അയാള്‍ ഒരു നല്ല മനുഷ്യനാണ്, കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എന്തുമാത്രം സഹായമാണ് ചെയ്യുന്നത്, ഒന്നും ആരെയും കാണിക്കാന്‍ ചെയ്യുന്നതല്ല ! വിജയരാഘവൻ പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഇന്ന് വളരെ തിരക്കുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി, വ്യക്തി നടൻ എന്ന നിലയിൽ അദ്ദേഹത്തിന് ആരാധകർ ഏറെ ഉണ്ടെങ്കിലും രാഷ്ട്രീയപരമായി അദ്ദേഹത്തിന് വിമർശകർ ഏറെയാണ്. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ വിജയ രാഘവൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് നടന്‍ വിജയരാഘവന്‍. രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിന് ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് വിജയരാഘവന്‍ പറയുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ”സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന്. പണ്ടുമുതലേ സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അയാള്‍ ഒരു നല്ല മനുഷ്യനാണ്. കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എന്തുമാത്രം സഹായമാണ് ചെയ്യുന്നത്. ഒന്നും ആരെയും കാണിക്കാന്‍ ചെയ്യുന്നതല്ല. എത്രയോ നാളുകളായി ചെയ്തുവരുന്നു. മകള്‍ മരിച്ചതാണ് സുരേഷിന് വല്ലാതെ ഷോക്കായത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്.

രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് മുതൽ തന്നെ അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു. ആ വാശിയെ തുടര്‍ന്നാണ് പുള്ളി രാഷ്ട്രീയത്തിലേക്ക് വന്നത്. പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ. ഒരു രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിനുണ്ടായിരുന്നു.

ഇങ്ങനെയൊരു പൊതുജീവിതം തിരഞ്ഞെടുത്തത് കൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്ടപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ആ ഗണത്തില്‍ വരുന്നയാളല്ലേ സുരേഷ്. എത്ര പുതിയ ആള്‍ക്കാര്‍ വന്നാലും സുരേഷിന് സ്‌പേയിസുണ്ട്” എന്നാണ് വിജയരാഘവന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *