
ഇത്രയും പെട്ടെന്ന് തന്നെ അച്ഛൻ പഴയ ജീവിതത്തിലേക്ക് തിരികെ വന്നതിന് പിന്നിൽ അമ്മയുടെ സ്നേഹമാണ് ! ആ വിശ്വാസമാണ് അമ്മയെ മുന്നോട്ട് നയിച്ചത് ! വിനീത് പറയുന്നു !
ശ്രീനിവാസൻ മലയാള സിനിമയുടെ പ്രതിഭാശാലിയായ താരങ്ങളിൽ ഒരാളാണ്, സിനിമ ലോകത്തിന് അദ്ദേഹം നൽകിയ വിലയേറിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. പക്ഷെ ഏവരെയും നിരാശപെടുത്തികൊണ്ട് അദ്ദേഹം പെട്ടെന്ന് ഒരു നാൾ രോഗശയ്യയിലേക്ക് എത്തിയത് അന്ന് മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഇപ്പോൾ അദ്ദേഹം പതിയെ തന്റെ പഴയ ആരോഗ്യ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴതാ തന്റെ കുടുംബത്തെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ, അച്ഛൻ തന്റെ രോഗ അവസ്ഥയിൽ നിന്ന് ഇത്ര പെട്ടെന്ന് പുറത്ത് കടക്കാനും ആ പഴയ ജീവിതത്തിലേക് തിരികെ ഏതാനും കാരണമായത് തങ്ങളുടെ അമ്മ തന്നെ ആണെന്നാണ് വിനീത് പറയുന്നത്. അച്ഛന് ആശുപത്രിയിലായിരുന്ന സമയത്തും അദ്ദേഹം ശക്തനായി തിരികെ എത്തുമെന്ന വിശ്വാസമാണ് അമ്മയെ നയിച്ചതെന്ന് വിനീത് പറയുന്നു.
അച്ഛൻ ആശുപത്രിയിൽ കിടക്കുന്ന അവസ്ഥയിലും ‘അമ്മ അങ്ങനെ വിഷമിച്ച് ഒന്നും ഞങ്ങൾ കണ്ടിട്ടില്ല, കാരണം അച്ഛൻ പഴയത് പോലെ തിരിച്ച് വരും എന്നത് മറ്റാരേക്കാളും അമ്മക്ക് ഉറപ്പായിരുന്നു. ഇടയ്ക്ക് ഐസിയുവില്‍ കയറി കണ്ടിരുന്ന സമയത്തും തനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്ന് അമ്മ പറഞ്ഞിരുന്നു. അച്ഛനൊപ്പമുണ്ടാവുക എന്നതില്‍ തന്നെ സന്തോഷം കണ്ടെത്തുന്നയാളാണ് അമ്മ. ആ സമയത്ത് എനിക്ക് ഷൂട്ടുണ്ടായിരുന്നു.

അതുകൊണ്ട് ഞാൻ ഇങ്ങനെ സമയം കിട്ടുമ്പോഴെല്ലാം വന്നും പോയും നിന്നിരുന്ന സമയമായിരുന്നു. ഇടയ്ക്ക് വരുമ്പോള്‍ ഡോക്ടര്‍മാര്‍ എന്നോട് അച്ഛന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അപ്പോൾ അവരെന്താണ് പറഞ്ഞതെന്നൊക്കെ അമ്മ എന്നോട് ചോദിച്ചിരുന്നു. കൃത്യമായി ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് പറഞ്ഞപ്പോള്‍, അവര്‍ക്ക് തെറ്റിയതാണ്, ശ്രീനിയേട്ടന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു അമ്മ പറഞ്ഞുകൊണ്ടിരുന്നത്.
അതുപോലെ ആ ആശുപത്രി ജീവിതത്തിനിടയിൽ അമ്മ അവിടുത്തെ നഴ്സുമാരെല്ലാമായി നല്ല സൗഹൃദത്തിലായിരുന്നു. അവര്‍ക്കൊപ്പമായി അമ്പലത്തിലേക്കൊക്കെ പോവാറണ്ടായിരുന്നു. ഇടയ്ക്ക് ഞാന്‍ വരുന്ന സമയത്ത് അവരുടെ പേരൊക്കെ വിളിച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നെ പരിചയപ്പെടണമെന്നും കൂടെ നിന്ന് ഫോട്ടോയെടുക്കണമെന്ന് അവര്‍ പറഞ്ഞിരുന്നുവെന്നുമൊക്കെ അമ്മ എന്നോട് പറയാറുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞിരുന്നു.
അതുപോലെ അച്ഛന്റെ മനസ് നിറയെ എല്ലാവരോടും സ്നേഹമാണ് പക്ഷെ അതൊന്നും അങ്ങനെ പ്രകടിപ്പിക്കാറില്ല. എന്റെ കുഞ്ഞുങ്ങളെ ഒക്കെ ഏടുത്ത്വെച്ച് അങ്ങനെ ഒന്നും കൊഞ്ചിക്കാറൊന്നും ഇല്ല. പിന്നെ ഞങ്ങളൊക്കെ ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് അതിലൊക്കെ ഒരു മാറ്റം വന്ന് കുട്ടിയെ എടുത്ത് ശീലിച്ചത്. ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ട് എന്നും വിനീത് പറയുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് തിരികയെത്തിയ ശ്രീനിവാസന് മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചത്. മഴവില്‍ മനോരമയുടെ അവാര്‍ഡ് ഷോയിലും വിശാഖ് ശ്രീനിവാസന്റെ വിവാഹത്തിലും പുതിയ സിനിമയുടെ പൂജയിലും പങ്കെടുത്തിരുന്നു.ഈ പരിപാടികളുടെ ചിത്രങ്ങളും വീഡിയോയും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.
Leave a Reply