‘മുക്തയുടെ കുടുംബത്തിൽ പുതിയ സന്തോഷം’ ! ഞങ്ങൾ കേൾക്കാൻ കാത്തിരുന്ന വർത്തയാണെന്ന് ആരാധകരും ! ആശംസകളുമായി താരങ്ങളും !
മലയാള സിനിമയിലെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത ഒരു അഭിനേത്രിയാണ് മുക്ത. മുക്ത എൽസ ജോർജ്ജ് എന്നാണ് നടിയുടെ പൂർണ പേര്. 2006-ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്, ആ സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി തന്റെ പ്രായം കൂട്ടി പറഞ്ഞ കഥയൊക്കെ മുക്ത എപ്പോഴും പറയാറുണ്ട്. തന്റെ യഥാർഥ പ്രായം പറഞ്ഞാൽ ലാൽ ജോസ് സാർ ആ വേഷം തന്നില്ലങ്കിലോ എന്ന പേടികൊണ്ടാണ് താൻ അന്ന് അങ്ങനെ പറഞ്ഞതെന്നും മുക്ത പറഞ്ഞിരുന്നു.
പിന്നീട് വിശാൽ നായകനായ താമരഭരണി എന്ന ചിത്രത്തിൽ കൂടി അവർ തമിഴ് സിനിമ രംഗത്തും സജീവമായിരുന്നു. പിന്നീട് മലയാളത്തിൽ ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം, മാന്ത്രികൻ എന്നി ചിത്രങ്ങളിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് മുക്ത ഒരു മോഡൽ, നർത്തകി, മേക്കപ്പ് ആർട്ടിസ്റ്റ്, സ്റ്റൈലിസ്റ്റ് എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. വിവാഹ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും വിട്ടുനിന്നത്.
വിവാഹം ചെയ്തിരിക്കുന്നത് നമ്മുടെ പ്രിയ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ്. ഇവരുടെ സന്തോസഹകരമായ ദാമ്പത്യ ജീവിതം എന്നുമൊരു മാതൃകയാണ്. മുക്ത വളരെ മിടുക്കിയായ ഒരു വീട്ടമ്മയാണ് എന്നും നടി തെളിയിച്ചിരുന്നു. ഇവർക്ക് കൊച്ച് സുന്ദരിയായ ഒരു മകളുമുണ്ട്. കണ്മണി എന്ന് വിളിക്കുന്ന കിയാരാ. അമ്മയെപ്പോലെ ഒരുപാട് ആരാധകരുള്ള താരമാണ് കണ്മണിയും. മകളുടെ ഡാൻസ് വിഡിയോകളും ഡബ്‌സ്മാഷ് വിഡിയോകളും മുക്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഈ വിഡിയോകൾ കണ്ട ആരാധകർ അമ്മയെപ്പോലെ തന്നെയാണ് മകളെന്നും കലാരംഗത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും നേരത്തെ പ്രവചിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അത് സഫലമാകാൻ പോകുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമ്മയ്ക്ക് പിന്നാലെയായി മകളും അഭിനയരംഗത്തേക്ക് അരങ്ങേറുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എം പത്മകുമാര്‍ ചിത്രമായ പത്താം വളവില്‍ പ്രധാന വേഷത്തില്‍ കണ്‍മണിയും എത്തുന്നുണ്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകന്‍മാര്‍. പാട്ടിലും ഡാന്സിലും അഭിനയത്തിലും മിടുക്കിയായ കുട്ടി താരം ബിഗ് സ്ക്രീനിലും തിളങ്ങും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നാണ് ആരാധാലർ പറയുന്നത്. ഏതായാലും ഇവർക്ക് ഇപ്പോൾ ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. റിമി ടോമിയുടേയും മുക്തയുടേയും യൂട്യൂബ് ചാനലിലൂടെയായാണ് കിയാരയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അടുത്തിടെ വനിതയുടെ കവർ പേജിലും അമ്മയും മകളും തിളങ്ങിയിരുന്നു.
Leave a Reply