
വീണ്ടും അമ്മ സംഘടനയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി സുരേഷ് ഗോപി ! ഉണർവിൽ മുഖ്യാതിഥി സുരേഷ് ഗോപി ! തീരുമാനത്തിന് പിന്നിൽ മണിയൻപിള്ള രാജു !!
സുരേഷ് ഗോപി ഏറെ നാളത്തെ ഇടവേളക്ക് ശേഷം സിനിമ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആദ്യ സിനിമ കാവൽ മികച്ച വിജയം നേടിയിരുന്നു, ശേഷം ഇനി പാപ്പാൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ്. താര സംഘടനായ അമ്മയിൽ നിന്ന് ഏറെ കാലമായി വിട്ടുനിൽക്കുകയായിരുന്നു സുരേഷ് ഗോപി. അമ്മയിൽ അംഗമായിരുന്നു എങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങളുടെ പുറത്ത് അദ്ദേഹം സ്വയം അമ്മയിൽ നിന്ന് വിട്ടുനിൽക്കുക ആയിരുന്നു. അമ്മയിലെ ലൈഫ് മെമ്പർഷിപ്പിൽ ആദ്യ പേരുകാരന് സുരേഷ് ഗോപിയാണ്. രണ്ടാമന് കെ ബി ഗണേശ് കുമാറും. മൂന്നാമത് മണിയന് പിള്ള രാജുവും. അമ്മയിലെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ മണിയന് പിള്ള രാജു അട്ടിമറി വിജയം നേടിയത് തന്നെ ഈ പ്രചരണ കരുത്തിലാണ്.
സുരേഷ് ഗോപി അമ്മയുടെ മീറ്റിങ്ങിലും മറ്റും സജീവമല്ലായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹം അമ്മയിൽ അംഗമാണോ എന്ന രീതിയിൽ പല ഭാഗത്തുനിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിയാണ് അമ്മയിലെ ആദ്യ ലൈഫ് മെമ്പർ എന്ന് മണിയന് പിള്ള വെളിപ്പെടുത്തിയത്. ഇത് അമ്മയിലെ തെരഞ്ഞെടുപ്പില്‍ പോലും ചലനമായി. ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് മണിയന്‍പിള്ള കരുത്ത് കാട്ടി. ശേശം മാറ്റത്തിന്റെ പാതയിലാണ് അമ്മ അതിന്റെ സൂചനകാണ് ഉണര്‍വ്വ് എന്ന പരിപാടിയിലും നിറയുന്നത്. അമ്മ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനാ ക്യാമ്പും.

അത്തരത്തിൽ അമ്മ സംഘടനാ നടത്തുന്ന ഉണർവ് എന്ന പരിപാടിയിൽ മുഖ്യ അതിഥിയായി സുരേഷ് ഗോപി എത്തുന്നത്. അങ്ങനെ അമ്മയുടെ ആസ്ഥാനത്തേക്ക് വീണ്ടും സുരേഷ് ഗോപി കാലെടുത്തു വയ്ക്കുകയാണ്. സുരേഷ് ഗോപി എന്നും അമ്മയുടെ അംഗമാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ചിത്രം മാത്രം വച്ചാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. ഈ ചടങ്ങില്‍ സുരേഷ് ഗോപി കൂടി എത്തുമ്പോൾ അത് മലയാള സിനിമയിലെ ത്രിമൂര്‍ത്തി സംഗമ വേദിയാകും ഉണർവ്.
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. ഇതിൽ മോഹന്‍ലാലാണ് ഇപ്പോൾ അമ്മയുടെ പ്രസിഡന്റ്. മമ്മൂട്ടിയും എല്ലാ പരിപാടിയുമായി സഹകരിക്കാറുണ്ട്. ഇതിനൊപ്പം സുരേഷ് ഗോപി കൂടി എത്തുമ്പോൾ മലയാള സിനിമയിലെ സൂപ്പര്‍ താര സംഗമ വേദിയായി അത് മാറും. അമ്മയുടെ ക്ഷണത്തോട് പോസിറ്റീവായാണ് സുരേഷ് ഗോപിയും പ്രതികരിച്ചതെന്നാണ് സൂചന. എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനുള്ള മോഹന്‍ലാലിന്റെ ശ്രമത്തിന് തുടക്കമാണ് ഉണര്‍വ്വ്.
കൂടാതെ ഇപ്പോഴത്തെ ഏതൊരു താരത്തെക്കാളും കൂടുതൽ ജനപ്രീതി ഉള്ളതും സുരേഷ് ഗോപിക്കാണ്. മാത്രമല്ല അമ്മയുടെ നേതൃസ്ഥാനത്ത് സുരേഷ് ഗോപി വരണം എന്ന രീതിയിൽ പല അഭിപ്രായങ്ങളും അടുത്തിടെ ചില താരങ്ങൾ ഉൾപ്പടെ തുറന്ന് പറഞ്ഞിരുന്നു. നിലവിൽ ഉള്ള പല വിവാദങ്ങൾക്കും ഒരു പരിഹാരം എന്ന ഉദ്ദേശത്തോടെയാണ് മോഹൻലാൽ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Leave a Reply