
കാല് മു,റി,ച്ചു,മാ,റ്റണം എന്ന ഘട്ടത്തിൽ എത്തി ! അത് ഒഴിവാക്കാൻ 23 ശസ്ത്രക്രിയകൾ ! ഒരു സാധാരണ നടനല്ല വിക്രം ! ആ ജീവിതം കഥ !
നമ്മൾക്ക് എന്നും ഏറെ പ്രിയങ്കരനാണ് വിക്രം. അദ്ദേഹത്തിന്റെ അച്ഛനും ഒരു അഭിനേതാവ് ആയിരുന്നു. പക്ഷെ അദ്ദേഹം ആഗ്രഹിച്ചത് പോലെ മികച്ച വേഷങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിക്രം എംപിയെ പഠനം കഴിഞ്ഞെങ്കിലും മനസ്സിൽ ഒരൊറ്റ ആഗ്രഹം സിനിമ. ഒരുപാട് അലച്ചിലുകൾക്ക് ശേഷം 1999 ൽ ‘മീര’ എന്ന ചിത്രത്തിൽ ഒരു വേഷം കിട്ടി. പക്ഷെ അത് ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വന്ന ഉല്ലാസത്തിൽ അജിത് ശ്രദ്ധ നേടിയപ്പോഴും വിക്രം പരാജിതനായി. ശേഷം കാത്തിരിപ്പുകൾക്ക് ശേഷം സേതുവിലെത്തി, പക്ഷെ അവിടെയും വിധി അദ്ദേഹത്തെ പരീക്ഷിച്ചു. പ്രിവ്യൂ കണ്ടവർ അത്തുഗ്ര്യം എന്ന് പറഞ്ഞെങ്കിലും ചിത്രം വിതരക്കാർ ഏറ്റെടുത്തില്ല.
ശേഷം നിർമ്മാതാവ് തന്നെ വിതരണം ഏറ്റെടുത്തു പക്ഷെ അപ്പോഴും ചിത്രം പ്രദർശിപ്പിക്കാൻ തിയറ്ററുകൾ വിസമ്മതിച്ചു. ഒടുവിൽ ഇരു തിയറ്റർ നൂൺ ഷോ മാത്രം പ്രദര്‍ശിപ്പിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ അവിടെ ചിത്രം പുറത്തിറങ്ങി. ആകെ ദുഖിതനായ വിക്രം ജനങ്ങളുടെ പ്രതികരണം അറിയാൻ എല്ലാദിവസവും തിയറ്ററിൽ എത്തി, അങ്ങനെ അങ്ങനെ ആ തിയറ്റർ ഉടമ ഈ ചിത്രം എല്ലാ ഷോയിക്കും സേതു കാണിക്കാൻ തീരുമാനിച്ചു. അങ്ങനെ അത് ഒൻപത് തിയറ്ററുകൾ കൂടി സേതു പ്രദർശിപ്പിക്കാൻ തുടങ്ങി. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു.
ശേഷം ചെന്നൈയിലെ ഒൻപതു തിയറ്ററുകളിൽ 75 ദിവസം തുടർച്ചയായി ഓടി വമ്പൻ റിക്കോർഡ് തന്നെ സിനിമ സൃഷ്ടിച്ചു. സേതു എന്ന സിനിമയിലെ കഥാപാത്രത്തിന്റെ വിളിപ്പേര് ആ നടന്റെ പേരിെനാപ്പം ചേർന്നു ചിയാൻ….. ചിയാൻ വിക്രം…. ജീവിതത്തിൽ ഉണ്ടായ തിരിച്ചടികളിൽ ഒരിക്കൽ പോലും പതറി വീണിട്ടില്ല വിക്രം. കോളജ് പഠന കാലത്തു ബൈക്കും ട്രെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട വിക്രം മൂന്നു വർഷത്തോളം കിടപ്പിലായി. കാലു മുറിച്ചു മാറ്റണം എന്ന ചിന്തയിലേക്ക് വരെ അന്ന് കാര്യങ്ങൾ എത്തി.

എന്നാൽ അത് ഒഴിവാക്കാൻ വേണ്ടി 23 ശസ്ത്രക്രിയകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ചെയ്തു. ഏറെക്കാലം ക്രച്ചസിലായിരുന്നു നടപ്പ്. പിൽക്കാലങ്ങളിൽ ആ കാല് വച്ച് സിനിമയിൽ കാണിക്കാത്ത ആക്ഷനില്ല, ഡാൻസില്ല. നടന്നുകയറാത്ത വഴികളില്ല. ആത്മവിശ്വാസത്തിന്റെ പര്യായമായി വിക്രം നിറഞ്ഞ പതിറ്റാണ്ടുകൾ. സിനിമയ്ക്കൊപ്പം പ്രിയപ്പെട്ടതായി വിക്രത്തിനുള്ളത് കുടുംബവും ആരാധകരുമാണ്. വിക്രമിന്റെ ഭാര്യ ശൈലജ ഒരു മലയാളിയായാണ്. 980-ൽ കാലൊടിഞ്ഞതിനെ തുടർന്ന് വിക്രം വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ക്രിസ്തീയ ആചാര പ്രകാരം പള്ളിയിൽവെച്ചും വിവാഹച്ചടങ്ങ് നടന്നിരുന്നു.
ഇന്ന് അദ്ദേഹം ഒരച്ഛനും മുത്തച്ഛനുമാണ്, മകൾ അങ്കിത വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. മകൻ ഇന്ന് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുകയാണ്. സ്വന്തം ശരീരം പോലും നോക്കാതെ അദ്ദേഹം കഥാപാത്രങ്ങളുടെ പൂർണ്ണതക്ക് വേണ്ടി എടുക്കുന്ന കഷ്ടപ്പാടുകൾ വളരെ വലുതാണ്. ‘ഐ’ എന്ന ചിത്രത്തിന് വേണ്ടി എടുത്ത ശ്രമങ്ങൾ താൻ നേരിട്ട് കണ്ടിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു. ആ സിനിമയിൽ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു. ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്നി എന്ന് പറഞ്ഞിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും,’ സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞിരുന്നു.
Leave a Reply