയ്യുമ്പോൾ നാം ഏവരും ഓർക്കേണ്ടത് ശ്രീ ഉമ്മൻ ചാണ്ടിയെ ആണെന്നാണ് സമൂഹ മാധ്യമങ്ങളിലെ സംസാരം, ഇപ്പോഴിതാ അതിനെ കുറിച്ച് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിഴിഞ്ഞം തുഖമുഖം യഥാര്ത്ഥ്യമാകുമ്പോള് അതിന്റെ ക്രെഡിറ്റ് ഉമ്മന്ചാണ്ടിക്കുള്ളതാണെന്നാണ് അദ്ദേഹം പറയുന്നത്.
നമ്മുടെ ഏവരുടെയും പ്രിയങ്കരനും നമ്മെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യു ഡി എഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും വി ഡി സതീശന് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ., 5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനി. അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായെന്നും സതീശന് പരിഹസിച്ചു.

അതുമാത്രമല്ല പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപം നല്കിയ പാക്കേജും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യു ഡി എഫ് സര്‍ക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. സി.പി.എമ്മിന്റെ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ. കരുണാകരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തനി പകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടിയെന്നും വി ഡി സതീശന് പറഞ്ഞു. നിങ്ങൾ അദ്ദേഹത്തെ മറന്നാലും ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഈ നിമിഷത്തിൽ ഉമ്മൻ ചാണ്ടിയുടെ മുഖമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply