
രാധികയോട് മാത്രമേ സ്നേഹമുള്ളു എന്നാണ് സുരേഷ് ഏട്ടൻ പറയാറ് ! ഞങ്ങൾ തമ്മിൽ വഴക്ക് കൂടാറുണ്ട്, സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് വിന്ദുജ മേനോൻ പറയുന്നു !
മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ ആളാണ് നടിയും പ്രശസ്ത നർത്തകിയുമായ വിന്ദുജാ മേനോൻ. പ്രിയദർശൻ സംവിധാനം ചെയ്ത 1985 ല്‍ പുറത്തിറങ്ങിയ ഒന്നാനം കുന്നില്‍ ഓരടി കുന്നില്‍ എന്ന ചിത്രത്തിലാണ് വിന്ദുജ ആദ്യമായി അഭിനയിക്കുന്നത്. ശേഷം നായികയായും സഹ നടിയായും ഇതിനോടകം നിരവധി ചിത്രങ്ങൾ ശ്രദ്ധ നേടിയ വിന്ദുജാ പ്രശസ്ത നർത്തകി കലാമണ്ഡലം വിമല മേനോന്റെ മകള്‍ കൂടിയാണ്. വിവാഹത്തോടെ വിദേശത്തേക്ക് പോയ വിന്ദുജാ ഇപ്പോൾ ഡാൻസ് സ്കൂളും മറ്റുമായി നാട്ടിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്.
ഇപ്പോഴിതാ നടൻ സുരേഷ് ഗോപിയുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ച് പറയുകയാണ് വിന്ദുജാ സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് വിന്ദുജാ സംസാരിച്ചത്, നടിയുടെ വാക്കുകൾ ഇങ്ങനെ, സുരേഷേട്ടൻ എന്റെ അയൽക്കാരനാണ്. എപ്പോഴും ഒരു വല്യേട്ടന്റെ സ്ഥാനം ആണ്. ഞങ്ങൾ വഴക്ക് കൂടും. പിണങ്ങും. അടുത്ത ദിവസം പിന്നെയും സ്നേഹം ആവും. സുരേഷേട്ടൻ പറയാറ് എനിക്ക് രാധിക ചേച്ചിയോട് മാത്രമേ സ്നേഹം ഉള്ളൂ എന്നാണ്. ഞാൻ പറഞ്ഞു അതെ, കാരണം എനിക്ക് രാധിക ചേച്ചിയെ ആണ് ആദ്യം അറിയാവുന്നത്. രാധിക ചേച്ചി കഴിഞ്ഞിട്ടേ ഉള്ളൂ. എന്ന്.. മമ്മൂക്കയെയുൾപ്പെടെ സിനിമയേക്കാൾ ഉപരി ഞാൻ ബഹുമാനിക്കുന്നത് സുരേഷ് ഏട്ടനേയും ചേച്ചിയെയുമാണ്, ജീവിതത്തിൽ എന്തെങ്കിലും ഒരു വിഷമഘട്ടത്തിൽ വളരെ പോസിറ്റീവ് എനർജി തരുന്നവരാണ് എന്നും നടി പറയുന്നു.

മമ്മൂക്കയുടെ ഒപ്പം ഒരു സിനിമയെ ചെയ്തിട്ടുള്ളു, പണ്ടൊക്കെ അദ്ദേഹത്തോട് സംസാരിക്കാൻ തന്നെ പേടിയായിരുന്നു. മോഹൻലാൽ തനിക്ക് ചേട്ടച്ഛനെ പോലെ തന്നെയാണ്, ഇന്നും നേരിൽ കാണുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴും അങ്ങനെയാണ് വിളിക്കുന്നത്. ഇന്നും താൻ മലയാളി പ്രേക്ഷകർക്ക് ആ പവിത്രത്തിലെ മീനാക്ഷി തന്നെയാണ്, ഇപ്പോഴും അങ്ങനെയാണ് തന്നോട് സംസാരിക്കുന്നത് എന്നും വിന്ദുജാ പറയുന്നു. അതുപോലെ കലാമണ്ഡലം വിമല മേനോന്റെ മകള്‍ എന്ന നിലയില്‍ എനിക്കൊരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുപോലെ തന്നെ ഇതുവരെയുള്ള ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും എനിക്ക് നൃത്തം ചെയ്യാന്‍ കഴിയാത്തൊരു കാലഘട്ടം ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.
നൃത്തം ഇല്ലാത്ത ഒരു ജീവിതം എനക്ക് ചിന്തിക്കാൻ കഴിയില്ല, അങ്ങനൊരു കാലം ഒരിക്കലും എനിക്ക് ഉണ്ടാവരുത്. അത്തരമൊരു ജീവിതം വേണ്ട. അത് മരണത്തിലേക്ക് എത്തിക്കോട്ടെ, എന്നാണ് ആഗ്രഹിക്കുന്നതെന്ന് നടി വ്യക്തമാക്കുന്നു. അങ്ങനൊരു കാലം ഒരിക്കലും എനിക്ക് ഉണ്ടാവരുത്. അത്തരമൊരു ജീവിതം വേണ്ട. അത് മരണത്തിലേക്ക് എത്തിക്കോട്ടെ, എന്നാണ് ആഗ്രഹിക്കുന്നതെന്ന് വിന്ദുജ പറയുന്നു.
Leave a Reply