
എനിക്ക് വേണ്ടി മാത്രം സിനിമയൊരുക്കാന്‍ സംവിധായകരില്ല, നിര്‍മ്മാണ കമ്പനിയില്ല, ഈ ഒറ്റപ്പെടലില്‍ ഞാനേറെ സന്തോഷിക്കുന്നുണ്ട് ! മനോജ് കെ ജയൻ !
മലയാള സിനിമ രംഗത്ത് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് മനോജ് കെ ജയൻ. 1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം, 1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകൾ മനോജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സിനിമകളാണ്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന് 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതുപോലെ അനന്തഭദ്രത്തിലെ ദിഗംബരൻ എന്ന കഥാപാത്രവും അദ്ദേഹത്തിന് ഏറെ പ്രശംസ നേടികൊടുത്തവയാണ്.
ഇപ്പോഴിതാ സിനിമയില്‍ തനിക്ക് വലിയ കൂട്ടുകെട്ടുകളില്ലെന്നും സിനിമയിൽ താൻ ഒറ്റപെടുകയാണെന്നും പറയുകയാണ് മനോജ് കെ ജയൻ. തനിക്ക് വേണ്ടി സിനിമ ഒരുക്കാന്‍ സംവിധായകരോ നിര്‍മ്മാണക്കമ്പനികളോ ഇല്ല. താന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടി വരുന്ന സിനിമകളില്‍ അഭിനയിക്കും. അത് തനിക്ക് ഗുണം ചെയ്യാറുണ്ട് എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, ഒറ്റപ്പെടലില്‍ ഞാനേറെ സന്തോഷിക്കാറുണ്ട്. സിനിമയില്‍ എനിക്ക് വലിയ കൂട്ടുകെട്ടുകളില്ല. എനിക്ക് വേണ്ടി സിനിമ ഉണ്ടാക്കാനറിയില്ല, എനിക്ക് വേണ്ടി മാത്രം സിനിമയൊരുക്കാന്‍ സംവിധായകരില്ല, നിര്‍മ്മാണ കമ്പനിയില്ല. ഞാന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടി വരുന്ന സിനിമകളില്‍ അഭിനയിക്കും. അത് എനിക്ക് ഗുണം ചെയ്യാറുണ്ട്. അതിന്റെ പ്രത്യക്ഷോദാഹരണമാണ് രേഖാചിത്രം.
എനിക്ക് എന്റെ സിനിമയും കുടുംബവും ഒരുപോലെയാണ്. സിനിമയ്ക്കും കുടുംബത്തിനുമിടയില്‍ എനിക്ക് ഒരു സ്‌പെയ്‌സില്ല. അത് വലിയ ദോഷമായി ചിലര്‍ വിലയിരുത്താറുണ്ട്. പക്ഷെ എനിക്കത് മതി. ഞാൻ അതിൽ വളരെ സന്തോഷവാനും, നൂറ് ശതമാനം തൃപ്തനാണ്. ഒരു ഇടവേളക്ക് ശേഷം വീണ്ടും ജനസമക്ഷത്തിലേക്ക് എത്തുമ്പോള്‍ ആ ഗ്യാപ് അനുഭവപ്പെടാറില്ല. ഇവിടെ നിറഞ്ഞുനില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന ജനപ്രിയതയും കിട്ടാറുണ്ട്. 36 വര്‍ഷമായി സിനിമയില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലേ.
എന്റെ സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ‘പെരുന്തച്ചന്‍’ എന്ന സിനിമയിലെ എന്റെ പെര്‍ഫോമന്‍സ് മാത്രം കണ്ടു കൊണ്ടാണ് മലയാള സിനിമയില്‍ അന്ന് ഒരു മാര്‍ക്കറ്റ് പോലുമില്ലാത്ത എന്നെ ‘ദളപതി’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മണിരത്‌നം സാര്‍ വിളിച്ചത്. അതെല്ലാം വലിയ അഭിമാനമാണ്” എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.
Leave a Reply