വടക്കും നാഥന്റെ മണ്ണിലേക്ക് മോദിജിക്ക് സ്വാഗതം ! തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍ പങ്കെടുക്കാൻ അവതാരമൂർത്തി ! വിവേക് ഗോപൻ !
കേരളത്തിലെ ബിജെപി പ്രവർത്തകർ എല്ലാം ഇപ്പോൾ വളരെ ആവേശത്തിലാണ് കാരണം, മോദിജി കേരളത്തിലേക്ക് എത്തുന്നു എന്നത് തന്നെയാണ് പാർട്ടിക്കാർ ഒരു ആഘോഷമാക്കി എടുത്തിരിക്കുന്നത്. ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീ ശ്കതി സംഗമമാണ് നടക്കാൻ പോകുന്നത്, അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴിതാ നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്, വടക്കുംനാഥന്റെ മണ്ണിലേക്ക് മോദിജിക്ക് സ്വാഗതം, മഹിളാ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ തൃശൂരിൽ എത്തുന്ന മോദിജിക്ക് തന്റെ എല്ലാ വിധഭാവുകങ്ങളും എന്നാണ് വിവേക് ഗോപൻ പറയുന്നത്.
അതുപോലെ പ്രധാനമന്ത്രിയുടെ കേരളത്തിലെത്തുന്നത്തുന്നതിന്റെ ഭാഗമായി മിനി പൂരം നടത്താനുള്ള തീരുമാനവുമായി പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിന് നടക്കുന്ന മോദിയുടെ റോഡ് ഷോ സമയത്താവും മിനി പൂരം ഒരുക്കുക. റോഡ്ഷോയ്ക്കിടയിൽ പ്രധാനമന്ത്രി ‘പൂര’ത്തിനു മുൻപിലെത്തുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
മിനി പൂരത്തിനായി നെട്ടിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും സഹിതം പതിനഞ്ച് ആനകളെ അണിനിരത്തി പൂരം ഒരുക്കാനാണ് ആലോചിക്കുന്നത്. മൂന്നു പതിറ്റാണ്ടുമുൻപ് മാർപാപ്പയുടെ തൃശ്ശൂർ സന്ദർശനസമയത്തും ഇത്തരത്തിൽ പൂരാന്തരീക്ഷം ഒരുക്കിയിരുന്നു.
Leave a Reply