
ശാലിനിയെ വിളിച്ചു, പക്ഷെ കിട്ടിയില്ല ! ഇനി ജീവിതത്തിലെ യഥാർഥ പ്രിയയെ ആ സ്പ്ലെന്‍ഡറിൽ ഒന്ന് കറക്കണം ! സന്തോഷ വാർത്തയുമായി കുഞ്ചാക്കോ ബോബൻ !
അനിയത്തി പ്രാവ് എന്ന ചിത്രത്തെ ആരാധിക്കാത്ത മലയാളികൾ കുറവായിരിക്കും, ആ ചിത്രം അന്നത്തെ ഒരു തലമുറയുടെ ആവേശമായിരുന്നു, ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ ഓളം കെട്ടടങ്ങിയിട്ടില്ല എന്ന് വേണം പറയാൻ, 1997 മാർച്ച് 26 ന് റിലീസ് ചെയ്ത ചിത്രം ഇന്ന് ചിത്രത്തിന് 25 വർഷം തികയുകയാണ്. ഫാസിൽ തന്നെ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന് നായകനായി ചാക്കോച്ചന്റെ അരങ്ങേറ്റം, ഒരുപാട് യുവതികളുടെ ഹരമായി മാറിയ ചാക്കോച്ചനും അതുപോലെ ആ സ്പ്ലെന്‍ഡര്‍ ബൈക്കും ഇന്നും ഏവരുടെയും പ്രിയങ്കരമായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ അനിയത്തി പ്രാവിന്റെ 25 മത് വാർഷികത്തിൽ സുധിയും മിനിയും ചെത്തി നടന്ന ആ സ്പ്ലെന്‍ഡര്‍ ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുകയാണ്. ആ വണ്ടിയോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും അത് ഇപ്പോൾ എവിടെയാണ് എന്ന് അറിയില്ലെന്ന് ഇതിനുമുമ്പ് ചാക്കോച്ചൻ പറഞ്ഞിരുന്നു. എന്നാൽ ഏറെ നാളത്തെ ആ ആഹ്രഹം ഇപ്പോൾ സഭലമായിരിക്കുകയാണ്. ആലപ്പുഴയിലെ സ്വകാര്യ വാഹന ഷോറൂമിലെ ജീവനക്കാരനായ ബോണിയാണ് പിന്നീട് വാങ്ങിയത്. ആ ബൈക്ക് ഇപ്പോൾ ബോണിയില്‍ നിന്ന് വാങ്ങിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
എന്നാൽ ചാക്കോച്ചൻ ഉപയോഗിച്ചിരുന്ന വണ്ടിയാണ് ഇതെന്ന് അറിയാതെയാണ് താൻ ഇത് വാങ്ങിയതെന്നാണ് ബോണി പറയുന്നത്. താന്‍ വാങ്ങിയ ശേഷമാണ് അനിയത്തിപ്രാവിലെ വണ്ടിയാണെന്ന് പലരും മനസിലാക്കിയതെന്ന് ബോണി പറയുന്നു. ശേഷം കുറേ യൂട്യൂബ് ചാനലുകാര് വന്ന് ഷൂട്ട് ചെയ്തു. ഒരു ദിവസം കുഞ്ചാക്കോ ബോബന് വിളിച്ചു, വണ്ടി തരുമോ എന്ന് ചോദിച്ചു. പെട്ടെന്ന് വേണമെന്നും പറഞ്ഞു.

പിറ്റേ ദിവസം തന്നെ അദ്ദേഹം ആളെ വിട്ടു. എന്താ ഡിമാന്റ്, ക്യാഷ് വേണോയെന്ന് വന്നയാള്‍ ചോദിച്ചു. ബൈക്കിലാണ് താന്‍ ജോലിക്ക് പോകുന്നത്. പുതിയ വണ്ടി വേണമെന്ന് പറഞ്ഞു. പിന്നെ ചാക്കോച്ചന് വിളിച്ച് ബോണിക്ക് ഇഷ്ടമുള്ള വണ്ടിയെടുത്തോളാന്‍ പറഞ്ഞു. അങ്ങനെ സ്പ്ലെന്‍ഡറിന്റെ പുതിയ മോഡല്‍ എടുത്തു. ക്യാഷ് അപ്പോള്‍ത്തന്നെ അവര്‍ അയച്ചുകൊടുത്തു എന്നും ബോണി പറയുന്നു.
ഏതായാലും ഇന്ന് വളരെ സന്തോഷത്തിലാണ് ചാക്കോച്ചൻ, ഇന്നത്തെ ദിവസം താൻ ആദ്യം വിലസിഹത് ഫാസിൽ സാറിനെ ആയിരുന്നു, പിന്നെ ശാലിനിയെ വിളിച്ചു കിട്ടിയില്ല, പിന്നെ സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസെന്റ് അങ്ങനെ കുറെ പേരെ വിളിച്ചു എന്നും ചാക്കോച്ചൻ പറയുന്നു. ഇനി ആ വണ്ടിയിൽ എന്റെ ജീവിതത്തിലെ യഥാർഥ പ്രിയയെ കയറ്റിക്കൊണ്ടു ഓ പ്രിയേ… പാട്ടും പാടി പോകണം എന്നും ഏറെ രസത്തിൽ ചാകോച്ചൻ പറയുന്നു.
Leave a Reply