പുതിയ തലമുറകള്‍ വരട്ടെ, ഇനി വരുന്ന നിയമസഭാ ഇലക്ഷനില്‍ ഞാൻ മത്സരിക്കും ! സുരേഷേട്ടന് പിന്നിൽ ഞാനും ഉണ്ടാകും ! ഉറപ്പായും പ്രചാരണത്തിന് ഇറങ്ങും ! വിവേക് ഗോപൻ !

മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധേയനായ താരമാണ് വിവേക് ഗോപൻ, ബോഡി ബിൽഡർ കൂടിയായ വിവേക് നിരവധി പേർക്ക് പ്രചോദനമാണ്. ഇതിലെല്ലാൻ ഉപരി അദ്ദേഹം ഒരു ബിജെപി പ്രവർത്തകൻ കൂടിയാണ്, തന്റെ പാർട്ടി ആശയങ്ങളും നിലപാടുകളും അദ്ദേഹം എപ്പോഴും തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഫില്‍മിബീറ്റിനോട് വിവേകെക് ഗോപൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമായി ഇറങ്ങുമെന്ന് നടന്‍ വിവേക് ഗോപന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല എന്നാല്‍ നിയമസഭയില്‍ താന്‍ വീണ്ടും മത്സരിക്കും എന്നാണ് വിവേക് ഗോപന്‍ പറയുന്നത്. നേരത്തെ ചവറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി വിവേക് ഗോപന്‍ മത്സരിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സുരേഷേട്ടന് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ നമ്മള്‍ ആരെയാ സപ്പോര്‍ട്ട് ചെയ്യണ്ടേ. തീര്‍ച്ചയായിട്ടും ഉണ്ടാകും. പിന്നെ ബാക്കി കഴിയുന്നത് പോലെ എല്ലാ സ്ഥലത്തും പോയി എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള പ്ലാനും മനസിലുണ്ട്. ഇനി സമയം കൊണ്ട് അങ്ങനെയുള്ള പരിപാടികളില്‍ ചില വ്യത്യാസം വരുന്നുണ്ടെങ്കിലേയുള്ളു. എന്നാലും കഴിയുന്നിടത്തോളം എല്ലായിടത്തും പോയി സപ്പോര്‍ട്ട് ചെയ്യണം എന്ന പ്രതീക്ഷയിലാണ് ഉള്ളത്. പാര്‍ലമെന്റ് ഇലക്ഷന് ഞാന്‍ എന്തായാലും ഗോദയിലേക്ക് ഇല്ല. പിന്നില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ്. പക്ഷെ ഈ വരുന്ന നിയമസഭാ ഇലക്ഷനില്‍ താല്‍പര്യമുണ്ട്.

 

എത്രത്തോളം പരാജയങ്ങൾ ഉണ്ടാകുന്നുവോ അത്രത്തോളം ശക്തമായി മുന്നോട്ട് പോകും, ”പുതിയ പുതിയ തലമുറകള്‍ വരട്ടെ. എല്ലാം നല്ലതിന് വേണ്ടിട്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നല്ല കാര്യങ്ങള്‍ നമ്മുടെ നാടിനും രാജ്യത്തിനും നടക്കാന്‍ വേണ്ടിയുള്ള ചിന്താഗതിക്കാരനാണ് ഞാന്‍ എന്നാണ് വിവേക് ഗോപന്‍ പ്രതികരിച്ചിരിക്കുന്നത്. അതുപോലെ അടുത്തിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന പരാതിയിൽ സുരേഷ് ഗോപി വിമർശനം നേരിട്ടപ്പോൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് വിവേക് ഗോപൻ എത്തിയിരുന്നു.

സുരേഷ് ഗോപിക്ക് ഒപ്പം ഇവിടുത്തെ  സർവ്വ സാധാരണ അമ്മമാർ ഉണ്ട്, നിഷ്‌ക്കളങ്കരായ സഹോദരിമാരുണ്ട്, പൊതുസമൂഹം ഒന്നാകെയുണ്ട്.. നിങ്ങളുടെ ഈ വിഷം ചീറ്റൽ കൊണ്ട് ഒന്നും തളർത്താനും തകർക്കാനും കഴിയില്ല.. എന്നാലും എന്റെ സുരേഷേട്ടാ ‘പാമ്പിന് ‘വരെ നിങ്ങൾ പാൽ കൊടുത്തോളൂ.. പക്ഷേ അവിടം കൊണ്ട് നിർത്തിക്കൊള്ളുക..അതിനുമപ്പുറം വിഷജന്തുക്കൾ ഉണ്ട്.. ചവിട്ടാതെ തന്നെ കടിക്കുന്നവർ.. അവരിൽ നിന്നും മാത്രം സാമൂഹിക അകലം പാലിക്കുക, പറഞ്ഞു കേട്ടിട്ടില്ലേ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.. എന്നും വിവേക് ഗോപൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *