
പതിനഞ്ചാം വയസിൽ അമ്മയെയും കൂട്ടി വീടുവിട്ടിറങ്ങിയപ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങളായിരുന്നു ! ഉള്ളുതൊട്ട ജീവിതാനുഭവങ്ങളുമായി മുക്ത !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി മുക്ത. മുക്തയും മകളും ഇന്ന് ആരാധകർ ഏറെയുള്ള ആളാണ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ കൂടിയാണ് മുക്ത സിനിമ ലോകത്തേക്ക് എത്തുന്നത്. വിവാഹ ശേഷം സിനിമ ലോകത്തുനിന്നും വിട്ടുനിന്ന മുക്ത ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ്. അമ്മക്ക് പുറമെ ഇപ്പോൾ മകൾ കണ്മണിയും ‘പത്താം വളവ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് ചുവട് വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ എത്തിയ മുക്ത തന്റെ ജീവിത കഥകൾ തുറന്ന് പറഞ്ഞിരുന്നു. നടിയുടെ വാക്കുകളാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്.
മുക്ത അഭിനയലോകത്തേക്ക് എത്തിയത് അവർ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. തുടക്കം സീരിയലുകളിൽ ആയിരുന്നു, ശേഷം അവിടെ നിന്നും സിനിമയിൽ എത്തി. ഒരു വിദ്യാർത്ഥിനിയുടെ വേഷത്തിൽ അച്ഛനുറങ്ങാത്ത വീട് എന്ന ആദ്യ സിനിമയിൽ എത്തിയ മുക്തയെ പിന്നീട് എല്ലാവരും കണ്ടത് തമിഴ് സിനിമയിലെ ഒരു മുതിർന്ന പെൺകുട്ടിയുടെ വേഷത്തിലാണ്. വിശാലിന്റെ നായികയായ താമരഭരണി എന്ന ചിത്രവും ഗാനങ്ങളും മുക്തയെ അനുകൂലമായും പ്രതികൂലമായും ബാധിച്ചു. വിമർശനങ്ങളുടെ അമ്പുകൾക്കിടയിലും കരുത്തയായി പിടിച്ചുനിന്ന മുക്തയ്ക്ക് പത്താം ക്ലാസ്സിൽവെച്ച് അമ്മയെയും കൂട്ടി വീടുവിട്ടിറങ്ങേണ്ട അനുഭവമുണ്ടായി.

അതിനു ശേഷം ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യേണ്ടി വന്നു. എന്നാൽ ജീവിതത്തിൽ തളർന്ന് പോയി എന്ന് തോന്നിയ സമയത്ത് ഒരു ചേട്ടനെ പോലെ എന്റെ ഒപ്പം നിന്ന് എനിക്ക് കരുത്ത് തന്നത് വേറെ ആരുമല്ല, അത് സുരേഷ് ഗോപി ചേട്ടനാണ്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. പല കാര്യങ്ങളിലും എനിക്ക് അദ്ദേഹം ആത്മധൈര്യം തന്ന് ഒപ്പം നിന്നു. ശേഷം എല്ലാ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുക്ത പിന്നീട് കൊച്ചിയിൽ സ്വന്തമായി ഒരു വീട് വെച്ചു. സഹോദരിയെ പഠിപ്പിച്ചു, വിവാഹം കഴിച്ചയപ്പിച്ചു. സ്വന്തം വിവാഹവും നടത്തി. സഹോദരിയുടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി. സ്വന്തം കാലിൽ നിന്ന് എല്ലാം ചെയ്തു. വീടുവിട്ടിറങ്ങാനുള്ള ആ തീരുമാനം അമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് കുറ്റബോധമുണ്ടെങ്കിലും ജീവിതം വഴിമാറിയതിന്റെ അഭിമാനം തനിക്കുണ്ട് എന്നും മുക്ത പറയുന്നു.
ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ്. ഇപ്പോൾ വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് ഇവരുടേത്. മകൾ കിയാരാ എന്ന കണ്മണി മികച്ച പ്രകടനമാണ് പത്താം വളവിൽ കാഴ്ചവെച്ചിരിക്കുന്നത്.
Leave a Reply