ചേട്ടാ…! അദ്ദേഹം എനിക്കൊരു സഹോദരൻ മാത്രമായിരുന്നില്ല, അച്ഛനും എന്റെ ഹീറോയുമായിരുന്നു ! സൂര്യ കിരണിന്റെ വിയോഗത്തിൽ സഹോദരി സുജിത പറയുന്നു !

കഴിഞ്ഞ ദിവസം സിനിമ ലോകത്തെ ഏറ്റവും അധികം വിഷമിപ്പിച്ച ഉറൂബ് വാർത്തയായിരുന്നു, നടനും സംവിധാകനും നടി കാവേരിയുടെ മുൻ ഭർത്താവുമായിരുന്ന സൂര്യ കിരണിന്റെ അപ്രതീക്ഷിത വേർപാട്. മഞ്ഞപ്പിത്ത ബാധയെ തുടർന്നായിരുന്നു 48കാരനായ സൂര്യകിരണിന്റെ മരണം. മൈഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായി എത്തിയ സൂര്യ കിരൺ മലയാളികൾക്കും ഏറെ സുപരിചിതനായിരുന്നു. ബാലതാമയി സിനിമയിൽ എത്തിയ ആളാണ് സൂര്യ കിരണും സഹോദരി സുജിതയും.

മലയാളികൾക്ക് ഇപ്പോഴും പ്രിയങ്കമാരായ ചിത്രം കുട്ടിച്ചാത്തനിൽ ബാലതാരമായിട്ടാണ് സൂര്യ കിരണിന്റെ അഭിനയ ജീവിതം തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും ഒരുപാട് മികച്ച റോളുകള്‍ ചെയ്ത നടനാണ് സൂര്യ കിരണ്‍. തെലുങ്ക്, തമിഴ് ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ ചെറുപ്പം മുതലേ അഭിനയിക്കുന്നുണ്ട്. സുജിതയും മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്. സമ്മർ ഇൻ ബത്ലേഹം, ഇങ്ങനെ ഒരു നിലാപ്പക്ഷി, അച്ഛനെയാണെനിക്കിഷ്ടം, മേൽവിലാസം ശരിയാണ്, കൊട്ടാരം വൈദ്യൻ, വാണ്ടഡ്, ക്വട്ടേഷൻ, ആയിരത്തിൽ ഒരുവൻ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും പരമ്പരകളിലും സുജിത അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സഹോദരന്റെ വേർപാടിൽ ദുഃഖം പങ്കുവെച്ച് സുജിത പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. സൂര്യ കിരണിന്റെ വിയോഗത്തിൽ നിന്നും ഇതുവരെ മുക്തയായിട്ടില്ല സുജിത. സഹോദരനെ കുറിച്ച് സുജിത പങ്കിട്ട ഓർമ്മക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ചേട്ടാ, ആത്മാവിന് നിത്യശാന്തി നേരുന്നു. എൻ്റെ സഹോദരൻ മാത്രമല്ല, എൻ്റെ അച്ഛനും നായകനും. ചേട്ടന്റെ പ്രതിഭയിലും സംസാരത്തിലും ഞാൻ അഭിമാനിക്കുന്നു. പല നിലകളിൽ, നിങ്ങളുടെ സാന്നിധ്യം എത്തി. പുനർജന്മം സത്യമാണെങ്കിൽ, ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും ആരംഭിക്കട്ടെ,” സുജിത കുറിച്ചു.

കാവേരിയും സൂര്യ കിരണും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും സന്തോഷകരമായ ദാമ്പത്യം നയിച്ചു വരികയായിരുന്നു. അതിനിടയിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ സൂര്യ കിരണിനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അവസാനം കാവേരി ഉപേക്ഷിച്ചു പോകുന്ന നിലവരെ എത്തി കാര്യങ്ങള്‍. അതിന് ശേഷവും എങ്ങനെയെങ്കിലും സമ്പാദിക്കണം എന്ന ചിന്തയായിരുന്നു സൂര്യ കിരണിന്. അങ്ങനെ തെലുങ്ക് ബിഗ്ഗ് ബോസിലും അദ്ദേഹം പങ്കെടുത്തു. സീസണ്‍ 4ല്‍ എത്തിയെങ്കിലും, ആദ്യ എവിക്ഷനില്‍ തന്നെ പുറത്തായി. അതിലും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം എല്ലാത്തില്‍ നിന്നും സൂര്യ കിരണ്‍ വിട്ടു നിന്നു.

കാവേരി തന്നെ വിട്ടുപോയെങ്കിലും ഇന്നും തന്റെ മനസ്സിൽ അവൾ മാത്രമാണെന്നും, എന്നെങ്കിലും അവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. അദ്ദേഹം മദ്യത്തിലും പുകവലിയിലും എല്ലാം ആശ്വാസം കണ്ടെത്തിയത്. ആരോഗ്യം വളരെ മോശമാകാന്‍ കാരണം ഈ ദുഃശീലമാണ്. മഞ്ഞപ്പിത്തം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാവുന്നതിലും അപ്പുറത്തേക്ക് സൂര്യ കിരണിന്റെ ആരോഗ്യം മോശപ്പെട്ടിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *