നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളല്ല യഥാർത്ഥ ജീവിതത്തിൽ ചേച്ചി ! വീട്ടിൽ വേറൊരാളാണ് ! മുക്തയുടെ വാക്കുകൾ ശ്രദ്ധനേടുന്നു !

മലയാളികൾക്ക് വളരെ പരിചിതനായ രണ്ടു താരങ്ങളാണ് മുക്തയും റിമി ടോമിയും. ഇവർ ഇരുവരും നാത്തൂന്മാരാണ്. റിമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്. റിമി ടോമി എന്ന പേരുകേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് എനർജിയാണ്, അത്രയും പവർ പായ്ക്കാണ് റിമി ടോമി.. ചുറ്റും നിൽക്കുന്നവർക്ക് അവരുടെ എനർജിയുടെ ഒരു ശതമാനം ലഭിക്കുമെന്നത് ഉറപ്പാണ്, എപ്പോഴും കളിയും ചിരിയുമായി കുസൃതി നിറഞ്ഞ താരം മികച്ച ഒരു ഗായിക എന്നതിനപ്പുറം വളരെ നല്ലൊരു അവതാരകയും, ഡാൻസറും, കുക്കുമാണ് താനെന്ന്  താരം ഇതിനോടകം തെളിച്ചിരുന്നു.

അതുപോലെ തന്നെയാണ് മുക്തയും. മുക്ത ഒരു സമയത്ത് സൗത്തിന്ത്യയിൽ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു. മുക്തയും റിമിയും നാത്തൂന്മാർ എന്നതിലുപരി ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളുകളാണ്. ഇവരുടെ യുട്യൂബ് ചാനൽ വഴി വിശേഷങ്ങൾ എല്ലാം ഇരുവരും പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുക്ത റിമിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മുക്തയുടെ വാക്കുകൾ ഇങ്ങനെ, നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളെയല്ല റിമി. ആൾ വെറും പാവമാണ്. വീട്ടിൽ ആൾക്ക് മറ്റൊരു മുഖമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയുന്ന രീതിയാണ് റിമിയുടേത്. എല്ലാവരും ഫാമിലിക്ക് വേണ്ടിയാണ് ജീവിക്കുന്നത് പക്ഷെ ചേച്ചി അൽപ്പം സ്പെഷ്യലാണ്,’ ‘പത്താം ക്ലാസ്സ് മുതലേ ചേച്ചി പാടുന്നുണ്ട്. ഇപ്പോഴും ചേച്ചി അത് തുടരുകയാണ്. ചേച്ചി എപ്പോഴും പറയാറുണ്ട് വെറുതെ ഇരിക്കരുത് എന്ന്. എല്ലാ നാത്തൂന്മാരും അങ്ങനെ പറയില്ല. പക്ഷേ ചേച്ചിക്ക് ഞാൻ എപ്പോഴും എൻഗേജ് ആയിരിക്കുന്നതാണ് ഇഷ്ടം, മുക്ത പറയുന്നു.

അതുമാത്രമല്ല പപ്പയുടെ സ്ഥാനത്ത് നിന്ന് റിമിയാണ് തന്റെ കുടുംബം നോക്കിയത് എന്നും, റിങ്കുവിനും മുക്തക്കും വിവാഹ സമ്മാനമായി കൊച്ചിയിൽ റിമി വാങ്ങിയ ഒരു ഫ്ലാറ്റ് ആണ് സമ്മാനമായി കൊടുത്തതെന്നും റിങ്കു ടോമിയും പറഞ്ഞിരുന്നു. വിവാഹ മോചിതയായ റിമി ഇപ്പോൾ തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷമാക്കി മുന്നോട്ട് പോകുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *