
അതൊരു ചൂതാട്ടമാണ്, അങ്ങനെയൊരു മണ്ടത്തരം അവർ കാണിച്ചതുകൊണ്ടാണ് ചേട്ടനും കാവേരിയും വിവാഹമോചിതരായത് ! നടി സുചിത പറയുന്നു
ഒരു സമയത്ത് മലയാള സിനിമയുടെ ഏറെ പ്രിയങ്കരിയായിരുന്ന ആളാണ് നടി കാവേരി. ബാലതാരമായി സിനിമയിലെത്തിയ കാവേരിയുടെ ആദ്യ ചിത്രം അമ്മാനം കിളി ആയിരുന്നു. പക്ഷെ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രമായിരുന്നു കാവേരിയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രം. ബാലതാരത്തിൽ നിന്ന് നായികാകുന്നത് ചമ്പക്കുളം തച്ചൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ്. പിന്നീട് വളരെ പെട്ടന്നാണ് നടി മറ്റു ഭാഷകളിൽ സജീവമായത്, തമിഴ് തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലെല്ലാം മികച്ച ഹിറ്റ് സിനിമകളുടെ ഭഗമായിരുന്ന നടിക്ക് പക്ഷെ മലയാളത്തിൽ നായികയായി അത്ര മികച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല.
കാവേരി വിവാഹം ചെയ്തിരുന്നത് സംവിധായകനായ സൂര്യകിരനെ ആയിരുന്നു. തെലുങ്ക് ചിത്രം ‘പേധ ബാബു’ എന്ന ചിത്രത്തിൽ അഭിനയിച്ച നാളിൽ സംവിധായകനായ സൂര്യകിരണുമായി നടി സൗഹൃദത്തിലാകുകയും തുടർന്ന് ഇവർ പ്രണയത്തിൽ കലാശിക്കുകയുമായിരുന്നു. സൂര്യ കിരൺ, സിനിമ സീരിയൽ താരം സുജിതയുടെ മൂത്ത സഹോദരനാണ്. ശേഷം വീട്ടുകാരുടെ സമ്മതത്തോടെ 2005 മേയ് 1-ന് വിവാഹിതരാകുകയും ചെയ്തു. താരം സിനിമയിൽ സജീവമായിരുന്ന സമയത്തുതന്നെയാണ് താരം വിവാഹിതയായത്.

പക്ഷെ ആ ജീവിതം ഒരുവരും പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ജീവിതത്തിൽ പൊരുത്തക്കേടുകൾ തുടങ്ങിയതോടെ ഇരുവരും തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രയ വ്യത്യാസങ്ങൾ നേരിട്ടിരുന്നു അതിനെ തുടർന്ന് ആ വിവാഹമോചനം വളരെ പെട്ടെന്ന്തന്നെ സംഭവിക്കുകയായിരുന്നു. ഇപ്പോഴിതാ ഇവരുടെ ജീവിതത്തെ കുറിച്ച് നടി സുചിത പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
സൂര്യ കിരൺ എന്നെക്കാൾ മൂത്ത ജേഷ്ഠനാണ്. ചേട്ടനും കാവേരിയും വിവാഹം കഴിക്കുമ്പോൾ കാവാരി അന്ന് വലിയ സ്റ്റാർ ആയിരുന്നു. കല്യാണിക്കൊപ്പമിരിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾ സഹോദരിമാരെ പോലെയായി. പക്ഷെ സാമ്പത്തിക പ്രശ്നങ്ങൾ ചേട്ടന്റെയും കല്യാണിയുടെയും ജീവിതത്തെ ബാധിച്ചെന്ന് സുചിത പറയുന്നു. സാമ്പത്തിക പ്രശ്നങ്ങൾ അധിക കാലം നീണ്ട് നിൽക്കാൻ പാടില്ല. അത്തരം പ്രശ്നങ്ങൾ വന്നാൽ ബാലൻസ് ചെയ്യാൻ ദമ്പതികളിൽ ഒരാൾക്ക് കഴിയണം. രണ്ട് പേരും അനാവശ്യമായി വലിയ പ്രശ്നങ്ങളിലേക്ക് പോയി.
സിനിമ നിർമ്മാണത്തിലേക്ക് കടന്നതാണ് അവർ ചെയ്ത തെറ്റ്, എനിക്കും ചേട്ടനും എട്ട് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. അദ്ദേഹത്തെ ഉപദേശിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചതിനാൽ ചേട്ടൻ എനിക്കത് അച്ഛനെ പോലെയാണ്. അദ്ദേഹത്തെ കുറച്ച് പേടിയുമാണ്. അങ്ങനെ അവർ നിർമിച്ച സിനിമ പരാജയപ്പെട്ടു. കനത്ത നഷ്ടം സംഭവിച്ചു. അതാണ് അവരെ ബാധിച്ച പ്രശ്നം. കടബാധ്യതകൾ വന്നു. എല്ലാം വിറ്റു. കേരളത്തിൽ നല്ലൊരു പ്രോപ്പർട്ടി ഉണ്ടായിരുന്നു. അതും വിൽക്കേണ്ടി വന്നു. സിനിമ ചൂതാട്ടം പോലെയാണ്. എല്ലാവർക്കും വിജയിക്കാൻ പറ്റില്ല. ഒരു സിനിമയ്ക്ക് വേണ്ടി മുഴുവൻ പണവും ചെലവിടുന്നത് മണ്ടത്തരമാണെന്നും സുചിത പറയുന്നു.
Leave a Reply