
‘റിമിടോമിക്കൊപ്പം രണ്ട് മാലാഖ കുഞ്ഞുങ്ങൾ’ !! ദൈവത്തിനു നന്ദി പറഞ്ഞ് മുക്തയും !!!
റിമി ടോമി എന്ന പേരുകേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് എനർജിയാണ്, അത്രയും പവർ പായ്ക്കാണ് റിമി ടോമി.. ചുറ്റും നിൽക്കുന്നവർക്ക് അവരുടെ എനർജിയുടെ ഒരു ശതമാനം ലഭിക്കുമെന്നത് ഉറപ്പാണ്, എപ്പോഴും കളിയും ചിരിയുമായി കുസൃതി നിറഞ്ഞ താരം മികച്ച ഒരു ഗായിക എന്നതിനപ്പുറം വളരെ നല്ലൊരു അവതാരകയും, ഡാൻസറും, കുക്കുമാണ് താനെന്ന് താരം ഇതിനോടകം തെളിച്ചിരുന്നു… ഇപ്പോൾ മഴവിൽ മനോരമയിൽ നടക്കുന്ന മ്യൂസിക് റിയാലിറ്റി ഷോ സൂപ്പർ 4 എന്ന പരിപാടിയിൽ ജഡ്‌ജാണ് താരം.. അതിൽ എപ്പോഴും തമാശകൾ പറഞ്ഞ് പാട്ടുപാടി ഡാൻസ് കളിച്ച് വളരെ രസകരമായാണ് ആ ഷോ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.. കഴിഞ്ഞ ദിവസത്തെ ഒരു എപ്പിസോഡിൽ റിമിക്ക് വളരെ വേണ്ടപ്പെട്ട രണ്ടു കുഞ്ഞുങ്ങൾ എത്തിയിരുന്നു….
അത് വേറെയാരുമല്ല റിമിയുടെ യൂട്യൂബ് ചാനൽ വഴിയും സോഷ്യൽ മീഡിയ വഴിയും ഏവർക്കും പരിചിതരായ കണ്മണിയും കുട്ടാപ്പിയുമാണ് എത്തിയിരുന്നത് … കൂട്ടാപ്പി റിമിയുടെ സഹോദരി റീനുവിന്റെ മകനും അടുത്തത് റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുകതയുടെയും മകൾ കിയാരാ എന്ന കണ്മയിയുമാണ്…. ഇരുവരും കൊച്ചമ്മ എന്ന് വിളിക്കുന്ന തങ്ങളുടെ റിമിടോമിയുടെ കൂടെ വേദിയിൽ നൃത്തവും ചെയ്തിട്ടാണ് പോയത്.. ഇരുവരും ഒന്നിച്ച് ആദ്യമാണ് ഒരു പൊതുവേദി പങ്കിടുന്നത്, ഇവരുടെ ഈ ഡാൻസിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് റിമിയുടെ നാത്തൂൻ കൺമണിയുടെ അമ്മയുമായ മുക്ത രംഗത്ത് വന്നിരുന്നു… ഡാന്‍സിങ് വിത്ത് കൊച്ചമ്മ എന്ന ക്യാപ്ഷന്‍ നല്‍കിയ വീഡിയോയില്‍ മൂവരും ചേര്‍ന്ന് ബാര്‍ബി ഗാനത്തിനാണ് ചുവടുകള്‍ വെച്ചത്.

കൺമണിയുടെ അച്ഛനും അമ്മയും തങ്ങളുടെ കൺമണിയുടെ ഡാൻസ് ആസ്വദിക്കുന്ന വീഡിയോ നിമിഷനേരംകൊണ്ട് വൈറലായിരുന്നു .. ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണത്. വളരെയധികം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഈ മാലാഖ കുഞ്ഞിനെ തന്നതിന് ദൈവത്തിന് നന്ദി എന്നുമാണ് മകളുടെ ഡാന്‍സ് വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതിന് ശേഷം മുക്ത പറഞ്ഞത് ഇങ്ങനെയായിരുന്നു.. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നത്.. മുക്ത ഇപ്പോൾ സിനിമയിൽ സജീവമല്ല പകരം സീരിയലുകളിൽ വളരെ തിരക്കിലാണ്, കൂടത്തായി എന്ന സീരിയൽ മുക്തയുടെ വിവാഹശേഷമുള്ള തിരിച്ചുവരവായിരുന്നു, വളരെ വ്യാജമായിരുന്നു ആ സീരിയൽ.. അതിനു ശേഷം താരം ഇപ്പോൾ മറ്റ് ഭാഷകളിലെ സീരിയലിന്റെ തിരക്കിലാണ്…

വളരെ സന്തോഷകരമായ ജീവിതമാണ് താരത്തിന്, റിമി ടോമി തന്റെ സഹോദരനും ഭാര്യക്കുമായി റിമിയുടെ ഒരു ഫ്ലാറ്റ് സ്വന്തമായി അവർക്ക് നൽകിയിരുന്നു.. അതിൽ ഇപ്പോൾ അവർ അവരുടേതായ രീതിയിൽ പുതുക്കി പണിഞ്ഞിരുന്നു.. ആ വീടിനു ഇപ്പോൾ നിരവധി ആരാധകരുണ്ട് .. റിമി സഹോദരിനും കുടുംഭത്തിനും എന്നുമൊരു സഹായമാണ്… ഈ രണ്ടു മക്കളും തന്റെ ജീവിതത്തിലെ ഇപ്പോൾ വളരെ പ്രിയ്യപ്പെട്ടവരാണെന്നും റിമി പറയുന്നു….
Leave a Reply