
ഞാൻ ഇന്നും കാവേരിയെ സ്നേഹിക്കുന്നു ! ഞങ്ങൾ വേർപിരിഞ്ഞെങ്കിലും ഇന്നും അവൾക്കായി കാത്തിരിക്കുന്നു ! കാവേരിയുടെ മുൻ ഭർത്താവ് സൂര്യ കിരൺ പറയുന്നു !
ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് നടി കാവേരി. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കാവേരി ഇന്നും നമ്മുടെ ഇഷ്ട നടിയാണ്. അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് നടി അഭിനയ മേഖലയിൽ എത്തുന്നത്. പക്ഷെ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രമായിരുന്നു കാവേരിയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രം. ബാലതാരത്തിൽ നിന്ന് നായികാകുന്നത് ചമ്പക്കുളം തച്ചൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ്. പിന്നീട് വളരെ പെട്ടന്നാണ് നടി മറ്റു ഭാഷകളിൽ സജീവമായത്, തമിഴ് തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലെല്ലാം മികച്ച ഹിറ്റ് സിനിമകളുടെ ഭഗമായിരുന്ന നടിക്ക് പക്ഷെ മലയാളത്തിൽ നായികയായി അത്ര മികച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല.
പക്ഷെ തനിക്ക് ഒരുപാട് മികച്ച വേഷങ്ങൾ അന്ന് ലഭിച്ചിരുന്നു എന്നും അത് അന്നത്തെ ഒരു പ്രമുഖ നടി തട്ടിയെടുത്തെന്നും കാവാരി തന്നെ തുറന്ന് പറഞ്ഞിരുന്നു. അത് നടി ദിവ്യ ഉണ്ണി ആയിരുന്നു, ദിവ്യയുടെ ഹിറ്റ് ചിത്രങ്ങളായിരുന്ന രാജസേനൻ സംവിധാനം ചെയ്ത് ജയറാമിനെ നായകനാക്കി ഒരുക്കിയ ചിത്രം ‘കഥാനായകൻ’. ഈ ചിത്രത്തിൽ അഡ്വാൻസ് വാങ്ങി അഭിനയിക്കുവാൻ ചെന്നപ്പോഴാണ് താൻ അറിയുന്നത് ആ റോൾ ദിവ്യ ഉണ്ണിക്കാണ് എന്നുള്ളത്. അതുപോലെ വർണ്ണപകിട്ടിലും ഇത് തന്നെ സംഭവിച്ചു എന്നും കാവേരി പറയുന്നു.
ഒരുപക്ഷെ ആ കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചിരുന്നു എങ്കിൽ മലയാളത്തിലെ മുൻ നിര നായികയാകാൻ തനിക്ക് കഴിയുമായിരുന്നു എന്നും, ആ സമയത്ത് അതിന്റെ പേരിൽ ഒരുപാട് വിഷമിച്ചു എന്നും കാവേരി പറയുന്നു. തെലുങ്ക് ചിത്രം ‘പേധ ബാബു’ എന്ന ചിത്രത്തിൽ അഭിനയിച്ച നാളിൽ സംവിധായകനായ സൂര്യകിരണുമായി നടി സൗഹൃദത്തിലാകുകയും തുടർന്ന് ഇവർ പ്രണയത്തിൽ കലാശിക്കുകയുമായിരുന്നു. സൂര്യ കിരൺ, സിനിമ സീരിയൽ താരം സുജിതയുടെ ഇളയ സഹോദരനാണ്.

ശേഷം വീട്ടുകാരുടെ സമ്മതത്തോടെ 2005 മേയ് 1-ന് വിവാഹിതരാകുകയും ചെയ്തു. താരം സിനിമയിൽ സജീവമായിരുന്ന സമയത്തുതന്നെയാണ് താരം വിവാഹിതയായത്. പക്ഷെ പ്രണയിച്ച് വിവാഹിതരായ ഇരുവരും പക്ഷെ വിവാഹ ജീവിതത്തിൽ ആ പ്രണയം തുടർന്ന് കൊണ്ടുപോകാൻ ഇരുവർക്കും സാധിച്ചില്ല. ജീവിതത്തിൽ പൊരുത്തക്കേടുകൾ തുടങ്ങിയതോടെ ഇരുവരും തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രയ വ്യത്യാസങ്ങൾ നേരിട്ടിരുന്നു അതിനെ തുടർന്ന് ആ വിവാഹബന്ധം വളരെ പെട്ടെന്ന്തന്നെ സംഭവിക്കുകയായിരുന്നു.
സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് വിവാഹ മോചിതയായത്. സൂര്യ കിരൺ ഇപ്പോഴും കാവേരിയെ ഇഷ്ടപെടുന്നു എന്നും തങ്ങളുടെ വിവാഹ ബന്ധം വേർപിരിഞ്ഞത് എന്റെ താല്പര്യ പ്രകാരം ആയിരുന്നില്ല, വേർപിരിയണം എന്നത് കാവേരിയുടെ തീരുമാനമായിരുന്നു… ഞാൻ ഇപ്പോഴു താൻ അവളെ ഒരുപാട് സ്നേഹിക്കുന്നു, ഇന്നും അവൾക്ക് വേണ്ടിയാണു താൻ കാത്തിരിക്കുന്നത്യെന്നും, എന്റെ ജീവിതത്തിൽ അവൾ അല്ലാതെ ഇനി മറ്റൊരു പെണ്ണും ഉണ്ടാകില്ല.. അവൾ എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും സൂര്യ കിരൺ നിറകണ്ണുകളോടെ പറയുന്നു. ഏതായാലും നടി കാവേരി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. നടിയിപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ്.
Leave a Reply