എല്ലാ സിനിമ മോഹികളെയുംപോലെ തന്നെ ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് വേണു നാരായണനും മദിരാശിക്ക് വണ്ടി കയറിയത് !

സിനിമ ആഗ്രഹിച്ചവരെല്ലാം നേടിയ ചരിത്രമില്ല, ചിലരെല്ലാം നേടി ചിലരെല്ലാം  അവസാന നിമിഷം വരെയും  ആ സ്വപ്നം സഭലമാകാതെ പോയവരും ഒരുപാടുണ്ട്. വിജയിച്ചവർ മാത്രം നമ്മൾ എപ്പോഴും ഓർത്തിരിക്കും. പക്ഷെ പരാജയപെട്ടവരുടെ കൂടെയാണ് സിനിമ. സിനിമ എന്ന സ്വപ്നം കണ്ട് മറ്റെല്ലാം ഉപേക്ഷിച്ച് അതിന്റെ പുറകെ പോയവർ ഒരുപാടുണ്ട്. ചിലർ അത് പാതിവഴിയിൽ ഉപേക്ഷിച്ചവർ. ചിലർ വിജയം കൈവരിച്ചവർ. മറ്റു ചിലർ വിജയത്തിന് തൊട്ടു മുമ്പ് കൊഴിഞ്ഞ് പോയവരുമുണ്ട്. അത്തരത്തിൽ ഒരു കാലാകാരനാണ് മുൻഷി വേണു എന്നറിയപെടുന്ന നടൻ വേണു നാരായണൻ.

സിനിമ മാത്രം സ്വപ്നം കണ്ട് മദിരാശിക്ക് വണ്ടികയറിയ ചിലരുടെ പ്രതിനിധികൂടിയാണ് വേണു. എല്ലാവരെയും പോലെ സിനിമയെ കുറിച്ചുള്ള ഒരുപാട് സ്വപ്നങ്ങലും ആഗ്രഹണങ്ങളുമായിട്ടാണ് അദ്ദേഹം മദിരാശിക്ക് വണ്ടി കയറിയത്. സിനിമ എന്ന ഒരൊറ്റ ലക്ഷ്യത്തെ മാത്രമായിരുന്നു അന്ന് മനസ്സിൽ, പല ജോലികളും ചെയ്തു. പക്ഷെ സിനിമ മാത്രം നടക്കാതെ കാലങ്ങൾ നീണ്ടുപോയി. അവസാനം സ്വപ്നങ്ങൾ മാത്രം ബാക്കിയായി മദിരാശിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി. ഇത് വേണുവിന്റെ മാത്രം അവസ്ഥയായിരുന്നില്ല ഇതുപോലെ ആയിരകണക്കിന് ആളുകളാണ് അന്ന് മദിരാശിയിലേക്ക് പോകുന്നതും തിരിച്ച് ഇതുപോലെ നാട്ടിലേക്ക് വണ്ടി കയറുന്നവരും.

നാട്ടിലെത്തി മറ്റു പല ജോലികൾ ചെയ്തിരുന്ന അദ്ദേഹം പിന്നീട് തൊണ്ണൂറുകളിൽ ആചാര്യൻ എന്ന സിനിയിൽ അഭിനയിച്ചു, പക്ഷെ അതിലെ കഥാപാത്രം ചെയ്തത് വേണു നാരായണൻ ആണെന്ന് പലർക്കും അറിയില്ല കാരണം നമ്മൾ കണ്ട വയസായ രൂപം ആയിരുന്നില്ല വേണുവിന്  ആ ചിത്രത്തിലേത്, അതിനും ശേഷം വർഷങ്ങൾ കഴിഞ്ഞ് മുൻഷി എന്ന പരിപാടിയിൽ ഒരു പഞ്ചായത്ത് മെമ്പറുടെ വേഷം ചെയ്യാനായി സംവിധയാകൻ  അനിൽ ബാനർജി അദ്ദേഹത്തെ വിളിച്ചു. പക്ഷെ കഥാപാത്രത്തിന് വേണ്ടി പല്ല് എടുക്കണം, പിന്നെ താടി കളയണം എന്ന നിബന്ധന കൂടി അദ്ദേഹം പറഞ്ഞു, കൂടുതലൊന്നും ആലോചിക്കാതെ വേണു അത് സമ്മതിക്കുകയായിരുന്നു..

ഒരർഥത്തിൽ അത് അദ്ദേഹത്തിന്റെ ഒരു നിയോഗമായിരിക്കാം, ആ കഥാപാത്രം ശ്രദ്ധിക്കെപെടുകയും അദ്ദേഹം ചെറിയ വേഷങ്ങളിൽ മലയാള സിനിമയിൽ അറിയപ്പെടാനും തുടങ്ങി. ആ രൂപത്തിൽ തന്നെയാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചതും, കമൽ ചിത്രം പച്ചക്കുതിര ആയിരുന്നു ആദ്യം, പിന്നെ ചോട്ടാമുംബൈ എന്ന ചിത്രത്തിൽ മോനെ ഷക്കീല വന്നോ എന്ന ഡയലോഗ് ഹിറ്റാകുകയും അദ്ദേഹം വീണ്ടും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ശേഷം കഥപറയുംപോൾ, സെല്ലിലോയിഡ്, സോൾട്ട് ആൻഡ് പെപ്പർ, കിംഗ് ലയർ, പാവാട, ഇമ്മാനുവേൽ, തുടങ്ങിയ ചിത്രങ്ങളെ വേഷവും ഏറെ ശ്രദ്ധനേടി.

ചാലക്കുടിയിലെ ഒരു ലോഡ്ജ് ആയിരുന്നു  അദ്ദേഹത്തിന്റെ വീട്. വിവാഹം കഴിച്ചിട്ടില്ല, അവസാന കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടും, വൃക്ക രോഗവും അദ്ദേഹത്തെ ഒരുപാട് അലട്ടിയിരുന്നു. നാല് വർഷം മുമ്പ് അദ്ദേഹം വിടവാങ്ങുമ്പോൾ സിനിമ എന്ന മോഹം തലക്ക് പിടിച്ച് ജീവിക്കാൻ തന്നെ മറന്നുപോയ ഒരു ജീവിതമാണ് അവസാനിച്ചത്. എങ്കിലും ചിലരിലൂടെ എങ്കിലും  അദ്ദേഹത്തെ സിനിമ നടൻ എന്ന പേരിൽ അറിയപ്പെടാൻ സാദിച്ചത്തിന്റെ ആത്മ സംതൃപ്തി അദ്ദേത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *