
അന്ന് ബിജു മേനോന്റെ കൂടെ അഭിനയിക്കാൻ ആരും തയ്യാറായില്ല ! ഇപ്പോഴത്തെ ബിജു ആയിരുന്നെകിൽ അവർ വന്നേനെ ! പക്ഷെ ആസിഫ് കട്ടക്ക് കൂടെ നിന്നു !
ഇന്ന് മലയാള സിനിമ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് ബിജു മേനോൻ. ഹേറ്റേഴ്‌സ് ഇല്ലാത്ത ഏക നടനും ബിജു മേനോൻ ആണ്. സിനിമ രംഗത്ത് താരങ്ങളെ സംബന്ധിച്ച് താരമൂല്യം എന്നത് വളരെ പ്രാധാന്യം ഉള്ളതാണ്. അങ്ങനെ ബിജു മേനോൻ എന്ന നടന് താര മൂല്യം കുറഞ്ഞിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ആരും തയാറായിരുന്നില്ല എന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ ജിബി ജേക്കബ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജിബു ജേക്കബ് മനസ് തുറന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ..
ഈ വേഷം മമ്മൂക്ക ചെയ്താൽ നന്നായേനെ എന്നായിരുന്നു ജോജിയുടെ അഭിപ്രായം. പക്ഷെ പുതുമ തോന്നണമെന്നതിനാല്‍ മറ്റൊരാളായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി. എന്റെ മനസില്‍ ബിജു തന്നെയായിരുന്നു. അന്ന് അയാൾ ഓര്‍ഡിനറിയൊക്കെ കഴിഞ്ഞു നില്‍ക്കുകയായിരുന്നു സമയമായിരുന്നു. പക്ഷെ അന്ന് ബിജുവിന്റെ താരമൂല്യം അത്രയും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ബിജുവിനെ നായകനാക്കുന്നതില്‍ ജോജിയ്ക്ക് സംശയമുണ്ടായിരുന്നു. പ്രൊജക്ട് ആക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും പക്ഷെ വര്‍ക്കാകും എന്ന് എനിക്ക് തോന്നി.

ഒന്നര വർഷത്തോളം ഈ കഥയുമായി പലരുടെയും പുറകെ നടന്നു, കഥ മുഴുവനായി കേൾക്കാതെ തന്നെ നോ പറഞ്ഞു, കഥയുടെ ഫ്രെഷ്‌നസ് അവര്‍ക്കൊന്നും മനസിലായിരുന്നില്ല. ബിജുവിനോട് പറഞ്ഞപ്പോൾ അയാൾക്ക് അത് ഇഷ്ടപ്പെട്ടു. അങ്ങനെ ഈ സിനിമ ചെയ്യാം എന്ന് ബിജു സമ്മതിക്കുകയായിരുന്നു. ബിജുവിനും, ടിനിക്കും, അജുവിനും ഈ സിനിമയിൽ പൂർണ്ണ വിശ്വാസമായിരുന്നു. അവര്‍ കട്ടയ്ക്ക് നിന്നിരുന്നു. ഓര്‍ഡിനറിയാണ് ബിജുവിന് ഹ്യൂമര്‍ ചെയ്യാനാകുമെന്ന് വിശ്വാസം നല്‍കുന്നത്. പക്ഷെ പ്രൊജക്ട് നടക്കാതെ വന്നപ്പോള്‍ നീ വേറെ ആളെ വച്ച് ചെയ്‌തോ എന്നു വരെ ബിജു പറഞ്ഞിരുന്നു. അന്ന് ബിജുവിന് സ്വന്തമായി മാര്‍ക്കറ്റില്ല. ഹീറോയുടെ കൂടെയുള്ള വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. ഇതിന് ശേഷമാണ് ഹീറോയായി മാറുന്നത്.
അജുവിന്റെ വേഷത്തിലേക്ക് മറ്റു പല താരങ്ങളെയും നോക്കിയിരുന്നു, പക്ഷെ അവരൊക്കെ ബിജുവിന്റെ കൂടെ അഭിനയിക്കാൻ തയ്യാറായിരുന്നില്ല, അതുപോലെ തന്നെ ആസിഫ് ചെയ്ത വേഷം ചെയ്യാൻ പല നടന്മാരെയും സമീപിച്ചിരുന്നു. നമുക്ക് പരിചയമുള്ള ഒരുപാട് പേരുണ്ടായിട്ടും ആരും അതിന് തയ്യാറായില്ല. ഇപ്പോഴത്തെ ബിജുവാണെങ്കില്‍ അവരൊക്കെ വന്നേനെ. അവിടെയാണ് ആസിഫ് അലിയെ പോലുള്ളവര്‍ ഹീറോയായി നില്‍ക്കുമ്പോഴും ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുന്നത്. ശരിക്കും ബിജുവിന് വേണ്ടിയാണ് ആസിഫ് അത് ചെയ്തത്. ആ കഥാപാത്രം ചെയ്യാമോ എന്ന് ആസിഫിനെ വിളിച്ച് ചോദിക്കുന്നത് ബിജു തന്നെയാണ്. അതാണ് ആസിഫിന്റെ ക്വാളിറ്റി. ബിജുവും ഇതുപോലെ ആസിഫിന്റെ സിനിമയില്‍ അഭിനയിക്കാറുണ്ട് എന്നും ജിബു ജേക്കബ് പറയുന്നത്.
Leave a Reply