
സുരേഷ് ഗോപി തൃശൂര്‍ ജയിക്കേണ്ടത് നമ്മുടെ ആവിശ്യമാണ്, സർവ്വ സാധാരണ അമ്മമാരും, നിഷ്ക്കളങ്കരായ സഹോദരിമാരും സുരേഷേട്ടനൊപ്പമുണ്ട് ! വിവേക് ഗോപൻ !
മലയാള സിനിമ മേഖലയിൽ നിന്ന് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സരിക്കാനുള്ളത്. മുകേഷും, സുരേഷ് ഗോപിയും, നടൻ കൃഷ്ണകുമാറും. ഇപ്പോഴിതാ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി പ്രവർത്തകരായ സിനിമ താരങ്ങൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്, സിനിമ സീരിയൽ നടൻ വിവേക് ഗോപനും, നടൻ ദേവനും, മേജർ രവി എന്നിങ്ങനെ നിരവധി പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്ത് വരുന്നത്.
വിവേക് ഗോപന്റെ വാക്കുകൾ ഇങ്ങനെ, സുരേഷേട്ടന് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ നമ്മള് ആരെയാ സപ്പോര്‍ട്ട് ചെയ്യണ്ടേ. തീര്‍ച്ചയായിട്ടും ഉണ്ടാകും. പിന്നെ ബാക്കി കഴിയുന്നത് പോലെ എല്ലാ സ്ഥലത്തും പോയി എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള പ്ലാനും മനസിലുണ്ട്. ഇനി സമയം കൊണ്ട് അങ്ങനെയുള്ള പരിപാടികളില്‍ ചില വ്യത്യാസം വരുന്നുണ്ടെങ്കിലേയുള്ളു. എന്നാലും കഴിയുന്നിടത്തോളം എല്ലായിടത്തും പോയി സപ്പോര്‍ട്ട് ചെയ്യണം എന്ന പ്രതീക്ഷയിലാണ് ഉള്ളത്. പാര്‍ലമെന്റ് ഇലക്ഷന് ഞാന്‍ എന്തായാലും ഗോദയിലേക്ക് ഇല്ല. പിന്നില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ്. പക്ഷെ ഈ വരുന്ന നിയമസഭാ ഇലക്ഷനില്‍ താല്പര്യമുണ്ട്.
എത്രത്തോളം പരാ,ജയ,ങ്ങൾ ഉണ്ടാകുമോ അത്രത്തോളം ശക്തമായി മുന്നോട്ട് പോകും, ”പുതിയ പുതിയ തലമുറകള്‍ വരട്ടെ. എല്ലാം നല്ലതിന് വേണ്ടിട്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നല്ല കാര്യങ്ങള്‍ നമ്മുടെ നാടിനും രാജ്യത്തിനും നടക്കാന്‍ വേണ്ടിയുള്ള ചിന്താഗതിക്കാരനാണ് ഞാന്‍ എന്നാണ് വിവേക് ഗോപന് പ്രതികരിച്ചിരിക്കുന്നത്. അതുപോലെ അടുത്തിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന പരാതിയിൽ സുരേഷ് ഗോപി വിമർശനം നേരിട്ടപ്പോൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് വിവേക് ഗോപൻ എത്തിയിരുന്നു.

അതുപോലെ ആ മനുഷ്യനൊപ്പം ഇവിടുത്തെ സർവ്വ സാധാരണ അമ്മമാർ ഉണ്ട്, നിഷ്ക്കളങ്കരായ സഹോദരിമാരുണ്ട്, പൊതുസമൂഹം ഒന്നാകെയുണ്ട്.. നിങ്ങളുടെ ഈ വിഷം ചീറ്റൽ കൊണ്ട് ഒന്നും തളർത്താനും തകർക്കാനും കഴിയില്ല.. എന്നാലും എന്റെ സുരേഷേട്ടാ ‘പാമ്പിന് ‘വരെ നിങ്ങൾ പാൽ കൊടുത്തോളൂ.. പക്ഷേ അവിടം കൊണ്ട് നിർത്തിക്കൊള്ളുക..അതിനുമപ്പുറം വിഷജന്തുക്കൾ ഉണ്ട്.. ചവിട്ടാതെ തന്നെ കടിക്കുന്നവർ.. അവരിൽ നിന്നും മാത്രം സാമൂഹിക അകലം പാലിക്കുക, പറഞ്ഞു കേട്ടിട്ടില്ലേ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.. എന്നും വിവേക് ഗോപൻ പറയുന്നു.
നടൻ ദേവൻ പറയുന്നത്, അദ്ദേഹം തൃശൂര്‍ നിന്ന് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവിശ്യമാണ്, എനിക്ക് ഇത്തവണ അദ്ദേഹത്തിൽ നല്ല പ്രതീക്ഷയുണ്ട്, കാരണം അതുപോലെത്തെ സ്വീകാര്യതയാണ് അദ്ദേഹത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. തൃശൂര്കാര് മാത്രമല്ല കേരളം മുഴുവൻ ആഗ്രഹിക്കുന്നത് സുരേഷ് ഗോപി ജയിക്കാൻ വേണ്ടിയാണ് എന്നും ദേവൻ പറയുന്നു.
Leave a Reply