‘എനിക്കൊരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ’ !! എസ്തര്‍ പറയുന്നു !!!
ബാലതാരരാമായി സിനിമയിൽ തിളങ്ങിയ നടിയാണ് എസ്തർ, ദൃശ്യം എന്ന മോഹനലാൽ ചിത്രം ലോകമെങ്ങും ഇപ്പോഴും സംസാരവിഷയമാണ്, ആദ്യഭാഗത്തിന്റെ വമ്പൻ വിജയത്തെത്തുടർന്ന് ഇപ്പോൾ അതിന്റെ സെക്കന്റ് പാർട്ട് വന്നിരുന്നു, അതും മികച്ച പ്രേക്ഷക പിന്തുണ കരസ്ഥമാക്കി വൻ വിജയമായിരുന്നു, എസ്തറിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായ ചിത്രമാണ് ദൃശ്യം, ആദ്യഭാഗത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച എസ്തർ രണ്ടാം ഭാഗത്തിലും അത് തുടർന്നു… ചിത്രത്തിന്റെ വിജയം താരത്തിന് നിരവധി ആരാധകരെ നേടികൊടുത്തിരുന്നു..
സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ നിരവധി ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്, കൂടുതലും ഗ്ലാമർ ചിത്രങ്ങൾ ആയിരിക്കും, മോശമായ രീതിയിൽ വിൻമാർശിക്കുന്നവരോട് അതേ ഭാഷയിൽത്തന്നെ താരം മറുപടിയും നൽകാറുണ്ട്, നിരവധി ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടികുറിപ്പുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കിട്ടുന്നത്..
സിംഗിൾ ലൈഫ് ബോറടിക്കുന്നു എന്ന രീതിയിൽ തനിക്കൊരു കാമുകനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ് എന്നാണ് ഷോപ്പിങ് മാളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ബ്ലാക്ക് ജീന്‍സും പിങ്ക് സ്ലീവ് ലസ് ക്രോപ്പ് ടോപ്പും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം. എന്തായാലും താരത്തിന്റെ ‘വെളിപ്പെടുത്തല്‍’ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കാമുകരാകാന്‍ താല്‍പ്പര്യം അറിയിച്ചുകൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
എന്നാൽ താരത്തിനെ വിമർശിച്ചും നിരവധിപേർ രംഗത്ത് വരുന്നുണ്ട് ഒരു 19 കാരിയായ പെൺകുട്ടി ഇത്രയും തരാം താഴുന്ന പോസ്റ്റുകൾ ഇടുന്നത് വളരെ മോശമാണ് എന്ന രീതിയും [പലരും വിമർശിക്കുന്നു… ‘പിന്നെന്തിനാ മുത്തേ…’ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് നടിയുടെ ഫോട്ടോകള്‍ക്ക് താഴെയായി രസകരമായ രീതിയിൽ പ്രതികരിച്ചിരിക്കുന്നത് . എന്നാല്‍ ഇതിനിടെ സീരിയസായി തന്നെ, പ്രേമപൂര്‍വ്വം ‘ഞാനുണ്ടല്ലോ…’ എന്ന് കമന്റ് ചെയ്യുന്നവരെയും കാണാം.
ദൃശ്യത്തിന്റെ ആദ്യ പാർട്ടിൽ കൊച്ചുകുട്ടിയായിരുന്ന എസ്തർ ഷൂട്ടിംഗ് സെറ്റിൽ എല്ലാവരോടും വളരെ സന്തോഷത്തിൽ ചിരിച്ചുകളിച്ചു നിന്നിരുന്ന താരം അതിന്റെ സെക്കന്റ് പാർട്ടിൽ വളരെ സൈലന്റായിരുന്നു എന്നും അതികം ആരോടും സംസാരിക്കാതെ ഒഴിഞ്ഞു മാറി നിൽക്കുന്ന ഒരാവസ്ഥയും ആയിരുന്നു എന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞിരുന്നു, എന്നാൽ താൻ ഇപ്പോൾ ഡിഗ്രി പഠനത്തിൽ ആണെന്നും ഷൂട്ടിംഗ് സമയത്ത് പരീക്ഷ നടക്കുന്ന സമയം ആയിരുന്നു അതുകൊണ്ട് തന്നെ ഷൂട്ടിംഗ് സെറ്റിൽ സമയം കിട്ടുമ്പോൾ പഠനം ആയിരുന്നു എന്നും താരം തുറന്ന് പറഞ്ഞിരുന്നു.
പിന്നെ താൻ വളർന്നുവരും തോറും പണ്ടത്തെപ്പോലെ അങ്ങനെ എല്ലാവരോടും ഒരുപാട് സംസാരിക്കുന്ന രീതി കുറഞ്ഞു വരുന്നുണ്ടെന്നും എസ്തർ പറയുന്നു, ദൃശ്യം മിക്ക ഭാഷകളിലും എത്തിയിരുന്നു അതിൽ തമിഴിലും തെലുങ്കിലും എസ്തർ തന്നെയാണ് ഇളയ മകളുടെ വേഷം കൈകാര്യം ചെയ്തിരുന്നത്, അതുകൊണ്ടുതന്നെ സൗത്ത് സിനിമ മേഖലയിൽ താരത്തിന് നിരവധി ആരധകരുണ്ട്…
Leave a Reply