സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിവാദം ! ഞാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്, ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്ക് ! സുരേഷ് ഗോപി പ്രതികരിക്കുന്നു !

നമ്മുടെ പ്രിയങ്കരനായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മനസിന്റെ നന്മ മലയാളികൾ പല സദർഭങ്ങളിലും അറിഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയപരമായി അദ്ദേഹത്തോട് പല എതിർപ്പുകളും ഉണ്ടെങ്കിലും അദ്ദേഹത്തെ വ്യക്തിപരമായി ഏവരും ഇഷ്ടപെടൂന്നു. ഇപ്പോഴിതാ കഴിഞ്ഞ തൃശ്ശൂർ കൊടിച്ചിട്ട് ആരും കൊടുത്തില്ല പക്ഷെ തൃശ്ശൂർകാർക്ക് തൃശൂർ പൂരം തന്നെ സുരേഷ് ഗോപി തിരികെ കൊടുത്തു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. പഴയത് പോലെ തന്നെ ഗംഭീരമായി തൃശൂർ പൂരം നടത്താനുള്ള ഉത്തരവ് ലഭിച്ചത് നടനും എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമായിരുന്നു.

എന്നാൽ ഇപ്പോൾ അദ്ദേഹം സ്നേഹത്തോടെ ചെയ്ത ഒരു പ്രവർത്തി ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. സംഭവം ഇങ്ങനെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ശാന്തിയുടെ കയ്യില്‍ പണം ഏല്‍പ്പിച്ച സംഭവമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ആയിരം രൂപയുടെ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. ഇതേ തുടര്‍ന്ന് ശാന്തിക്കാര്‍ ക്ഷേത്രത്തിലെത്തുന്ന വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കുന്നത് വിലക്കികൊണ്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ്.

പുതിയ ഉത്തരവിൽ പറയുന്നത് ഇങ്ങനെ കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്. എന്നാൽ നേരിട്ട് സുരേഷ്‌ ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഇപ്പോൾ ഈ പുതിയ  ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാൽ സുരേഷ് ഗോപിയുടെ വിഷു കൈനേട്ടത്തിൽ രാഷ്‌ടീയം കലർന്നിട്ടുണ്ട് അതാണ് ഇപ്പോൾ ഈ തീരുമാനത്തിന് പിന്നിലെന്നും വാർത്തകൾ സജീവമാണ്.

ഇപ്പോഴിതാ വിഷു കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വിഷു കൈനീട്ടം നല്‍കുന്നതിനെതിരെ ചില വക്രബുദ്ധികളുടെ നീക്കം വന്നിരിക്കുകയാണെന്നും അത് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ വിജയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളതെന്നും അല്ലാതെ നരേന്ദ്ര മോദിയുടേയോ സുരേഷ് ഗോപിയുടേയോ ചിത്രമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു കുഞ്ഞിന്റെ കൈവെള്ളയില്‍ വെച്ചു കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടാന്‍ വേണ്ടിയാണ്.

നാളെ ഒരു സമയത്ത് ഈ കുഞ്ഞ് ഒരു നിര്‍വഹണത്തിന് ഇറങ്ങുമ്പോള്‍ ഇതേ കുഞ്ഞിന്റെ കൈയിലേക്ക് ഒരു കോടി വന്നുചേരുന്ന അനുഗ്രഹവര്‍ഷമാകണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. ഞാൻ കൈനീട്ടം നൽകുന്നത്.  എന്നാല്‍ ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്. ഞാന്‍ ഉറപ്പിച്ചു പറയുന്നു ചൊറിയന്‍ മാക്രി പറ്റങ്ങളാണ് ഇവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കിലേ ഇതൊക്കെ ചെയ്യാന്‍ സാധിക്കുള്ളൂ, സുരേഷ് ഗോപി പറഞ്ഞു.

പല വേ,ദികളിലും അദ്ദേഹം വിഷു കൈനീട്ട വിതരണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മുതല്‍ അദ്ദേഹം തൃശൂരില്‍ വിഷുക്കൈനീട്ട പരിപാടികള്‍ ആരംഭിച്ചു. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കിയിരുന്നു. ശേഷം ഇവര്‍ക്ക് കൈ നീട്ട നിധി നല്‍കി. ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തന്‍ ഒരു രൂപ നോട്ടുകളാണ് കൈനീട്ട നിധിയായി നല്‍കിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *