ഭർത്താവ് മ,രി,ച്ച ഒരു സ്ത്രീ രണ്ടാമത് ഒരു വിവാഹം കഴിക്കുന്നത് വലിയ കുറ്റമായി കാണുന്നവരാണ് കൂടുതലും ! തന്റെ ജീവിതത്തെ കുറിച്ച് വിനയ പ്രസാദ് !

വിനയപ്രസാദ് എന്ന നടിയെ മലയാളികൾ ഇന്നും സ്നേഹിക്കുന്നു. മലയാളത്തിൽ അവർ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയവയായിരുന്നു. നമ്മളിൽ കൂടുതൽ പേരും വിനയ പ്രസാദ് ഒരു മലയാളി ആണെന്നാണ് കരുതിയിരുന്നത്. പക്ഷെ അങ്ങനെയല്ല  കർണാടകയിലെ  ഉഡുപ്പിയാണ് നടിയുടെ ജന്മ സ്ഥലം. അവിടുത്തെ ഒരു പ്രമുഖ ബ്രാഹ്മണ കുലത്തിലാണ് നടി വളർന്നത്. ഉഡുപ്പിയിൽ തന്നെയാണ് തനറെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഒരു കന്നട സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് വിനയപ്രസാദ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് കന്നടയിലും മലയാളത്തിലുമായി 60 ലധികം സിനിമകൾ നടി അഭിനയിച്ചുണ്ട്. കൂടാതെ 1993 ൽ മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. കന്നട ചിത്രങ്ങളിലാ‍ണ് നായിക വേഷത്തിൽ കൂടുതലായും വിനയ അഭിനയിച്ചുട്ടുള്ളത്. ഇപ്പോൾ കൂടുതലായും സഹ നടീ വേഷങ്ങളാണ് താരം ചെയ്തുവരുന്നത്. മലയാളത്തിൽ ആദ്യം നമ്മൾ കണ്ടത് പെരുന്തച്ചനിലെ തമ്പുരാട്ടിയായിട്ടും, പിന്നീട് നിരവധി വേഷങ്ങൾ ചെയ്ത നടിക്ക് വീണ്ടും ഒരു ഹിറ്റ് സമ്മാനിച്ചത് മോഹൻലാൽ ചിത്രം മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രമാണ്.

ഒരു സിനിമ കഥ പോലെ തന്നെയാണ് നടിയുടെ വ്യക്തി ജീവിതവും. സംവിധായകനും കന്നഡ ചിത്രങ്ങളുടെ എഡിറ്ററുമായ വി. ആർ. കെ പ്രസാദുമായി 1988 ൽ ആണ് നടി ആദ്യമായി വിവാഹിതയാകുന്നത്. പക്ഷെ നിനച്ചിരിക്കാതെ 1995 ൽ അദ്ദേഹം വിടപറയുകയുമായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്. പ്രതമ പ്രസാദ്. ശേഷം 2002 ൽ ടെലിവിഷൻ സംവിധായകനായ ജ്യോതിപ്രകാഷിനെ വിവാഹം കഴിച്ചു അദ്ദേഹവും തനറെ ഭാര്യയെ നഷ്ടപെട്ട അവസ്ഥയിലായിരുന്നു.

ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ, ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് താന്‍ രണ്ടാമതും വിവാഹം കഴിച്ചുവെന്ന് പറയുകയാണ് നടിയിപ്പോള്‍. അങ്ങനൊരു കംപാനിയന്‍ഷിപ്പ് വേണമെന്ന് തോന്നിയ സമയത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ട വിഷമത്തിലായിരുന്നു. ഒരു പരസ്യ ചിത്രീകരണത്തിന്റെ ഇടയ്ക്കാണ് അദ്ദേഹത്തെ കാണുന്നത്. വലിയ ദേഷ്യമുള്ള ആളാണ്, പക്ഷെ ആ മനസ് നിറയെ സ്നേഹമാണ്. പരമ്പരാഗതമായൊരു സമൂഹത്തില്‍ രണ്ടാമതൊരു വിവാഹമെന്ന് പറയുന്നത് വലിയൊരു പ്രശ്‌നമാണ്.

പക്ഷെ ഇത് എന്റെ തീരുമാനമായിരുന്നു. അന്ന് എന്റെ മകൾക്ക് പതിനഞ്ച് വയസ് പ്രായം ഉണ്ടായിരുന്നു. അവളർക്ക് പക്ഷെ ഇതിനോട് താല്പര്യം ഇല്ലായിരുന്നു. പിന്നെ മകൾക്ക് കൗൺസിലിംഗ് ഒക്കെ കൊടുത്ത ശേഷമാണ് എല്ലാം ശെരിയായത്. അങ്ങനെ ഒരിക്കൽ ഞങ്ങൾ മകളുടെ ഒരു ആവിശ്യത്തിന് സ്‌കൂളിൽ പോയപ്പോൾ അവിടെ ഉള്ളവർ അദ്ദേഹത്തെ പ്രസാദ് എന്ന് വിളിച്ചാണ് വേദിയിലേക്ക് കയറ്റിയത്. അവര്‍ക്ക് തെറ്റ് പറ്റിയതാണ്. എന്നാല്‍ യാതൊരു കുഴപ്പവുമില്ലാതെ അദ്ദേഹം എന്റെ കൂടെ വന്ന് നിന്നു. അന്ന് ഞാനാ സംഭവത്തില്‍ ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞെങ്കിലും അദ്ദേഹം അവളുടെ പിതാവായിട്ടാണ് വന്നത്. ശരിക്കും പ്രസാദിന്റെ ആത്മാവാണ് ആ സമയത്ത് അദ്ദേഹത്തിലൂടെ അവിടെ ഉണ്ടായത് എന്നാണ് എന്റെ മനസ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *