
അന്ന് ദുൽഖർ എന്നെ കുറിച്ച് എഴുതിയത് കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി ! മമ്മൂക്ക പോലും എന്നെ കുറിച്ച് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല ! മനോജ് കെ ജയൻ പറയുന്നു !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിത്യൻ സിനിമകളിൽ വളരെ പ്രശസ്തനായ നടനാണ് മനോജ് കെ ജയൻ. കുട്ടൻ തമ്പുരാനായി തുടക്കം ശേഷം നായകനായും വില്ലനായും, സഹ നടനായും കൊമേഡിയനായും നിരവധി കഥാപാത്രങ്ങൾ, കൂടാതെ രണ്ടു തലമുറക്ക് ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നുള്ള അതിയായ സന്തോഷത്തിലാണ് ഇപ്പോൾ മനോജ്, അതുകൊണ്ടു തന്നെ അദ്ദേഹമിപ്പോൾ താര പുത്രന്മാരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. ഇരുവരും ഒത്ത് അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് കിട്ടിയെന്നും അദ്ദേഹം പറയുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഞാന്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനാണ്. എനിക്ക് പ്രമോഷനായിട്ടുണ്ട്. ദുല്‍ഖറിന്റെ ചേട്ടനാണ്. പ്രണവിനും ദുല്‍ഖറിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.
ഇപ്പോഴിതാ ദുൽഖർ സൽമാനെ കുറിച്ച് മനോജ് പറയുന്നത് ഇങ്ങനെ, ഒരു കുറ്റവും പറയാന്‍ പറ്റാത്ത പേഴ്സണാലിറ്റിയാണ്. അവനെ ഞങ്ങൾ ചാലു എന്നാണ് വിളിക്കുന്നത്. മമ്മൂക്കയുടെ മകന് എന്നതിനേക്കാള്‍ ഉപരി സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുത്ത ആളാണ് ദുല്‍ഖര്‍. ആളുകളോടുള്ള പെരുമാറ്റം മുതിര്‍ന്നവരോട് കാണിക്കുന്ന ബഹുമാനമൊക്കെ മറ്റുള്ളവർ കണ്ടുപഠിക്കേണ്ടതാണ്. അവന്റെ ചെറുപ്പം മുതൽ എനിക്ക് അവനെ അറിയാം, പിന്നെ വളർന്ന ശേഷം ദുൽഖർ കുറച്ച് നാൾ ദുബായിൽ ജോലി ചെയ്ത സമയത്തും ഞങ്ങൾ കണ്ടിരുന്നു ഒരുമിച്ച് ‘ശിവാജി’ എന്ന സിനിമ ഒക്കെ കണ്ടിരുന്നു. തിയേറ്ററില്‍ എന്റെ ഫ്രണ്ടിലിരുന്ന ദുല്‍ഖര്‍ രജനീകാന്തിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ ആര്‍ത്തുവിളിച്ചു. എടാ മമ്മൂക്കയുടെ മകനാണോ ഈ കാണിക്കുന്നതെന്ന് അപ്പോള്‍ തോന്നി.

എന്നാൽ എന്നെ ഞെട്ടിച്ചത് മറ്റൊന്നാണ്, എന്റെ കഴിഞ്ഞ പിറന്നാളിന് ദുൽഖർ എനിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച ഒരു കുറിപ്പ് വായിച്ച് എന്റെ കണ്ണ് നിറഞ്ഞുപോയി എന്നാണ് മനോജ് പറയുന്നത്. ഇത് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക എന്നെ കുറിച്ച് ആരും ഇങ്ങനെ തുറന്ന് പറയാറില്ല. ചാലു എഴുതിയത് കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞുപോയി. മമ്മൂക്ക പോലും എന്നെ കുറിച്ച് ഇത്ര നാളായിട്ടും ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് ചോദിച്ചു. ആ അവന് പറഞ്ഞല്ലോ അത് മതി എന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു.
ഒരാളെ കുറിച്ച് നല്ലത് പറയാന്‍ വലിയ മനസ് വേണം. ചുറ്റുമിരിക്കുന്ന ആളുകളെ മുഴുവന്‍ പോസിറ്റീവാക്കി അവിടെ ഒരു പ്രകാശം പരത്തുന്ന പേഴ്സണാലിറ്റിയാണ് മനോജേട്ടനെന്നും ഭയങ്കര ലവിങ് ആണെന്നും ഒക്കെ അവന് എഴുതി. അതൊക്കെ ജീവിതത്തില്‍ കിട്ടുന്ന ഒരു പുരസ്കാരമായിട്ടാണ് ഞാൻ കാണുന്നത്. അതുപോലെ പ്രണവിനെപ്പോലെ ഇത്രയും സിംപിൾ ആയ മറ്റൊരു നടനെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല എന്നും മനോജ് പറയുന്നു.
Leave a Reply