
9 വർഷങ്ങൾക്ക് ശേഷം തമിഴ് നാട്ടിൽ ആ പൂരത്തിന് കൊടിയേറുന്നു ! മത്സരത്തിന് അജിത്തും വിജയ്യും ! ആവേശത്തോടെ വരവേറ്റ് ആരാധകർ !
താരങ്ങളെ ആരാധിക്കുന്ന കാര്യത്തിൽ തമിഴ്നാട്ടുകാർ എന്നും മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്. സിനിമ താരങ്ങളെ അവർ ദൈവത്തെ പോലെ ആരാധിക്കുന്നു, താരങ്ങൾക്ക് വേണ്ടി അമ്പലം വരെ പണിത് പൂജ നടത്തുന്ന കാഴ്ചകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ തമിഴ് നാട്ടുകാരെ ഏറെ ആവേശത്തോടെ വരവേറ്റ ഒരു വാർത്തയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. തമിഴ് സിനിമാ പ്രേക്ഷകരുടെ കൂട്ടത്തില്‍ ഏറ്റവുമധികം ഫാന്‍ ഫൈറ്റ് നടക്കുന്നത് അജിത്ത്, വിജയ് ആരാധകര്‍ തമ്മിലാണ്.
ഈ താര രാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുക എന്നത് അതിനാല്‍ത്തന്നെ വലിയ ആവേശമാവും ആരാധകരില്‍ സൃഷ്ടിക്കുക. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അത്തരമൊരു അസുലഭാവസരം വീണ്ടും വരികയാണ്. അടുത്ത വര്‍ഷം പൊങ്കല്‍ സീസണില്‍ അജിത്ത്, വിജയ് ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തും എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്ത.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘വരിസ്’ പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് ദീപാവലി സമയത്ത് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇന്നിതാ അജിത്ത് ചിത്രം ‘തുനിവിന്റെ’ റിലീസും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഒരു ബോക്സ് ഓഫീസ് യുദ്ധം ഉറപ്പായത്. തുനിവിന്റെ നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒപ്പം ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കിയ വിവരവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതുപോലെ താനെ അജിത് ആരാധകരും വലിയ ആവേശത്തിലാണ്. എച്ച് വിനോദ് ആണ് തുനിവിന്റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. മഞ്ജു വാര്യരാണ് അജിത്തിന്റെ നായികയായി എത്തുന്നത് എന്നത് മലയാളി പ്രേക്ഷകരിലും വലിയ കൌതുകം സൃഷ്ടിച്ചിട്ടുള്ള ഘടകമാണ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 2014 ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിയത്. ജില്ലയും വീരവുമായിരുന്നു അന്നത്തെ ചിത്രങ്ങള്‍.
Leave a Reply