
ഒരൊറ്റ ഫോൺ കോളിൽ, ഒന്നല്ല നാല് എംപിമാരാണ് മകനുവേണ്ടി ഇടപെട്ടത് ! തിരികെ തന്നത് മകന്റെ ജീവനാണ് ! മണിയൻ പിള്ള രാജു പറയുന്നു !
പലപ്പോഴും അദ്ദേഹത്തിന്റെ രാഷ്ടീയം നോക്കി പലരും വ്യക്തിപരമായി പോലും വിമർശിക്കുന്ന ഒരാളാണ് സുരേഷ് ഗോപി. എന്നാൽ പലരും അവരുടെ അനുഭവം തുറന്ന് പറയുമ്പോൾ അതിൽ ദൈവ തുല്യമായ ഒരു ഇടപെടൽ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു എന്ന വാർത്ത പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മണിയൻ പിള്ള രാജു പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
ഒരു വര്‍ഷം മുമ്പ് കോ,വിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച സമയത്ത് എന്റെ മൂത്ത മകന് സച്ചിനും രോഗം ബാധിച്ചു. അവന്റെ അവസ്ഥ വളരെ മോശമായി വന്നു. രോഗം മൂര്‍ജിച്ചതോടെ അവന്റെ ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന് ജോലി ചെയ്യുന്ന ഓയില്‍ കമ്പനി.
ആരെ വിളിക്കണം എന്ത് ചെയ്യണം എന്നറിയാതെ നിന്ന് നിലവിളിച്ച സമയത്ത് മനസ്സിൽ ഒരു രൂപം ഓടിയെത്തി, ഒട്ടും താമസിക്കാതെ ഞാൻ സുരേഷ് ഗോപിയെ വിളിച്ചു. ഞാൻ കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. എന്നിൽ നിന്നും വിശദാംശങ്ങള്‍ എല്ലാം അദ്ദേഹം എന്നോട് ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം ഓരോ അത്ഭുതങ്ങളായിരുന്നു. ഗുജറാത്തുലുള്ള എം.പിയെ നേരിട്ട് സുരേഷ് ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അദ്ദേഹം ബന്ധപ്പെട്ടതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എന്റെ മകന്റെ അടുത്ത് എത്തി.

ശേഷം അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് എന്റെ മകനെയും കൊണ്ടവര്‍ രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ എന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാൻ ആ സമയത്ത് എല്ലാം ഈശ്വരൻ മാരെയും കണ്ടു, അതിനും മുകളിൽ സുരേ ഗോപി എന്ന ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകന് ഇന്ന് ജീവിച്ചിരിക്കുന്നത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും എന്നും മണിയൻപിള്ള രാജു പറയുന്നു.
അതുമാത്രമല്ല ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ച തന്നെ ട്രെയിനിൽ വിശന്ന് വലഞ്ഞ് ഇരുന്ന എനിക്ക് അദ്ദേഹം വീട്ടിൽ നിന്നും കൊണ്ടുവന്ന ഒരു പൊതി ഭക്ഷണം എനിക്ക് വെച്ച് നീട്ടിയ ആളാണ്. അന്നാണ് ഞാൻ ആ വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനെ കാണുന്നത്.. അന്ന് മുതൽ ആ മനസിന്റെ നന്മ ഞാൻ തിരിച്ചറിഞ്ഞതാണ് എന്നും മണിയൻ പിള്ള രാജു പറയുന്നത്.
Leave a Reply