
ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് അവൾ എന്നോട് ചോദിച്ചിരുന്നു ! ഇന്ന് ഉണ്ടായിരുന്നെങ്കില് ശോഭനയുടെ ലെവലില് എത്തേണ്ട കുട്ടിയായിരുന്നു ! വിനീത് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറ്റവും മികച്ച താര ജോഡികളായിരുന്നു വിനീതും മോനിഷയും. അകാലത്തിൽ മോനിഷ നമ്മെ വിട്ടുപോയി, ഇന്നും ആ വേർപാട് ഒരു നൊമ്പരമായി അവശേഷിക്കുന്നു. വിനീത് ഇന്നും സിനിമ രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്നു. മലയാളത്തിലുപരി അദ്ദേഹമിന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടനും നർത്തകനുമാണ്. വിനീതും മോനിഷയും അഞ്ചിൽ അതികം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മോനിഷയെ കുറിച്ച് വിനീതിന്റെ വാക്കുകൾ ഇങ്ങനെ, ‘നഖക്ഷതങ്ങളിൽ’ അഭിനയിക്കുമ്പോൾ ഞങ്ങൾ രണ്ടും പേരും കുട്ടികളായിരുന്നു. അവൾക്ക് അന്ന് പതിമൂന്ന് വയസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഷൂട്ടിങ് ഞങ്ങൾക്ക് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന പെൺകുട്ടി. മോനിഷയെ ഒരിക്കലും മൂഡ് ഔട്ട് ആയി കണാൻ നമുക്ക് പറ്റില്ല. അവളുടെ മ,ര,ണം വലിയ ഷോക്കായിരുന്നു. മ,രി,ക്കു,ന്നതിന് തലേദിവസം വരെ അവൾക്കൊപ്പം ഞാനുണ്ടായിരുന്നു. ഞാൻ ചെന്നൈയിൽ നിന്നും വിമാനത്തിൽ തിരുവന്തപുരത്തേക്ക് വരികയായിരുന്നു.
അതേ വിമാനത്തിൽ മോനിഷയും അമ്മയും ഉണ്ടായിരിന്നു. അവർ അന്ന് ചെപ്പടിവിദ്യയുടെ ഷൂട്ടിങ്ങിന് പോകുക ആയിരുന്നു. ആ സമയം അന്ന് ‘ചമ്പക്കുളം തച്ചൻ’ സൂപ്പർ ഹിറ്റായി ഓടുകയായിരുന്നു. മോനിഷയും മോനിഷയുടെ അമ്മയും, ഞാനും കൂടി അങ്ങനെ തിരുവന്തപുരത്ത് ഇറങ്ങി, ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്കൊക്കെ പോയി. ഞാൻ തിരികെ ഷൂട്ടിങിനും പോയി. തുടർച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ തലശ്ശേരിയിൽ തിരിച്ചെത്തിയപ്പോൾ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ഗേറ്റിൽ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോൾ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്.

അമ്മ അത് പറഞ്ഞ് നിർത്തിയപ്പോൾ തന്നെ എന്റെ ഉള്ളിൽ നിന്നൊരു തീ കത്തി എറിയുന്നത് പോലെ തോന്നി. മൊത്തത്തിൽ ഞാൻ മരവിച്ചുപോയ ഒരവസ്ഥ. കഴിഞ്ഞ ദിവസം കൂടി കണ്ട കുട്ടിയായതിനാൽ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ച് സത്യമാണെന്ന് മനസിലാക്കി. ശേഷം ഉടൻ തിരികെ ഞാൻ കൊച്ചിക്ക് വന്നു. മൃതദേഹം ബാംഗ്ലൂർക്കാണ് കൊണ്ടുപോയത്. ഞാനും ശ്രീദേവിയാന്റിക്കൊപ്പം ബാംഗ്ലൂരിലേക്ക് പോയി. സംസ്കാരം കഴിഞ്ഞ ശേഷമാണ് തിരികെ വന്നത്. അന്ന് മോഹൻലാൽ സാർ അടക്കം മലയാള സിനിമയിലെ ഒട്ടനവധി ആളുകൾ മോനിഷയെ അവസാനമായി കാണാൻ എത്തിയിരുന്നു.
മലയാള സിനിമ രംഗത്ത് മോനിഷയുടെ വിടവ് ഒന്നും നികത്താൻ കഴിയില്ല. അവൾ ഇന്നും കലയിലൂടെ ജീവിക്കുന്നു. ഇന്ന് ഉണ്ടായിരുന്നെങ്കിൽ ശോഭനയുടെ ലെവലിൽ വളരേണ്ട നടിയായും നർത്തകിയും ആയിരുന്നു. മോനിഷയ്ക്ക് എന്നും നൃത്തത്തിനോട് അമിതമായ സ്നേഹം ഉണ്ടായിരുന്നു. ഞങ്ങളെ കുറിച്ചും അന്നൊക്കെ ഗോസിപ്പുകൾ സജീവമായിരുന്നു . മോനിഷയേയും. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഒരു ദിവസം തമാശയ്ക്ക് മോനിഷ എന്നോട് ചോദിച്ചിരുന്നു, എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന്….. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേർക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്നും വിനീത് പറയുന്നു.
Leave a Reply