ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യൻ, ജീവിതത്തോട് പൊരുതി ഒരു ലോകം സൃഷ്ട്ടിച്ച ആൾ ! വിജയ് സേതുപതിയെ കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു !

തമിഴ് നടൻ ആണെങ്കിൽ പോലും ലോകം മുഴുവൻ ആരാധകരുള്ള ഒരു നടനാണ് വിജയ് സേതുപതി, മക്കൾ സെൽവൻ എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത് അതിനൊരു കാരണമുണ്ട്. ഒരു സാധാരണ നിലയിൽ നിന്നും കഷ്ടപാടുകളിൽ നിന്നും ഉയർന്നു വന്ന അദ്ദേഹം ഒരിക്കലും താൻ വന്ന വഴി മറന്നിട്ടില്ല എന്നതാണ്. നമ്മുടെ മണിച്ചേട്ടനെ പോലെ ഒരാളാണ് വിജയ് സേതുപതിയും. കേരളത്തിലും ആരാധകർ ഏറെ ഉള്ള ആളാണ് വിജയ്, അദ്ദേഹത്തിന്റെ ഭാര്യ മലയാളിയാണ്. മലയാള സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടും ഉണ്ട്.

ഇപ്പോഴിതാ വിജയ് സേതുപതിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്, ഡോക്ടര്‍ ഫാത്തിമ അസ്ലയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിപ്പ് പങ്കുവെച്ചത്. എല്ലുകള്‍ നുറങ്ങുന്ന ഓസ്റ്റിയോ ജനസിസ് ഇംപര്‍ഫെക്ട എന്ന രോഗത്തെ അതീജിവിച്ച ആളാണ് ഡോക്ടര്‍ ഫാത്തിമ അസ്ല. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അസ്ല പങ്കുവെയ്ക്കുന്ന കുറിപ്പുകൾ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇങ്ങനെ…

ഞാന്‍ എപ്പോഴും പറയാറില്ലേ നമ്മുടെ ജീവിതത്തിൽ ഒരു  പ്രതിസന്ധി വരുമ്പോള്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളിലൂടെ ഒക്കെയാണ് ഒരുപക്ഷെ നാളെ നമ്മള്‍ അറിയപ്പെടാന്‍ പോകുന്നതെന്ന്. ഒരുപാട് മനുഷ്യര്‍ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന, കാണാന്‍ ആഗ്രഹിക്കുന്ന, ജീവിതത്തോട് പൊരുതി ഒരു ലോകം ഉണ്ടാക്കി എടുത്ത വിജയ് സേതുപതി എന്ന മനുഷ്യന്‍ എന്നെ വിളിച്ചത് എന്താന്ന് അറിയോ.. ‘ഡോക്ടറേ ‘ ന്ന്.. ആ സമയത്ത് അവിടേക്ക് വന്നവരോട് ഒക്കെ ഡോക്ടറാണ്, ഒരുപാട് കഷ്ടപ്പെട്ടു നേടിയെടുത്തതാണ് ‘ എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ പരിചയപ്പെടുത്തി കൊടുക്കുമ്പോഴൊക്കെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ വാക്കുകളില്‍ ബഹുമാനവും സ്‌നേഹവുമായിരുന്നു. നോക്കൂ.. ആരും ഒരുപാട് ആഴത്തില്‍ എന്നെ സ്വാധീനിക്കാറുമില്ല.. ഞാൻ അങ്ങനെ ജീവിത്തത്തിൽ ആരെയും ആരാധിച്ചിട്ടുമില്ല…  പക്ഷെ, ഈ മനുഷ്യനെ ഞാന്‍ ഉള്ള കാലത്തോളം സെലിബ്രേറ്റ് ചെയ്യുമെന്ന് തോന്നുന്നു.

ഒരിക്കൽ ഞാൻ വികടൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു വിജയ് സേതുപതിയെ ഇഷ്ട്ടമാണ് എന്ന്. അവരിലൂടെ കാര്യങ്ങള്‍ അറിഞ്ഞ അദ്ദേഹം എന്നെ നേരിട്ട് കാണാം എന്ന് പറഞ്ഞപ്പോഴാണ് പണ്ടെന്നോ കണ്ട ആ സ്വപ്നം സത്യമായത്. കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചപ്പോള്‍, വീട്ടിലെ, നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍, എക്‌സൈറ്റഡ് ആയി ഇരുന്ന എന്നെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഒരു നടന്‍ എന്നതിലുപരി യാതൊരു കാട്ടികൂട്ടലുകളും ഇല്ലാത്ത മനുഷ്യനായിരുന്നു അയാള്‍.

നമ്മുടെയൊക്കെ എല്ലാ സ്‌നേഹവും ബഹുമാനവും അതിന്റെ ഏറ്റവും ഉന്നതിയില്‍ തന്നെ ആ മനുഷ്യൻ അര്‍ഹിക്കുന്നുണ്ട്, ഒരു നടന്‍ ആയിട്ട് മാത്രമല്ല, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനായിട്ട്.. ‘നിങ്ങള് ഇത്രയും ഫൈറ്റ് ചെയ്ത് സ്വപ്നങ്ങള്‍ നേടിയെടുത്തത് കൊണ്ടാണ് അദ്ദേഹം കാണാം എന്ന് പറഞ്ഞത്.. അത് നിങ്ങളോട് ഉള്ള സ്‌നേഹമാണ്… എന്നും ഡോക്ടർ കുറിച്ചു…

Leave a Reply

Your email address will not be published. Required fields are marked *