എന്റെ കരിയർ ഇല്ലാതാക്കിയത് ദിവ്യ ഉണ്ണിയാണ് ! ലൊക്കേഷനിൽ എത്തി അവിടെ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി പോരുകയായിരുന്നു ! കാവേരി പറയുന്നു !

ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് നടി കാവേരി. കുട്ടിത്തം തുളുമ്പുന്ന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു കാവേരി. പക്ഷെ നായികയായി അതികം സിനിമകൾ മലയാളത്തിൽ ചെയ്യാൻ സാധിച്ചിരുന്നില്ല. ഒരു സമയത്ത് സൗത്തിന്ത്യയിൽ തിളങ്ങി നിന്ന നടിയാണ് കാവേരി. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രമായിരുന്നു ആദ്യ ചിത്രം.  ശേഷം വേമ്പനാണ്, മറുപുറം, വിഷ്ണുലോകം, സദയം  തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം കാവേരി ബാലതാരമായി അഭിനയിച്ചിരുന്നു..  അതിനുശേഷം ചമ്പക്കുളംതച്ചൻ എന്ന ചിത്രത്തിലൂടെയാണ് നായികനിരയിലേക്ക് താരം എത്തിയത്, അതിനു ശേഷം അങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളിൽ നായികയായും, സഹ താരമായും കാവേരി എത്തിയിരുന്നു.

നായികയായി നല്ല സിനിമകളുടെ ഭാഗമാകാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അന്ന് എനിക്ക്   മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു എന്നും പക്ഷെ അത് അന്നത്തെ ഒരു  പ്രമുഖ നടി തട്ടിയെടുത്തെന്നുമാണ് ഇപ്പോൾ കാവേരി തുറന്ന് പറയുന്നത്. നടിയുടെ വാക്കുകളിലേക്ക്. ദിവ്യ ഉണ്ണിയാണ് തന്റെ വേഷങ്ങൾ തട്ടിയെടുത്ത് എന്നാണ് കാവേരി പറയുന്നത്. അന്ന് മലയാളത്തിൽ സൂപ്പർ ഹിറ്റായ പല ചിത്രങ്ങളിലും നായികയായി തന്നെയായിരുന്നു വിളിച്ചിരുന്നത് എന്നും എന്നാൽ  ആ ചിത്രങ്ങളുടെ അഡ്വാൻസ് വരെ നൽകിയ ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ആ ചിത്രങ്ങളിൽ നിന്നും  മാറ്റുകയായിരുന്നുവെന്നാണ് കാവേരി പറയുന്നത്.

ഇന്നും ഏവരും ഇഷ്ടപെടുന്ന ‘കഥാനായകൻ’. എന്ന ചിത്രത്തിൽ ആദ്യം നായികയായി വിളിച്ചിരുന്നത് തന്നെ ആയിരുന്നു എന്നും, അങ്ങനെ അഡ്വാൻസും വാങ്ങി അഭിനയിക്കുവാൻ ചെന്നപ്പോഴാണ് അറിയുന്നത് ആ റോൾ ദിവ്യ ഉണ്ണിക്കാണ്. അന്ന് താൻ കുറെ കരഞ്ഞുവെന്നും നടി പറയുന്നു. അതുമാത്രമല്ല മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം വർണ്ണപകിട്ടിലും ഇത് തന്നെ സംഭവിച്ചു. ആ ചിത്രത്തിനും അഡ്വാൻസ് ലഭിച്ചു. പക്ഷെ ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിയുന്നു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. അന്നും ഒരുപാട് വിഷമിച്ചു.

അതിനെല്ലാം ശേഷമാണ് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി വിളിച്ചു. അതും അഡ്വാൻസ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയെന്നും കാവേരി പറയുന്നു.. ഈ ചിത്രങ്ങളിലൊക്കെ എന്നെ ആരാണ് ഒതുക്കിയതെന്ന് എനിക്കറിയില്ല പക്ഷെ പിന്നീടങ്ങോട്ട് ഞാൻ സഹ നടിയുടെ ലേബലിൽ ഒതുക്കപ്പെടുകയായിരുന്നു എന്നും കാവേരി പറയുന്നു. 2010ൽ നീണ്ട നാളത്തെ പ്രണയത്തിന് ശേഷം തെലുങ്ക് സിനിമ സംവിധായകൻ സൂര്യ കിരണുമായി കാവേരി വിവാഹിത ആകുന്നത്. ശേഷം അതികം വൈകാതെ ആ ബന്ധം വേർപിരിഞ്ഞു. ഇപ്പോൾ ഒരു സംവിധായക ആകാനുള്ള തയ്യാറെടുപ്പിലാണ് കാവേരി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *