
ഒരു അമ്മ കുഞ്ഞിനെ ശി,ക്ഷിക്കുന്നതും, ക,ള്ളൻ തന്റെ തെറ്റുകൾക്ക് ശി,ക്ഷിക്കപ്പെടുന്നതും ഒരേപോലെയാണോ ! സായിപല്ലവിക്ക് എതിരെ വിജയ ശാന്തി !
കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ വിരാടപർവ്വം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി സായി പല്ലവി നടത്തിയ പരാമർശം ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിക്കുകയും, അവർ നടിക്കെതിരെ വലിയ രീതിയിൽ വിമർശനവും അതുപോലെ പ്രതിശേഷങ്ങളും അറിയിച്ചിരുന്നു. സായിപല്ലവിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പറഞ്ഞ കശ്മീർ ഫയൽസ് സിനിമ അടുത്തിടെ ഇറങ്ങിയിരുന്നു. അതിൽ അത് മതസംഘർഷമായി കാണുന്നുവെങ്കിൽ പശുവിന്റെ പേരിൽ കൊവിഡ് സമയത്ത് നടന്ന ആള്ക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമെന്താണ്, രണ്ടും കുറ്റകൃത്യമാണ്, താരം അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. മതങ്ങളുടെ പേരിൽ മനുഷ്യനെ വേദനിപ്പിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നും അവർ ചോദിച്ചിരുന്നു.
ഇപ്പോഴിതാ നടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും ബിജെപി പ്രവർത്തകയുമായ വിജയശാന്തി. ട്വിറ്റ്വറിലൂടെ ആണ് നടി തന്റെ പ്രതിഷേധം അറിയിച്ചത്. ഗോവ,ധം നടത്തുന്നവരെ കൊ,ല്ലുന്നതും കാശ്മീരി പണ്ഡിറ്റുകളുടെ കൊ,ലപാതകവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് വിജയശാന്തി ട്വീറ്റ് ചെയ്തിരിക്കുന്നത്. സായ് പല്ലവിയുടെ വാക്കുകൾ വിവാദപരമാണ്. കാശ്മീരി വംശഹത്യയും വിശുദ്ധ പശുക്കളെ കൊ,ല്ലു,ന്നവരെ ശിക്ഷിക്കുന്നതും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഒരു അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളൻ തന്റെ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതും ഒരേപോലെയാണോ എന്ന് വിജയശാന്തി ചോദിക്കുന്നു. അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറിനിൽക്കണം എന്നും സായ് പല്ലവിയോട് വിജയശാന്തി പറയുന്നു.

വിജയശാന്തി പ്രതികരിച്ചതോടെ വിഷയം ദേശിയ മാധ്യമങ്ങൾ വരെ വർത്തയാക്കിയിരിക്കുകയാണ്, എന്നാൽ സായി പല്ലവി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല, കൂടാതെ കഴിഞ്ഞ ദിവസം സായി പല്ലവി പറഞ്ഞിരുന്നു, ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്.
നിങ്ങൾ അതിനെ ഒരു മ,ത സം,ഘ,ർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരാളെ കൊ,ല,പ്പെടുത്തിയതും കൂടി കാണണം. ഇതുരണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാർ എന്നോട് പറഞ്ഞത്. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങൾ നല്ലൊരു വ്യക്തിയാണെങ്കിൽ തെറ്റിനെ പിന്തുണയ്ക്കുകയില്ല എന്നും സായിപല്ലവി പറയുന്നു… അതേ സമയം നടിയെ പിന്തുണച്ചും നിരവധി പേര് രംഗത്ത് എത്തുന്നുണ്ട്.
അൽഫോൻസ് പുത്രന്റെ ചിത്രമായ ‘പ്രേമം’ ഒരൊറ്റ ചിത്രം കൊണ്ട് ലോകം മുഴുവൻ ആരാധകരുള്ള താരമായി മാറിയ ആളാണ് നടി സായിപല്ലവി. മലർ മിസ്സായി നമ്മുടെ മനസ്സിൽ ഇടം നേടിയ സായി ഇന്ന് സൗത്തിന്ത്യൻ സിനിമയിലെ മുൻ നിര നായികയാണ്. നടിയുടെ വിരാടപർവ്വം എന്ന ചിത്രം ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഒന്നാണ്…
Leave a Reply