
സാമ്പത്തിക ഭദ്രതക്ക് വേണ്ടി അച്ഛൻ പണ്ടൊക്കെ ഒരിടവേള വിശ്രമം ഇല്ലാതെ ജോലി ചെയ്യുമായിരുന്നു ! വിനീത് പറയുന്നു !
മലയാള സിനിമ ലോകത്തിന് ഏറെ പ്രിയങ്കരനായ കുടുംബമാണ് ശ്രീനിവാസന്റേത്. അദ്ദേഹം ഇപ്പോൾ ആരോഗ്യ പരമായി കുറച്ച് വിഷമതകൾ അനുഭവിക്കുന്നുണ്ട് എങ്കിലും അതികം വൈകാതെ പൂർണ്ണ സ്ഥിതിയിലേക്ക് എത്തും എന്ന പ്രതീക്ഷയിലാണ് കുടുംബവും ആരാധകരും. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
അച്ഛനാണ് ഞങ്ങൾക്ക് എല്ലാം ‘ശ്രീനിവാസന്റെ മകനായതിൽ എന്നും അഭിമനാമേയുള്ളൂ.’ ഞങ്ങളക്ക് സിനിമയിലെ അച്ഛനെക്കാൾ ജീവിതത്തിലെ ശ്രീനിവാസനെയാണ് ഇഷ്ടം. ഒരു സിനിമ വിജയിച്ച ശേഷം അടുത്ത സിനിമ ആലോചിക്കുമ്പോഴണ് ഭാരം തോന്നിയിട്ടുള്ളത്.’ ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ അച്ഛൻ എത്ര സിനിമാ തിരക്കുണ്ടെങ്കിലും മാസത്തിലൊരിക്കലെങ്കിലും വീട്ടിൽ വരുമായിരുന്നു. രാത്രി വന്ന് രാവിലെ പോകുമെങ്കിലും അച്ഛന് വരുന്നത് തന്നെ ഞങ്ങൾക്ക് ഒരു സന്തോഷമാണ്.’
പണ്ടൊക്കെ അച്ഛൻ ഒരു തരി വിശ്രമമില്ലാതെ ജോലി ചെയ്യുമായിരുന്നു. അത് ഞങ്ങളുടെ സാമ്പത്തീക ഭദ്രതയ്ക്ക് വേണ്ടിയാണത്. അന്നത്തെ കാലത്ത് അങ്ങനെ അധ്വാനിക്കണം. ഇന്ന് അത് ആവശ്യമില്ല. രണ്ട് സിനിമകൾ ചെയ്താൽ അത്യാവശ്യം പണം സമ്പാദിക്കാം.’ ‘പിന്നീടിരുന്ന് പതിയെ അടുത്ത സിനിമ ചെയ്യാം. അച്ഛൻ ഒന്നും ചെയ്യണമെന്ന് ഇന്നേവരെ നിർബന്ധിച്ചിട്ടില്ല. പക്ഷെ അച്ഛൻ ഞങ്ങളോട് പറയുന്നത് കേൾക്കുമ്പോൾ തന്നെ ലക്ഷ്യബോധം വരുമായിരുന്നു. തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനോട് താൽപര്യമില്ല.’ ‘ഒരു സിനിമ കഴിഞ്ഞാൽ ഒന്നര വർഷമെടുക്കും അടുത്ത സിനിമ ചെയ്യാൻ. അതിനിടയിലുള്ള സമയങ്ങളെല്ലാം കുടുംബത്തോടൊപ്പം ചെലവഴിക്കും. കേരളത്തിൽ വന്ന് താമസിക്കാത്തതിന് തക്കതായ കാരണമുണ്ട്.’

അതുപോലെ ഞാൻ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് സ്ഥിര താമസം ആക്കാത്തതിന് ഒരു കാരണമുണ്ട്, ഞാൻ കഴിഞ്ഞ 22 വർഷമായി താമസിക്കുന്നത് അവിടെയാണ്, അവിടെ നമുക്ക് കിട്ടുന്ന ഒരു സ്വാതന്ദ്ര്യം അത് ഇവിടെ കിട്ടില്ല. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അവിടെ തിരിച്ചറിയപ്പെടാതെ ജീവിക്കുന്നതിന് ഒരു സുഖമുണ്ട്. ആ സ്വകാര്യത എനിക്കിഷ്ടമാണ്. അതിനാൽ തന്നെ ചെന്നൈ വിട്ട് കേരളത്തിലേക്ക് താമസം മാറ്റാൻ ഉദ്ദേശിക്കുന്നില്ല. അതുപ്പോലെ എനിക്ക് തലശ്ശേരിയിൽ ഇടയ്ക്കിടെ വന്ന് താമസിക്കുന്നത് ഇഷ്ടമാണ്. സിനിമയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ലോഹിതദാസ്. അത്രത്തോളം മനോഹരമായ സീനുകൾ ചെയ്തുവെച്ചിരിക്കുന്ന ഒരാളാണ് അദ്ദേഹം’ വിനീത് പറഞ്ഞു.
Leave a Reply